Sabarimala Mandala Kalam 2026: വ്രതശുദ്ധിയുടെ പുണ്യകാലത്തിന് തുടക്കം! മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു
Sabarimala Mandala Kalam 2026 Begins:നീണ്ട 41 ദിവസത്തെ മണ്ഡലം മഹോത്സവങ്ങൾക്കാണ് ഇന്ന് തുടക്കം കുറിക്കുന്നത്. മേൽശാന്തി ഇ.ഡി പ്രസാദ് നമ്പൂതിരിയാണ് വൈകിട്ട് 4 മണിക്ക് നട തുറന്ന് ശ്രീലകത്ത് ദീപം തെളിയിച്ചു.വൃശ്ചികം ഒന്നിന് ആരംഭിക്കുന്ന ഈ പുണ്യ കാലം അയ്യപ്പഭക്തരെ സംബന്ധിച്ചിടത്തോളം ആത്മശുദ്ധീകരണത്തിന്റെയും സമർപ്പണത്തിന്റെയും നാളുകൾ കൂടിയാണ്. കല്ലും മുള്ളും താണ്ടി സ്വാമിയേ ശരണമയ്യപ്പ എന്ന ശരണം വിളിയോടെ ലക്ഷക്കണക്കിന് ഭക്തരാണ്........
പത്തനംതിട്ട: ശബരിമലയിൽ മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് ഇന്ന് നാലുമണിക്ക് നടതുറന്നു. നീണ്ട 41 ദിവസത്തെ മണ്ഡല മഹോത്സവങ്ങൾക്കാണ് ഇന്ന് തുടക്കം കുറിക്കുന്നത്. മേൽശാന്തി ഇ.ഡി പ്രസാദ് നമ്പൂതിരിയാണ് വൈകിട്ട് 4 മണിക്ക് നട തുറന്ന് ശ്രീലകത്ത് ദീപം തെളിയിച്ചു.
പുതിയ ശബരിമല മാളികപ്പുറം മേൽശാന്തിമാർ ചുമതല കേൾക്കുന്നതാണ് ഇന്നത്തെ ദിവസത്തെ പ്രധാന ചടങ്ങ്. പ്രധാന ചടങ്ങുകൾക്ക് കണ്ഠരര് ബ്രഹ്മദത്തന്റെ കാർമികത്വത്തിലാണ് നടക്കുക.അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമലയിലും എ.ദാമോദരൻ നമ്പൂതിരി മാളികപ്പുറത്തും പുതിയ മേൽശാന്തിമാരായി സ്ഥാനമേൽക്കും.
വൃശ്ചികം ഒന്നിന് ആരംഭിക്കുന്ന ഈ പുണ്യ കാലം അയ്യപ്പഭക്തരെ സംബന്ധിച്ചിടത്തോളം ആത്മശുദ്ധീകരണത്തിന്റെയും സമർപ്പണത്തിന്റെയും നാളുകൾ കൂടിയാണ്. കല്ലും മുള്ളും താണ്ടി സ്വാമിയേ ശരണമയ്യപ്പ എന്ന ശരണം വിളിയോടെ ലക്ഷക്കണക്കിന് ഭക്തരാണ് മണ്ഡലകാലത്തിനായി സന്നിധാനത്തേക്ക് ഒഴുകിയെത്തുന്നത്.
ഐതിഹ്യവും പ്രാധാന്യവും
പന്തളം കൊട്ടാരത്തിലെ രാജകുമാരനായ വളർന്ന മണികണ്ഠൻ അതായത് അയ്യപ്പ സ്വാമി മഹിഷി നിഗ്രഹത്തിനും ഗുരുകുല വിദ്യാഭ്യാസത്തിനും മുന്നോടിയായി കഠിനമായ തപസ്സും വ്രതാനുഷ്ഠാനങ്ങളും പാലിച്ചത്തിന്റെ സ്മരണയ്ക്ക് വേണ്ടിയാണ് ഭക്തർ 41 ദിവസത്തെ മണ്ഡലം അനുഷ്ഠിക്കുന്നത്. ‘ തത്വമസി’ അതായത് അത് നീ തന്നെയാകുന്നു എന്ന അദ്വൈത തത്വമാണ് ശബരിമല ഭക്തർക്ക് മുന്നോട്ട് വയ്ക്കുന്നത്.
ജാതി മത വർണ്ണ ഭേദമില്ലാതെ എല്ലാ മനുഷ്യരെയും ഒരേപോലെ കാണുകയും ഭക്തനും ഭഗവാനും ഒന്നാണെന്ന് സങ്കല്പത്തിൽ പരസ്പരം സ്വാമി എന്ന അഭിസംബോധന ചെയ്യുകയും ചെയ്യുന്ന അപൂർവമായ ആത്മീയ അനുഭവമാണ് ശബരിമല തീർത്ഥാടനം.വൃശ്ചികം ഒന്നിന് തുളസി മാലയോ രുദ്രാക്ഷമാലയോ അണിഞ്ഞു കൊണ്ടാണ് ഭക്തർ വ്രതം ആരംഭിക്കുന്നത്. വൃശ്ചികം ഒന്നിന് അല്ലെങ്കിൽ അതിന്റെ ഇടയിലുള്ള കാലത്താണ് ആളുകൾ മാല ഇടുക. ഈയൊരു കാലയളവിൽ ലളിതമായ ജീവിതം നയിക്കുക എന്നൊരു സന്ദേശം കൂടിയാണ് മുന്നോട്ടുവയ്ക്കുന്നത്.
ENGLISH SUMMARY
The sanctum sanctorum at Sabarimala opened today at 4 PM, marking the commencement of the Mandala-Makaravilakku pilgrimage season. This also signals the beginning of the 41-day-long ‘Mandalam’ festival period. Chief Priest (Melshanti) E.D. Prasad Namboothiri opened the doors at 4 PM and lit the ceremonial lamp inside the sanctum.