മൂന്നാം ടി20യില്‍ വൈഭവ് സൂര്യവംശി കളിക്കും? സൂചന നല്‍കി ക്യാപ്റ്റന്‍ | Shreyas Iyer Drops Big Hint: Vaibhav Sooryavanshi Likely to Return for 3rd T20I vs Afghanistan Malayalam news - Malayalam Tv9

Vaibhav Sooryavanshi: മൂന്നാം ടി20യില്‍ വൈഭവ് സൂര്യവംശി കളിക്കും? സൂചന നല്‍കി ക്യാപ്റ്റന്‍

Published: 

16 Sep 2026 | 06:39 PM

India Wins Afghanistan T20I Series : മൂന്നാം ടി20യില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ മാറ്റമുണ്ടായേക്കുമെന്ന് സൂചന നല്‍കി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍. വ്യാഴാഴ്ച നടക്കുന്ന മൂന്നാം ട്വന്റി20 മത്സരത്തിൽ ഇന്ത്യ തങ്ങളുടെ ബെഞ്ച് സ്ട്രെങ്ത് പരീക്ഷിച്ചേക്കുമെന്ന് അയ്യര്‍ സൂചന നല്‍കി.

1 / 5
അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ മാറ്റമുണ്ടായേക്കുമെന്ന് സൂചന നല്‍കി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍.  വ്യാഴാഴ്ച നടക്കുന്ന മൂന്നാം ട്വന്റി20 മത്സരത്തിൽ ഇന്ത്യ തങ്ങളുടെ ബെഞ്ച് സ്ട്രെങ്ത് പരീക്ഷിച്ചേക്കുമെന്ന് അയ്യര്‍ സൂചന നല്‍കി. 15-കാരന്‍ വൈഭവ് സൂര്യവംശി പ്ലേയിങ് ഇലവനിലെത്തിയേക്കും. വൈഭവ് പ്ലേയിങ് ഇലവനിലെത്തിയാല്‍ സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ എന്നിവരില്‍ ഒരാള്‍ക്ക് പുറത്തിരിക്കേണ്ടി വരും (Image Credit Source: PTI).

2 / 5
എല്ലാ താരങ്ങള്‍ക്കും വിക്കറ്റുമായി പൊരുത്തപ്പെടാനും കുറച്ച് പരിശീലനം ലഭിക്കാനും ആഗ്രഹിക്കുന്നു. പുറത്തിരിക്കുന്ന കളിക്കാർക്ക് അവസരം നൽകാനുള്ള നല്ലൊരു അവസരമായിരിക്കും മൂന്നാം ടി20യെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി. അവസരം കാത്തിരിക്കുന്ന വാഷിങ്ടണ്‍ സുന്ദര്‍, യാഷ് താക്കൂര്‍ ഉള്‍പ്പെടെയുള്ള താരങ്ങളും നാളെ കളിച്ചേക്കും.  ഇന്ത്യയെ സംബന്ധിച്ചിടത്തോളം നാളത്തെ മത്സരഫലം അപ്രസക്തമാണ്.

3 / 5
ആദ്യ രണ്ട് ടി20യിലും ഇന്ത്യ ജയിച്ചിരുന്നു. ആദ്യ ടി20യില്‍ ഏഴ് വിക്കറ്റിനായിരുന്നു ജയം. ആ മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ എട്ട് വിക്കറ്റിന് 156 റണ്‍സെടുത്തു. ഇന്ത്യ 13.4 ഓവറില്‍ വിജയലക്ഷ്യം മറികടന്നു.

4 / 5
രണ്ടാം ടി20യിലും ഏഴു വിക്കറ്റിനായിരുന്നു ജയം. ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ എട്ട് വിക്കറ്റിന് 159 റണ്‍സെടുത്തു. ഇന്ത്യ 14.5 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. 22 പന്തില്‍ 57 റണ്‍സെടുത്ത സഞ്ജു സാംസണ്‍ ഇന്ത്യയുടെ വിജയം അനായാസമാക്കി.

5 / 5
നിതീഷ് കുമാര്‍ റെഡ്ഡി മൂന്ന് വിക്കറ്റ് വീഴ്ത്തി. മൂന്നാം ടി20യിലും ജയിച്ച് പരമ്പര തൂത്തുവാരുകയാകും ഇന്ത്യയുടെ ലക്ഷ്യം. മറുവശത്ത്, ഒരു മത്സരത്തിലെങ്കിലും ജയിച്ച് നാണക്കേട് ഒഴിവാക്കാനാകും അഫ്ഗാനിസ്ഥാന്റെ ശ്രമം. രാത്രി 7.30-ന് ന്യൂഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് നാളെ മൂന്നാം ടി20 നടക്കുന്നത്.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
പാണ്ഡ്യയെ തരണമെങ്കില്‍ ദുബെയെ മാത്രം പോരാ! മുംബൈ ചെന്നൈയോട് ആവശ്യപ്പെടുന്നത് മറ്റൊരു താരത്തെയും?
Diwali 2026: ചായക്കടയിലെ നെയ് വട ഇനി വീട്ടിൽ കിട്ടും! പെർഫെക്റ്റ് ആയി ഉണ്ടാക്കാൻ ഈ റെസിപ്പി പിന്തുടരൂ
MG Windsor Indulge Edition: ഫീച്ചേഴ്സിലും ലുക്കിലും അപ്​ഗ്രേഡ്, പുതിയ എം ജി വിൻഡ്‍സർ ഇൻഡൽജ് എഡിഷൻ വിപണിയിൽ
Omar Abdulla Marriage: അങ്ങനെ അത് കഴിഞ്ഞു ബ്രോസ്..! ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ വിവാഹം കഴിഞ്ഞു
L368 Movie: എന്തുകൊണ്ടാണ് ഇതുവരെ പുതിയ മോഹൻലാൽ ചിത്രത്തിന് പേരിടാത്തത്, കാരണം വെളിപ്പെടുത്തി അനൂപ് സത്യൻ
Actor Surya: ഭാര്യക്കൊപ്പം ഷോപ്പിങ്ങിന് പോകുമ്പോൾ ആദ്യം ചെയ്യേണ്ടത് ഇക്കാര്യം! നവദമ്പതികൾക്ക് ടിപ്പുമായി നടൻ സൂര്യ
നെല്ലിക്ക ഇങ്ങനെയാണ് കഴിക്കുന്നതെങ്കിൽ കിഡ്നി സ്റ്റോൺ ഉറപ്പ്!
മുഖസൗന്ദര്യത്തിന് വേറെന്ത് വേണം? പപ്പായ ഉണ്ടല്ലോ
ഓറഞ്ചിനേക്കാളും വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ
നാരങ്ങ കൈപ്പ് വരാതെ സൂക്ഷിക്കാൻ വെളിച്ചെണ്ണ? ചെയ്യേണ്ടത്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം
ഒരു വീപ്പ നിറയെ ക്യാഷ്, ഞെട്ടിയോ?