Shubman Gill: ഒടുവില്‍ മൗനം വെടിഞ്ഞ് ഗില്‍; ടി20 ലോകകപ്പ് ടീമിലിടം നേടാത്തത് ‘വിധി’
Shubman Gill reacts to being left out of T20 World Cup squad: ടി20 ലോകകപ്പ് ടീമിലിടം നേടാനാകാത്തതിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് ശുഭ്മാന്‍ ഗില്‍. സെലക്ടര്‍മാരുടെ തീരുമാനത്തെ മാനിക്കുന്നുവെന്ന് ഗില്‍

ടി20 ലോകകപ്പ് ടീമിലിടം നേടാനാകാത്തതിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് ശുഭ്മാന്‍ ഗില്‍. സെലക്ടര്‍മാരുടെ തീരുമാനത്തെ മാനിക്കുന്നുവെന്ന് ഗില്‍ പറഞ്ഞു. അവസരം കിട്ടുമ്പോഴെല്ലാം മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി (Image Credits: PTI)

അടുത്തിടെ സമാപിച്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ഗില്ലായിരുന്നു വൈസ് ക്യാപ്റ്റന്‍. സമീപകാലത്ത് ടി20യില്‍ മോശം പ്രകടനമാണ് ഗില്‍ പുറത്തെടുക്കുന്നത്. ഇതാണ് ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കാന്‍ സെലക്ടര്‍മാരെ പ്രേരിപ്പിച്ചത് (Image Credits: PTI)

വിധി തിരുത്തിക്കുറിക്കാന്‍ ആര്‍ക്കുമാകില്ലെന്ന് ഗില്‍ പറഞ്ഞു. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു താരം. ടി20 ടീമിന് ആശംസകള്‍ നേരുന്നുവെന്നും താരം വ്യക്തമാക്കി (Image Credits: PTI)

ഇന്ത്യന്‍ ടീം ലോകകപ്പ് നേടുമെന്നാണ് പ്രതീക്ഷ. ടീമില്‍ നിന്ന് ഒഴിവാക്കിയത് മാനസികമായി ബാധിച്ചോയെന്ന ചോദ്യത്തിന് 'വര്‍ത്തമാനകാലത്ത്' തുടരുക എന്നതാണ് പ്രധാനമെന്ന് ഗില്‍ പറഞ്ഞു. ഇപ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് മാത്രമാണ് താന്‍ നോക്കുന്നതെന്നും ഗില്‍ പറഞ്ഞു (Image Credits: PTI)

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര നാളെ ആരംഭിക്കും. ഗില്ലാണ് ക്യാപ്റ്റന്‍. പരമ്പരയില്‍ മൂന്ന് മത്സരങ്ങളുണ്ട് (Image Credits: PTI)