AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ginger Drinks: ഭാരവും കുറയ്ക്കാം കൂടെ മറ്റ് ​ഗുണങ്ങളും; ഇങ്ങനെ ഇഞ്ചി ഉപയോ​ഗിച്ച് നോക്കൂ

Simple Ginger Drinks: വയറു വീർക്കുന്നത് കുറയ്ക്കാനോ, ഭക്ഷണത്തോടുള്ള ആസക്തി നിയന്ത്രിക്കാനോ, ശരീരഭാരം കുറയ്ക്കാനോ ഏറ്റവും നല്ലതാണ് ഇഞ്ചി. അതിനായി ഇഞ്ചി എങ്ങനെയെല്ലാം ഉപയോ​ഗിക്കാമെന്ന് നോക്കാം.

Neethu Vijayan
Neethu Vijayan | Published: 26 Jul 2025 | 07:09 PM
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും ജിമ്മിൽ മാത്രം പോയാ പോരോ. ഭക്ഷണകാര്യവും പ്രത്യേകം ശ്രദ്ധിക്കണം. അതിലൊന്നാണ് ഇഞ്ചി. വയറു വീർക്കുന്നത് കുറയ്ക്കാനോ, ഭക്ഷണത്തോടുള്ള ആസക്തി നിയന്ത്രിക്കാനോ, ശരീരഭാരം കുറയ്ക്കാനോ ഏറ്റവും നല്ലതാണ് ഇഞ്ചി. അതിനായി ഇഞ്ചി എങ്ങനെയെല്ലാം ഉപയോ​ഗിക്കാമെന്ന് നോക്കാം. (Image Credits: Unsplash)

1 / 5
ഇഞ്ചി നാരങ്ങാവെള്ളം: രാവിലെ വെറും വയറ്റിൽ ആദ്യം തന്നെ അല്പം ചൂടുള്ള വെള്ളത്തിൽ ഇഞ്ചിയും നാരങ്ങായും ചേർത്ത് കുടിക്കുന്നത് നിങ്ങളുടെ ദഹനം മെച്ചപ്പെടുത്താനും നിങ്ങളുടെ മെറ്റബോളിസത്തിന് നേരിയ ഉത്തേജനം നൽകാനും സഹായിക്കും. കുറച്ചുകൂടി രുചിക്ക് വേണമെങ്കിൽ ഒരു നുള്ള് കറുവപ്പട്ട അല്ലെങ്കിൽ കുരുമുളക് ചേർക്കാം. (Image Credits: Unsplash)

2 / 5
ആപ്പിൾ സൈഡെർ വിനെഗർ: ആപ്പിൾ സൈഡെർ വിനെഗർ രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിനും മെച്ചപ്പെട്ട ദഹനത്തിനും നല്ലതാണ്. ഇഞ്ചിയുമായി ഇവ യോജിക്കുമ്പോൾ, വയറു വീർക്കുന്നത് കുറയ്ക്കാനും കൊഴുപ്പ് ഇല്ലാതാക്കാനും സഹായിക്കും. ഒരു ടേബിൾ സ്പൂൺ ആപ്പിൾ സിഡെർ വിനെഗർ അര ടീസ്പൂൺ ഇഞ്ചി നീരിൽ കലർത്തുക. ഭക്ഷണത്തിന് മുമ്പായി കഴിക്കുക. (Image Credits: Unsplash)

3 / 5
കുക്കുമ്പർ ഇഞ്ചി വാട്ടർ: ശരീരത്തിന് ഗുണം ചെയ്യുന്ന ഒരു ഉന്മേഷദായക പാനീയമാണിത്. ഇത് നിങ്ങളിൽ ജലാംശം നിലനിർത്തുകയും അനാവശ്യമായ ലഘുഭക്ഷണം ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യും. ഒരു വെള്ളരിക്കയും ഒരു ചെറിയ കഷണം ഇഞ്ചിയും അരിഞ്ഞെടുക്കുക. ഒരു ലിറ്റർ വെള്ളത്തിൽ കുറച്ച് പുതിനയിലയും ചേർക്കുക. ഇത് കുറച്ച് മണിക്കൂർ അല്ലെങ്കിൽ രാത്രി മുഴുവൻ ഫ്രിഡ്ജിൽ വച്ച ശേഷം കുടിക്കുക. (Image Credits: Unsplash)

4 / 5
ഇഞ്ചി ഗ്രീൻ ടീ: ഗ്രീൻ ടീ നിങ്ങളുടെ ദിനചര്യയുടെ ഭാഗമായിരിക്കാം, എന്നാൽ അതിലേക്ക് ഇഞ്ചി ചേർക്കുന്നത് കൂടുതൽ മികച്ചതാക്കുന്നു. കൊഴുപ്പ് കത്തിക്കാൻ സഹായിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും.  ഒരു ഗ്രീൻ ടീ ബാഗ് ചൂടുവെള്ളത്തിൽ മുക്കിവയ്ക്കുക. അര ടീസ്പൂൺ ഇഞ്ചി അരച്ചത് ചേർക്കുക. കുറച്ച് നേരം വച്ചിട്ട് കുടിക്കുക. (Image Credits: Unsplash)

5 / 5