വെള്ള ഷൂസുകളുടെ തിളക്കം മങ്ങില്ല; മെറ്റീരിയലിന് കേടുപാടുകൾ വരുത്താതെ വൃത്തിയാക്കാം | Shoe Cleaning Tips, How to clean white canvas shoes without ruining the fabric Malayalam news - Malayalam Tv9

Shoe Cleaning Tips: വെള്ള ഷൂസുകളുടെ തിളക്കം മങ്ങില്ല; മെറ്റീരിയലിന് കേടുപാടുകൾ വരുത്താതെ വൃത്തിയാക്കാം

Published: 

11 Nov 2026 | 08:27 PM

White Shoes Cleaning Tips And Hacks: വെള്ളയായതുകൊണ്ട് തന്നെ ഇവ പെട്ടെന്ന് അഴുക്കാകാനും കഴുകിക്കഴിയുമ്പോൾ മഞ്ഞനിറം പടരാനും സാധ്യത ഏറെയാണ്. കഠിനമായ ഡിറ്റർജന്റുകളോ ബ്ലീച്ചോ വാഷിംഗ് മെഷീൻ സ്പിന്നോ ഉപയോഗിക്കുന്നത് ഷൂസിന്റെ ഫാബ്രിക്കിനെയും പശയെയും നശിപ്പിക്കുകയും ചെയ്യും. അതിനാൽ ഷൂസിൻ്റെ മെറ്റീരിയലിന് കേടുപാടുകൾ വരാതെ എങ്ങനെ വൃത്തിയായി സൂക്ഷിക്കാമെന്ന് നോക്കാം.

1 / 5
ഏതൊരു വസ്ത്രത്തിനൊപ്പവും ഇണങ്ങുന്ന ഒന്നാണ് വെള്ള ഷൂസുകൾ. എന്നാൽ വെള്ളയായതുകൊണ്ട് തന്നെ ഇവ പെട്ടെന്ന് അഴുക്കാകാനും കഴുകിക്കഴിയുമ്പോൾ മഞ്ഞനിറം പടരാനും സാധ്യത ഏറെയാണ്. കഠിനമായ ഡിറ്റർജന്റുകളോ ബ്ലീച്ചോ വാഷിംഗ് മെഷീൻ സ്പിന്നോ ഉപയോഗിക്കുന്നത് ഷൂസിന്റെ ഫാബ്രിക്കിനെയും പശയെയും നശിപ്പിക്കുകയും ചെയ്യും. അതിനാൽ ഷൂസിൻ്റെ മെറ്റീരിയലിന് കേടുപാടുകൾ വരാതെ എങ്ങനെ വൃത്തിയായി സൂക്ഷിക്കാമെന്ന് നോക്കാം. (Image Credit Source: Unsplash)

2 / 5
ലേസുകളും ഇൻസോളുകളും വേർതിരിക്കുക: കഴുകുന്നതിന് മുമ്പ് ഷൂസിന്റെ ലേസുകളും ഉള്ളിലെ ഇൻസോളുകളും ഊരിയെടുക്കാൻ ശ്രദ്ധിക്കണം. ലേസുകൾ ചെറുചൂടുള്ള സോപ്പുവെള്ളത്തിൽ 15 മിനിറ്റ് കുതിർത്തുവെച്ച് കഴുകുന്നത് അവയ്ക്ക് നല്ല വെളുത്ത നിറവും നൽകും. വെള്ളം നനയ്ക്കുന്നതിന് മുമ്പ് മൃദുവായ ഒരു ബ്രഷോ പഴയ ടൂത്ത് ബ്രഷോ ഉപയോഗിച്ച് ഷൂസിലെ ഉണങ്ങിയ മണ്ണും പൊടിയും പൂർണ്ണമായും നീക്കം ചെയ്യുക. നനഞ്ഞാൽ പൊടി മെറ്റീരിയലിനുള്ളിലേക്ക് ആഴ്ന്നിറങ്ങുന്നതും നിറം മാറുന്നത് ഒഴിവാക്കാനും ഇത് സഹായിക്കും.

