'പരീക്ഷണങ്ങൾ നടത്താൻ ഇനി അധികം സമയമില്ല'! രോഹിതിന്റെയും കോലിയുടെയും ഏകദിന ഭാവിയെക്കുറിച്ച് ഗില്‍ | Shubman Gill responds to Rohit Sharma and Virat Kohli's ODI future debates Malayalam news - Malayalam Tv9

‘പരീക്ഷണങ്ങൾ നടത്താൻ ഇനി അധികം സമയമില്ല’! രോഹിതിന്റെയും കോലിയുടെയും ഏകദിന ഭാവിയെക്കുറിച്ച് ഗില്‍

Published: 

04 Oct 2026 | 05:20 PM

Shubman Gill rules out resting Rohit Sharma and Virat Kohli in ODIs: മികച്ച പ്രകടനം പുറത്തെടുത്തിട്ടും രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും ഏകദിന ഭാവി സംബന്ധിച്ച് ഇപ്പോഴും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പ്രായമാണ് (കോലിക്ക് 37, രോഹിതിന് 39) ഇതിന് കാരണം. മൂന്നാം ഏകദിനത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഇരുതാരങ്ങളെക്കുറിച്ചും സംസാരിച്ചു.

1 / 5
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ സീനിയര്‍ താരങ്ങളായ വിരാട് കോലിയും, രോഹിത് ശര്‍മയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ ഏകദിനത്തില്‍ കോലിയും, രണ്ടാമത്തേതില്‍ രോഹിതും സെഞ്ചുറി നേടി. മൂന്നാം ഏകദിനത്തില്‍ രോഹിത് 92 റണ്‍സെടുത്തു. ഈ മത്സരത്തില്‍ കോലി ഗോള്‍ഡന്‍ ഡക്കായിരുന്നു (Image Credit Source: PTI).

2 / 5
മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഇരുവരുടെയും ഏകദിന ഭാവി സംബന്ധിച്ച് ഇപ്പോഴും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പ്രായമാണ് (കോലിക്ക് 37, രോഹിതിന് 39) ഇതിന് കാരണം. മൂന്നാം ഏകദിനത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഇരുതാരങ്ങളെക്കുറിച്ചും സംസാരിച്ചു. കോലിയും രോഹിതും ബാറ്റ് ചെയ്ത രീതി തന്നിൽ ഏറെ മതിപ്പുളവാക്കിയതായി ഗിൽ പറഞ്ഞു.

3 / 5
“അവർ വളരെ മികച്ച രീതിയിലാണ് ബാറ്റ് ചെയ്യുന്നത്. കഴിഞ്ഞ നാല് ഇന്നിംഗ്സുകളിൽ രോഹിത് ഭായിയുടെ മൂന്നാമത്തെ സെഞ്ചുറിയാണിതെന്ന് ഞാൻ കരുതുന്നു. അദ്ദേഹം അത്രയധികം മികച്ച രീതിയിലാണ് ബാറ്റ് ചെയ്യുന്നത്, വിരാട് ഭായിയുടെ കാര്യവും അങ്ങനെ തന്നെ. കെ.എല്ലിന് അവസരം ലഭിച്ചപ്പോഴൊക്കെയും അദ്ദേഹം ടീമിനായി തന്റെ പങ്ക് ഭംഗിയായി നിർവ്വഹിച്ചിട്ടുണ്ട്. ആ പരിശ്രമം അദ്ദേഹം നടത്തുകയും മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്”- ഗിൽ മാധ്യമങ്ങളോട് പറഞ്ഞു.

4 / 5
ഇന്ത്യന്‍ ടീമില്‍ പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കണമെന്ന തരത്തില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഏകദിന മത്സരങ്ങളുടെ എണ്ണം കുറവായതിനാല്‍ പരീക്ഷണങ്ങള്‍ക്ക് സമയമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2027-ലെ ഏകദിന ലോകകപ്പ് സ്‌ക്വാഡില്‍ ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് സൂചിപ്പിക്കുന്നതാണ് ഗില്ലിന്റെ ഈ പരാമര്‍ശം.

5 / 5
“എനിക്ക് വ്യക്തിപരമായി തോന്നുന്നത് ഇപ്പോൾ പരീക്ഷണങ്ങൾ നടത്താൻ ആവശ്യത്തിന് സമയമില്ലെന്നാണ്. ഞങ്ങൾ കളിപ്പിക്കാൻ ആഗ്രഹിക്കുന്ന കോമ്പിനേഷൻ, അടുത്ത പരമ്പര മുതൽ ലഭ്യമായ എല്ലാ കളിക്കാരെയും ഉൾപ്പെടുത്തിക്കൊണ്ട് കളിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ വേൾഡ് കപ്പിൽ ഞങ്ങൾ ഇറക്കാൻ ആഗ്രഹിക്കുന്ന അതേ കോമ്പിനേഷനുമായിത്തന്നെ മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്”- ഗില്‍ വ്യക്തമാക്കി.

Loading...
Unable to load recommendations.
Follow Us
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലെ 13999 രൂപയുടെ 5G ഫോൺ
ഉപ്പും നാരങ്ങയും മതി; കട്ടിങ് ബോര്‍ഡിലെ കറയും നാറ്റവും മാറ്റാം
ബിപി പുഷ്പം പോലെ കുറയും, രാവിലെ ഇവ കഴിച്ചാല്‍ മതി
വിശന്നാൽ ദേഷ്യം വരാറുണ്ടോ? ശ്രദ്ധിക്കണം!
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