Tea Making Tips: ചായ ഉണ്ടാക്കാൻ ഏറ്റവും നല്ല മാർഗം ഏതാണ്?
ബാക്കി വരുന്ന ഉപയോഗിച്ച തേയില പലരും വലിച്ചെറിയാറുണ്ട്. എന്നാൽ ഇത് പല തരത്തിൽ വീണ്ടും ഉപയോഗിക്കാമെന്ന് വിദഗ്ധർ പറയുന്നു. ഉപയോഗിച്ച തേയില വീണ്ടും വെള്ളത്തിൽ തിളപ്പിച്ച്, അരിച്ചെടുത്ത്, ഇതിൽ അൽപ്പം എണ്ണ ചേർക്കുന്നത് ചെടികൾക്ക് ഒരു മികച്ച പ്രകൃതിദത്ത കീടനാശിനി സ്പ്രേ ആയി. ചായപ്പൊടി വെയിലത്ത് വെച്ച് ഉണങ്ങിയ ശേഷം ചെടികളിൽ വളമായി പുരട്ടുന്നത് മണ്ണിനെ സമ്പുഷ്ടമാക്കും.

രാവിലെ ഒരു കപ്പ് ചൂട് ചായ എന്നത് എല്ലാവർക്കും ഇഷ്ടപ്പെട്ടൊരു കാര്യമാണ്. ചിലർക്കിതൊരു ശീലമാണെങ്കിലും മറ്റുള്ളവർക്ക് ഇത് ക്ഷീണം അകറ്റാനുള്ളൊരു മാർഗം കൂടിയാണ്. എന്നാൽ നല്ലൊരു ചായ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയാമോ? അതിനെ പറ്റിയാണ് പരിശോധിക്കുന്നത്.

ഒരു പെർഫെക്റ്റ് ചായ ഉണ്ടാക്കാൻ ആദ്യം വെള്ളം തിളപ്പിക്കണോ അതിലേക്ക് പാൽ ചേർക്കണോ എന്ന കാര്യത്തിൽ പല തരത്തിലും സംശയങ്ങളുണ്ട് ചിലർക്കെങ്കിലും. ആദ്യം വെള്ളതം നന്നായി തിളക്കുമ്പോൾ തേയില ചേർക്കുക. പല വീടുകളിലും പിന്തുടരുന്ന രീതിയാണിത്, ഇത് തേയിലയുടെ യഥാർത്ഥ സത്തും നിറവും പൂർണ്ണമായും പുറത്തുവരാൻ അനുവദിക്കുന്നു. നല്ല സുഗന്ധമുള്ള കടും നിറമുള്ള ചായ ലഭിക്കും. വീര്യം കൂടിയതും ഉന്മേഷദായകവുമായ ചായ ഇഷ്ടപ്പെടുന്നവർക്ക് ഈ രീതി ഏറ്റവും അനുയോജ്യമാണ്.

ചായ അല്പം ക്രീമിയും മൃദുവും ആകണമെന്ന് ആഗ്രഹിക്കുന്നവർ പാലും വെള്ളവും ഒരുമിച്ച് തിളപ്പിക്കുന്ന രീതിയാണ് ചെയ്യാറ്. ഈ രീതിയിൽ, തേയില ഇലകൾ പതുക്കെ പാലിൽ തിളക്കുന്നു, ഇത് കയ്പ്പ് കുറയ്ക്കുകയും ചായയ്ക്ക് കട്ടിയുള്ള ഒരു ടെക്സച്വർ നൽകുകയും ചെയ്യുന്നു. വാസ്തവത്തിൽ, പാലും വെള്ളവും തമ്മിലുള്ള അനുപാതം, തിളയ്ക്കുന്ന സമയം, ഇഞ്ചി, ഏലക്ക തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ആവശ്യത്തിന് അനുസരിച്ച് ക്രമീകരിക്കാനും സാധിക്കും.

ചായ ഉണ്ടാക്കിയ ശേഷം ബാക്കി വരുന്ന ഉപയോഗിച്ച തേയില പലരും വലിച്ചെറിയാറുണ്ട്. എന്നാൽ ഇത് പല തരത്തിൽ വീണ്ടും ഉപയോഗിക്കാമെന്ന് വിദഗ്ധർ പറയുന്നു. ഉപയോഗിച്ച തേയില വീണ്ടും വെള്ളത്തിൽ തിളപ്പിച്ച്, അരിച്ചെടുത്ത്, ഇതിൽ അൽപ്പം എണ്ണ ചേർക്കുന്നത് ചെടികൾക്ക് ഒരു മികച്ച പ്രകൃതിദത്ത കീടനാശിനി സ്പ്രേ ആയി വേണമെങ്കിലും ഉപയോഗിക്കാം.

ഉപയോഗിച്ച ചായപ്പൊടി വെയിലത്ത് വെച്ച് ഉണങ്ങിയ ശേഷം ചെടികളിൽ വളമായി പുരട്ടുന്നത് മണ്ണിനെ സമ്പുഷ്ടമാക്കും. ഇതിൽ അടങ്ങിയിരിക്കുന്ന ടാനിനുകൾ മണ്ണിന്റെ അസിഡിറ്റി വർദ്ധിപ്പിക്കുന്നു, ഇത് പൂച്ചെടികൾ, പ്രത്യേകിച്ച് റോസാപ്പൂക്കൾ, ശക്തമായി വളരാനും കൂടുതൽ പൂക്കൾ ഉത്പാദിപ്പിക്കാനും സഹായിക്കും.