AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഫോണിലെ സന്ദേശം വായിച്ചു! കൊല്ലത്ത് നഴ്സിംഗ് വിദ്യാർത്ഥി ജീവനൊടുക്കി

അതേസമയം യുവാവ് മറ്റൊരു നഴ്സിംഗ് സ്ഥാപനത്തിലാണ് പഠിക്കുന്നത് ഈ ആശുപത്രിയിലേക്ക് ഇന്റേൺഷിപ്പ് ചെയ്യാനായിട്ടാണ് എത്തിയത്. ഫോണിൽ വന്ന ഒരു സന്ദേശം വായിച്ചതിന് പിന്നാലെയാണ് യുവാവ് ജീവൻ എടുക്കാനായി മുകളിലേക്ക് പോയത് എന്ന് ആണ് അധികൃതർ നൽകുന്നത് വിവരം.മരണകാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.....

ഫോണിലെ സന്ദേശം വായിച്ചു! കൊല്ലത്ത് നഴ്സിംഗ് വിദ്യാർത്ഥി ജീവനൊടുക്കി
പ്രതീകാത്മക ചിത്രംImage Credit source: getty
Ashli C
Ashli C | Published: 17 Nov 2026 | 10:31 PM

കൊല്ലം: കുണ്ടറയിലെ ആശുപത്രിയിൽ നഴ്സിംഗ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. 22 വയസ്സുകാരനായ മുളവന സ്വദേശി റിനോ രാജിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്റേൺ ഷിപ്പ് ചെയ്യാനായി എത്തിയതായിരുന്നു റിനോ. ഫോണിൽ ഒരു സന്ദേശം വന്നതിന് പിന്നാലെയാണ് അയ്യോ വാവ ജീവനൊടുക്കിയത് എന്നാണ് ആ സമയത്ത് അവിടെയുണ്ടായിരുന്ന മറ്റ് ജീവനക്കാർ പറയുന്നത്.

ആശുപത്രിയിലെ നിർമ്മാണത്തിൽ ഇരുന്ന മൂന്നാമത്തെ നിലയിൽ ഫാനിൽ തൂങ്ങിയ നിലയിൽ ആയിരുന്നു റിനോയുടെ ശരീരം ഉണ്ടായിരുന്നത്. അതേസമയം യുവാവ് മറ്റൊരു നഴ്സിംഗ് സ്ഥാപനത്തിലാണ് പഠിക്കുന്നത് ഈ ആശുപത്രിയിലേക്ക് ഇന്റേൺഷിപ്പ് ചെയ്യാനായിട്ടാണ് എത്തിയത്. ഫോണിൽ വന്ന ഒരു സന്ദേശം വായിച്ചതിന് പിന്നാലെയാണ് യുവാവ് ജീവൻ എടുക്കാനായി മുകളിലേക്ക് പോയത് എന്ന് ആണ് അധികൃതർ നൽകുന്നത് വിവരം.മരണകാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ALSO READ:” പൊട്ടന്മാർക്ക് E20 പെട്രോളിന്റെ സയൻസ് അറിയില്ല”; വിമർശകർക്കെതിരെ സുരേഷ് ഗോപി

ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

ആലപ്പുഴ ജില്ലയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോർത്ത്, ചെന്നിത്തല എന്നിവിടങ്ങളിലാണ് പക്ഷിപ്പിനെ സ്വീകരിച്ചതെന്ന് റിപ്പോർട്ട്. ഈ ഒരു സാഹചര്യത്തിൽ ഇവിടെ നിന്നുള്ള ഏകദേശം 26000 വളർത്തു പക്ഷികളെ കൊന്നൊടുക്കാനാണ് ഭരണകൂടത്തിന്റെ നീക്കം. വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ഇത് ചെയ്യുന്നത്. ഇതിനുവേണ്ടിയുള്ള കള്ളിങ് നടപടികൾ നാളെ മുതൽ തന്നെ ആരംഭിക്കുമെന്നാണ് ബന്ധപ്പെട്ട അധികൃതർ അറിയിച്ചിരിക്കുന്നത്. അമ്പലപ്പുഴയിൽ ഉള്ള ഒരു കാട ഫാമിൽ കോഴികൾ വളർത്തുന്ന മറ്റൊരു സ്ഥലത്തുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കൂടാതെ ചെന്നിത്തലയിൽ താറാവുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. സാധാരണഗതിയിൽ ദേശാടനപ്പക്ഷികളുമായി സമ്പർക്കത്തിൽ വരുമ്പോഴാണ് പക്ഷേ പനി വ്യാപിക്കാറുള്ളത്. എന്നാൽ ഇപ്പോൾ മുട്ട വിരിഞ്ഞു മൂന്നുദിവസം പ്രായമുള്ള കുഞ്ഞുങ്ങൾക്ക് പോലും സ്ഥിരീകരിക്കുന്നുണ്ടെന്നും കണ്ടെത്തി.

ENGLISH SUMMARY

A nursing student was found dead at a hospital in Kundara. The deceased has been identified as Rino Raj, a 22-year-old native of Mulavana. Rino had arrived at the hospital to complete his internship. According to other staff members present at the time, he took his own life shortly after receiving a message on his phone.

Follow Us