UAE Holiday: യു.എ.ഇ ദേശീയ ദിനാഘോഷം, സ്വകാര്യ മേഖലയിലും അവധി പ്രഖ്യാപിച്ചു, ഒഴിവു ദിനങ്ങൾ ഇതൊക്കെ
ദേശീയ ദിനാഘോഷമായ ഈദ് അൽ ഇത്തിഹാദിന്റെ ഭാഗമായി യുഎഇയിൽ സ്വകാര്യ മേഖലയ്ക്കും അവധി പ്രഖ്യാപിച്ചു. 55 - മത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി രണ്ടു ദിവസത്തെ അവധിയാണ് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അനുവദിച്ചിരിക്കുന്നത്. ഡിസംബർ രണ്ട്, മൂന്ന് ( ബുധൻ വ്യാഴം ) തീയതികളിലാണ് സ്വകാര്യ മേഖലയിലെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ സർക്കാർ മേഖലയിലെ ജീവനക്കാർക്കുള്ള അവധി യുഎഇ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു.
ദുബായ്: ദേശീയ ദിനാഘോഷമായ ഈദ് അൽ ഇത്തിഹാദിന്റെ ഭാഗമായി യുഎഇയിൽ സ്വകാര്യ മേഖലയ്ക്കും അവധി പ്രഖ്യാപിച്ചു. 55 – മത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി രണ്ടു ദിവസത്തെ അവധിയാണ് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അനുവദിച്ചിരിക്കുന്നത്. ഡിസംബർ രണ്ട്, മൂന്ന് ( ബുധൻ വ്യാഴം ) തീയതികളിലാണ് സ്വകാര്യ മേഖലയിലെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ സർക്കാർ മേഖലയിലെ ജീവനക്കാർക്കുള്ള അവധി യുഎഇ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ സ്വകാര്യ മേഖലയിലെ അവധി ദിനങ്ങൾ സംബന്ധിച്ച അറിയിപ്പ് വന്നിരിക്കുന്നത്.
സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധിയാണ് ലഭിക്കുക. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഫെഡറൽ സർക്കാർ ജീവനക്കാർക്ക് മൂന്നുദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരുന്നത്. ഈ ദിവസങ്ങൾക്കൊപ്പം വാരാന്ത്യ അവധി കൂടി ചേരുന്നതോടെ ജീവനക്കാർക്ക് തുടർച്ചയായി അഞ്ചുദിവസത്തെ അവധി ദിനങ്ങൾ ആണ് കിട്ടുക.ഡിസംബർ രണ്ടാം തീയതി മുതൽ നാലാം തീയതി വരെ ആയിരിക്കും ഫെഡറൽ സർക്കാർ സ്ഥാപനങ്ങൾക്കുള്ള ഔദ്യോഗിക അവധി.
Also Read: പ്രവാസികൾ ശ്രദ്ധിക്കുക: അബുദാബി മുസഫയിലെ ഈ മേഖലകളിൽ ഇനി സൗജന്യ പാർക്കിംഗ് ഇല്ല!
ഇതിനെ തുടർന്നു വരുന്ന ഡിസംബർ 5, 6 തീയതികൾ വാരാന്ത്യ അവധി ദിനങ്ങളാണ്. അതുകൊണ്ട് ഡിസംബർ 7 തിങ്കളാഴ്ച ദിവസം തിരികെ ജോലിയിൽ പ്രവേശിച്ചാൽ മതിയാകും. 1971- ൽ ആറ് എമിറേറ്റുകൾ ഒത്തുചേർന്ന് യുഎഇ രൂപീകൃതമായതിന്റെയും, തുടർന്ന് 1972- ൽ റാസൽഖൈമ ഫെഡറേഷനിൽ ചേർന്നതിന്റെയും വാർഷിക ദിനത്തോടനുബന്ധിച്ചാണ് സർക്കാർ ജീവനക്കാർക്കും സ്വകാര്യ ജീവനക്കാർക്കും ഇപ്പോൾ അവധി നൽകിയിരിക്കുന്നത്.
രാജ്യത്തിന്റെ ഒത്തൊരുമയും ദേശീയതയും ഇതുവരെ കൈവരിച്ച നേട്ടങ്ങളും ഓർമ്മപ്പെടുത്തുന്ന വിപുലമായ ആഘോഷങ്ങളോടെയാണ് യു എ ഇ ഈദ് അൽ ഇത്തിഹാദ് ദേശീയ ദിനം വിപുലമായ രീതിയിൽ ആഘോഷിക്കുന്നത്. യു എ ഇയിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് പ്രവാസികളെ സംബന്ധിച്ചിടത്തോളം ഇത്തരം അവധികൾ ലഭിക്കുന്നത് ഏറെ ഉപകാരപ്രദായ കാര്യമാണ്. കുടുംബത്തോടൊപ്പം സമയം ചെലവഭിക്കാനും യാത്രകൾ പോകേണ്ടവർക്ക് അതിനും വിശ്രമം ആവശ്യമുള്ളവർക്ക് അക്കാര്യത്തിനും ദേശീയ ദിനത്തോടനുബന്ധിച്ചുള്ള അവധി ദിനങ്ങൾ പ്രയോജനപ്പെടുത്താം, സർക്കാർ മേഖലയിൽ പ്രർത്തിക്കുന്നവർക്ക് പ്രത്യേകിച്ചും.
English Summary
A holiday has been announced for the private sector in observance of Eid Al Etihad (National Day). Employees in the private sector have been granted a two-day holiday as part of the 55th National Day celebrations. The holiday for the private sector is scheduled for December 2nd and 3rd ( Wednesday and Thursday).