Tips to Reduce Stress: യോഗ മുതൽ ഇക്കോതറാപ്പി വരെ; സ്ട്രെസ് കുറയ്ക്കാൻ പലതുണ്ട് വഴികൾ
Simple and Effective Ways to Reduce Stress: ദൈനംദിന ജീവിതത്തിൽ നമ്മൾ പലകാരണങ്ങൾ കൊണ്ടും സ്ട്രെസ് അനുഭവിക്കുന്നു. അതിനാൽ, സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ചില വഴികൾ നോക്കാം.

വിവിധ കാരണങ്ങൾ കൊണ്ട് നമ്മളിൽ പലരും സമർദ്ദം അഥവാ സ്ട്രെസ് അനുഭവിക്കുന്നു. ജോലിയിലെ സമ്മർദ്ദം, സാമ്പത്തിക പ്രശ്നങ്ങൾ, ബന്ധങ്ങളിലെ പ്രശ്നങ്ങൾ, ആരോഗ്യപ്രശ്നങ്ങൾ തുടങ്ങി പലകാരണങ്ങൾ കൊണ്ടും സ്ട്രെസ് ഉണ്ടാകാം. അതിനാൽ, ദൈനംദിന ജീവിതത്തിലെ സ്‌ട്രെസ് കുറയ്ക്കാൻ സഹായിക്കുന്ന ചില വഴികൾ നോക്കാം. (Image Credits: Pexels)

ഡീപ്പ് ബ്രീത്തിങ് പോലുള്ള ശ്വസന വ്യായാമങ്ങൾ സ്‌ട്രെസ് കുറയ്ക്കാൻ സഹായിക്കും. ശ്വാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ നമ്മുടെ ഉത്കണ്ഠ കുറയുന്നു. എല്ലാ ദിവസവും ഇത് പതിവായി ചെയ്യുന്നത് നല്ലതാണ്. (Image Credits: Pexels)

നടക്കുന്നതും സ്‌ട്രെസ് കുറയ്ക്കാൻ വളരെയധികം ഗുണം ചെയ്യും. പാർക്കുകളിലോ, കുന്നുകളിലോ, കടൽത്തീരത്തോ തുടങ്ങി എവിടെയാണോ സാധിക്കുക, അവിടെ നടക്കുക. നടത്തം മനുഷ്യന്റെ മാനസികനില മെച്ചപ്പെടുത്താൻ വളരെ സഹായകമാണ്. (Image Credits: Pexels)

ശാരീരികാരോഗ്യത്തിന് മാത്രമല്ല മാനസികാരോഗ്യത്തിനും പോഷകസമൃദ്ധമായ ഭക്ഷണം ആവശ്യമാണ്. അതിനാൽ, ജങ്ക് ഫുഡുകളും അമിതമായി മധുരമടങ്ങിയ ഭക്ഷണങ്ങളുമെല്ലാം ഒഴിവാക്കി പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്തുക. (Image Credits: Pexels)

പലർക്കും സമ്മർദ്ദത്തിന്റെ പ്രധാന ഉറവിടം എന്നുപറയുന്നത് സാങ്കേതിക വിദ്യയാണ്. അമിതമായ മൊബൈൽ ഫോൺ ഉപയോഗം, ദീർഘനേരം കമ്പ്യൂട്ടറിന് മുന്നിൽ ഇരിക്കുന്നതുമെല്ലാം സ്‌ട്രെസിലേക്ക് നയിക്കും. അതിനാൽ, ഇടയ്ക്കിടെ സാങ്കതികവിദ്യയിൽ നിന്ന് ഇടവേളകൾ എടുക്കാൻ ശ്രദ്ധിക്കണം. (Image Credits: Pexels)

ഇക്കോതെറാപ്പിയും സ്‌ട്രെസ് കുറയ്ക്കാൻ മികച്ചതാണ്. പ്രകൃതിയുമായി ബന്ധപ്പെട്ട പ്രവർത്തികളിൽ ഏർപ്പെടുന്നതിനെയാണ് ഇക്കോതെറാപ്പി എന്ന് പറയുന്നത്. ഇത്തരം പ്രവർത്തികളുടെ ഭാഗമാകുന്നതിലൂടെ ജീവിതത്തിൽ ഒരു ഉണർവ് ലഭിക്കുന്നു. (Image Credits: Pexels)