3 / 5
ബേക്കിംഗ് സോഡ - വിനാഗിരി പേസ്റ്റ്: ക്യാൻവാസ്, മെഷ് ഷൂസുകൾക്കായി ഒരു ടേബിൾസ്പൂൺ ബേക്കിംഗ് സോഡയും, അര ടേബിൾസ്പൂൺ വെള്ള വിനാഗിരിയും, അര ടേബിൾസ്പൂൺ ചെറുചൂടുവെള്ളവും ചേർത്ത് പേസ്റ്റ് തയാറാക്കുക. ടൂത്ത് ബ്രഷ് ഉപയോഗിച്ച് കറയുള്ള ഭാഗങ്ങളിൽ പുരട്ടി 15 മിനിറ്റ് ഉണങ്ങാൻ വെച്ച ശേഷം നനഞ്ഞ തുണി കൊണ്ട് തുടച്ചുമാറ്റുക.

4 / 5
സോൾ വൃത്തിയാക്കാൻ മിസെല്ലാർ വാട്ടർ: ഷൂസിന്റെ റബ്ബർ സോളുകളിലെ കറുത്ത ഉരസൽ പാടുകൾ മാറ്റാൻ കോട്ടൺ പാഡിൽ അല്പം മിസെല്ലാർ വാട്ടർ അല്ലെങ്കിൽ ജെൽ ഇല്ലാത്ത വെള്ള ടൂത്ത് പേസ്റ്റ് പുരട്ടി മൃദുവായി തുടയ്ക്കുക. കഴുകിയ ശേഷം ഷൂസിന്റെ ഉള്ളിൽ വെളുത്ത ടിഷ്യൂ പേപ്പർ ചുരുട്ടി വെക്കുന്നത് അധിക ഈർപ്പം വലിച്ചെടുക്കാനും മഞ്ഞനിറം വരാതിരിക്കാനും സഹായിക്കും. നേരിട്ട് വെയിലത്ത് ഉണക്കിയാൽ പശ ഇളകാനും നിറം മങ്ങാനും സാധ്യതയുള്ളതിനാൽ തണലത്ത് വെച്ച് മാത്രം ഉണക്കുക.

5 / 5
വൈറ്റ് സ്‌നീക്കേഴ്‌സ് കഴുകുമ്പോൾ നിറം മങ്ങുമെന്നോ മെറ്റീരിയൽ നശിക്കുമെന്നോ പേടിക്കേണ്ട, മേൽപ്പറഞ്ഞ കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്താൽ ഷൂസ് വൃത്തിയായി സൂക്ഷിക്കാൻ സാധിക്കും. കഴിവതും അഴുക്ക് പറ്റിയ ഷൂസ് അപ്പപ്പോൾ തന്നെ തുടച്ച് വൃത്തിയാക്കാൻ ശ്രദ്ധിക്കുക. അങ്ങനെ ചെയ്താൽ കൂടുതൽ പടരാതിരിക്കാൻ സഹായിക്കും. അതുപോലെ തന്നെ കറകൾ നീണ്ടനാൾ ഇരുന്നാൽ അവ പിന്നീട് പോകാതിരിക്കാനും സാധ്യതയുണ്ട്.

Loading...
Unable to load recommendations.
Follow Us
ഹീറോയുടെ സ്റ്റൈലൻ ബൈക്ക് - കരീഷ്മ XMR
ഫ്രിഡ്ജിൽ കല്ലുപ്പ് വെച്ചാലുള്ള ഗുണം അറിയണോ? അത്ഭുതം കാണാം
വിശപ്പില്ലേ..? ഈ വിറ്റാമിന്റെ കുറവാണ്
പൈനാപ്പിളും ക്യാരറ്റും ഉണ്ടോ? വെറും 5 മിനിറ്റിൽ തയ്യാറാക്കാം ഈ സൂപ്പർ സ്മൂത്തി
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി