വിസ ഒരെണ്ണം മതി! 6 ഗൾഫ് രാജ്യങ്ങളും ചുറ്റിക്കറങ്ങാൻ; ജി.സി.സിയുടെ ടൂറിസ്റ്റ് വിസയെക്കുറിച്ച് നിങ്ങൾ അറിഞ്ഞോ ? | Schengen Style GCC Tourist Visa: Travel to 6 Gulf Nations on a Single Visa Malayalam news - Malayalam Tv9

വിസ ഒരെണ്ണം മതി! 6 ഗൾഫ് രാജ്യങ്ങളും ചുറ്റിക്കറങ്ങാൻ; ജി.സി.സിയുടെ ടൂറിസ്റ്റ് വിസയെക്കുറിച്ച് നിങ്ങൾ അറിഞ്ഞോ ?

Published: 

11 Sep 2026 | 03:08 PM

One Visa for 6 Gulf Countries: ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികൾക്ക് സുവർണകാലം വന്നെത്തുന്നു. യൂറോപ്പിലെ ഷെൻഗൺ വിസയ്ക്ക് സമാനമായി ഒറ്റ വിസ ഉപയോഗിച്ച് ആറ് ഗൾഫ് രാജ്യങ്ങളിലും തടസ്സങ്ങളില്ലാതെ സഞ്ചരിക്കാനാകും. ജി.സി.സിയുടെ ഈ ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ തന്നെ യാഥാർത്ഥ്യമാകുമെന്നാണ് ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി അറിയിച്ചിരിക്കുന്നത്

1 / 5
യു.എ.ഇ, സൗദി അറേബ്യ, ബെഹ്റൈൻ, ഖത്തർ, ഒമാൻ, കുവൈത്ത് എന്നീ ആറ് ജി.സി.സി രാജ്യങ്ങളും സന്ദർശിക്കാൻ വിനോദസഞ്ചാരികൾക്ക് ഈ ഒറ്റ വിസയിലൂടെ വളരെ എളുപ്പത്തിൽ സാധിക്കും. എന്നാൽ ഈ പുതിയ വിസ എന്നുമുതൽ പ്രാബല്യത്തിൽ വരും എന്നോ, ഇതിൻ്റെ നിരക്ക് എത്രയായിരിക്കുമെന്നോ, വിസയുടെ കൃത്യമായ കാലാവധി എത്രയെന്നോ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും നിലവിൽ അധികൃതർ പുറത്തുവിട്ടിട്ടില്ല (Image Credit source: Getty Images)

2 / 5
2023 ഒക്ടോബറിൽ ജി.സി.സി രാഷ്ട്രങ്ങളിലെ ടൂറിസം വകുപ്പ് മന്ത്രിമാർ ഈ ഏകീകൃത വിസക്ക് അംഗീകാരം നൽകിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ നവംബർ മാസത്തിൽ ആഭ്യന്തര മന്ത്രിമാരും ഈ വിസയെ ഔദ്യോഗികമായി അംഗീകരിച്ചു. നിലവിൽ ഈ പദ്ധതി നടപ്പിലാക്കുന്നതിനുള്ള അന്തിമ നടപടിക്രമങ്ങൾ വിവിധ രാജ്യങ്ങളുടെ ആഭ്യന്തര മന്ത്രാലയങ്ങളുടെ നേതൃത്വത്തിൽ പുരോഗമിച്ചുവരികയാണ്.

3 / 5
ജി.സി.സി രാജ്യങ്ങൾക്കിടയിലുള്ള വിമാന യാത്രകൾ കൂടുതൽ എളുപ്പമാക്കുന്നതിനായി യു.എ.ഇയും ബെഹ്റൈനും ചേർന്ന് ‘വൺ പോയിൻ്റ് എയർ ട്രാവലേഴ്സ്’ എന്ന പേരിൽ ഒരു പ്രത്യേക പദ്ധതിയും ഇപ്പോൾ നടപ്പിലാക്കുന്നുണ്ട്. ഇതോടെ  സഞ്ചാരികൾ യാത്ര പുറപ്പെടുന്ന വിമാനത്താവളങ്ങളിൽ മാത്രം പാസ്പോർട്ട് പരിശോധനകളും എമിഗ്രേഷൻ നടപടികളും പൂർത്തീകരിച്ചാൽ മതിയാകം.

4 / 5
അതായത്, ബെഹ്റൈനിൽ നിന്നും എമിഗ്രേഷൻ പരിശോധനകൾ പൂർത്തിയാക്കി വരുന്ന വിനോദ യാത്രക്കാർക്ക്, ദുബായിലോ അബുദാബിയിലോ എത്തുമ്പോൾ വീണ്ടും മറ്റൊരു പരിശോധനക്കായി കാത്തുനിൽക്കേണ്ടിവരില്ല. ഈ വർഷം, 2026 ഫെബ്രുവരിയിലാണ് ഈ പദ്ധതിയുടെ പരീക്ഷണ ഘട്ടം ഔദ്യോഗികമായി ആരംഭിച്ചത്. അത്യാധുനിക ഇ-ഗേറ്റുകളുടെയും പുതിയ ബയോമെട്രിക് സംവിധാനങ്ങളുടെയും സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

5 / 5
യാത്രക്കാർക്ക് പലവിധ സുരക്ഷാ പരിശോധനകളുടെ ഭാഗമായി വിമാനത്താവളങ്ങളിൽ ഉണ്ടാകുന്ന വലിയ സമയനഷ്ടം ഒഴിവാക്കാൻ ഈ നൂതന പദ്ധതി ഏറെ സഹായിക്കും. ഷെൻഗൻ മാതൃകയിലുള്ള ഏകീകൃത ടൂറിസ്റ്റ് വിസ കൂടി നിലവിൽ വരുന്നതോടെ ഗൾഫ് മേഖലയിൽ ടൂറിസത്തിൽ വലിയ കുതിച്ചുചാട്ടം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Loading...
Unable to load recommendations.
Follow Us
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
മുഖക്കുരു മാറാൻ ഈ ഇല അരച്ച് തേച്ചാൽ മതി
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്