AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

RCB Retention List 2027 : ഞങ്ങൾ സന്തുഷ്ടരാണ്! ആറ് പേരെ മാത്രം റിലീസ് ചെയ്ത് ആർസിബി

IPL 2027 Royal Challengers Bengaluru Retention List : ഒരു വിദേശ താരത്തിൻ്റെ ഉൾപ്പെടെ അഞ്ച് പേരുടെ സ്ലോട്ടാണ് ഇനി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനുള്ളത്. ഇതിനായി ഐപിഎൽ മിനി താര ലേലത്തിൽ 14.15 കോടി രൂപ ചിലവാക്കാനെ ആർസിബി സാധിക്കൂ.

RCB Retention List 2027 : ഞങ്ങൾ സന്തുഷ്ടരാണ്! ആറ് പേരെ മാത്രം റിലീസ് ചെയ്ത് ആർസിബി
RCB IPL 2027 Retention ListImage Credit source: PTI
Jenish Thomas
Jenish Thomas | Published: 17 Nov 2026 | 11:10 PM

ഐപിഎൽ 2027 മിനി താരലേലത്തിന് മുന്നോടിയായിട്ടുള്ള റിട്ടെൻഷൻ പട്ടികയിൽ നിന്നും ആറ് താരങ്ങളെ മാത്രം പിൻവലിച്ച് നിലവിലെ ചാമ്പ്യന്‍മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. രണ്ട് ഓവർസീസ് താരങ്ങൾ ഉൾപ്പെടെ ആറ് പേരെയാണ് റിട്ടെൻഷൻ പട്ടികയിൽ നിന്നും ആർസിബി ഒഴിവാക്കിയത്. അതേസമയം ഇതുവരെ ആർസിബി ഒരു ട്രേഡും നടത്തിട്ടില്ല. ഹാട്രിക് കിരീടം ലക്ഷ്യവെച്ച് ടീമിൻ്റെ സന്തുലിതാവസ്ഥയ്ക്ക് വലിയ മാറ്റം ഉണ്ടാകാത്ത വിധമാണ് ആർസബി റിട്ടെൻഷൻ പട്ടിക പുറപ്പെടുവിച്ചിരിക്കുന്നത്.

നിലനിർത്തിയ പട്ടികയിൽ വിരാട് കോലി തന്നെയാണ് ആർസിബിയിലെ ഏറ്റവും മൂല്യമേറിയ താരം. 21 കോടി രൂപയ്ക്കാണ് ആർസിബി ഇന്ത്യയുടെ വെറ്ററൻ താരത്തെ നിലനിത്തിയിരിക്കുന്നത്. ഓസ്ട്രേലിയൻ പേസർ ജോഷ് ഹെസ്സെൽവുഡാണ് പട്ടകിയിലെ രണ്ടാം സ്ഥാനത്തുള്ളത്. 12.50 കോടിയാണ് ആർസിബി ഓസീസ് പേസറിന് വേണ്ടി ചിലവഴിക്കുന്നത്. ക്യാപ്റ്റൻ രജിത് പാട്ടിധാറിന് ലഭിക്കുന്ന തുക 11 കോടിയാണ്. അതേസമയം ഇംഗ്ലീഷ് പേസർ ജേക്കബ് ബെഥേലാണ് ആർസിബി കൈവിട്ട് ഏക പ്രമുഖൻ.

ALSO READ : IPL 2027 Retention: ചെന്നൈ ഒഴിവാക്കിയത് ധോണിയടക്കം 11 പേരെ; ഹെഡിനെ നിലനിര്‍ത്താതെ സണ്‍റൈസേഴ്‌സ്‌

ആർസിബി റിട്ടെൻഷൻ പട്ടിക

വിരാട് കോലി, ജോഷ് ഹെസ്സെൽവുഡ്, ഫിൽ സോൾട്ട്, രജത് പാട്ടിധാർ, ജിതേഷ് ശർമ, ഭുവനേശ്വർ കുമാർ, വെങ്കടേശ് അയ്യർ, റാസിഖ് സലാം, കൃണാൽ പാണ്ഡ്യ, യഷ് ദയാൽ, ടിം ഡേവിഡ്, സുയാഷ് ശർമ, ദേവ്ദത്ത് പടിക്കൽ, ജേക്കബ് ഡഫ്ഫി, നുവാൻ തുഷാര, റൊമാരിയോ ഷെപ്പേർഡ്, ജോർഡൻ കോക്സ്, അഭിനന്ദൻ സിങ്, കനിഷ്ക് ചൌഹാൻ, വിക്ക് ഒസ്ത്വാൽ

റിലീസ് ചെയ്ത താരങ്ങൾ

ജേക്കബ് ബെഥേൽ, റിച്ചാർഡ് ഗ്ലീസൺ, മങ്കേഷ് യാദവ്, വിഹാൻ മൽഹോത്ര, സ്വപ്നിൽ സിങ്, സാത്വിക് ദേശ്വാൽ. ഇവരിൽ രണ്ട് താരങ്ങൾക്ക് മാത്രമാണ് കഴിഞ്ഞ താരലേലത്തിൽ കോടകൾ ലഭ്യമായിട്ടുള്ളത്. ഇേക്കബ് ബെഥേലിനെ 2.60 കോടി രൂപയ്ക്കായിരുന്നു കഴിഞ്ഞ പ്രാവിശ്യത്തെ താരലേലത്തിൽ ആർസിബി സ്വന്തമാക്കിയത്. കൂടാതെല 5.20 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ഇന്ത്യൻ അൺക്യാപ്ഡ് താരം മങ്കേഷ് യാദവിനെയുമാണ് ആർസിബി ഒഴിവാക്കിയത്.

ഇനി ഐപിഎൽ 2027 മിനി താരലേലത്തിനായി ആർസിബിയുടെ പഴ്സിൽ ഇനി ബാക്കിയുള്ളത് 14.15 കോടി രൂപയാണ്. ഒരു ഓവർസീസ് താരം ഉൾപ്പെടെ അഞ്ച് പേർക്കുള്ള സ്ലോട്ടും ആർസിബിക്ക് ഉണ്ട്.

Follow Us