മുഖക്കുരുവും കറുത്തപാടുകളും പമ്പ കടക്കും, ഈ വെള്ളം കൊണ്ട് മുഖം കഴുകിക്കോളൂ | Skin Care Tips, Easy DIY Rice Water Remedies to Get Rid of Pimples, Dark Spots, and Pigmentation Malayalam news - Malayalam Tv9

Skin Care: മുഖക്കുരുവും കറുത്തപാടുകളും പമ്പ കടക്കും, ഈ വെള്ളം കൊണ്ട് മുഖം കഴുകിക്കോളൂ

Updated On: 

27 Sep 2026 | 12:10 AM

Rice Water Remedies to Get Rid of Pigmentation: ചർമ്മത്തിലെ മുഖക്കുരു, നിറവ്യത്യാസം , കറുത്ത പാടുകൾ, തിളക്കമില്ലായ്മ എന്നിവ പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളാണ്. വിലകൂടിയ ടോണറുകളും ക്രീമുകളും വാങ്ങുന്നതിന് പകരം അടുക്കളയിലുള്ള അരിവെള്ളവും കഞ്ഞിവെള്ളവും ഉപയോഗിച്ച് ഇതിന് ഫലപ്രദമായി പരിഹാരം കാണാമെന്ന് അറിയാമോ? ബോളിവുഡ് താരങ്ങൾ പോലും ചർമ്മകാന്തിക്കായി ഉപയോഗിക്കുന്ന ഈ ലളിതമായ വഴി പരിശോധിച്ചാലോ....

1 / 5
ചർമ്മത്തിലെ മുഖക്കുരു, നിറവ്യത്യാസം , കറുത്ത പാടുകൾ, തിളക്കമില്ലായ്മ എന്നിവ പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളാണ്. വിലകൂടിയ ടോണറുകളും ക്രീമുകളും വാങ്ങുന്നതിന് പകരം അടുക്കളയിലുള്ള അരിവെള്ളവും കഞ്ഞിവെള്ളവും ഉപയോഗിച്ച് ഇതിന് ഫലപ്രദമായി പരിഹാരം കാണാമെന്ന് അറിയാമോ? ബോളിവുഡ് താരങ്ങൾ പോലും ചർമ്മകാന്തിക്കായി ഉപയോഗിക്കുന്ന ഈ ലളിതമായ വഴി പരിശോധിച്ചാലോ.... (Image Credit source: Getty Images)

2 / 5
വിറ്റാമിൻ E, വിറ്റാമിൻ B, അമിനോ ആസിഡുകൾ, ഫെറുലിക് ആസിഡ്, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് അരിവെള്ളം. ചർമ്മത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും, സൂര്യതാപമേറ്റുള്ള കരുവാളിപ്പ് അകറ്റുകയും ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകുകയും ചെയ്യുന്നു.

3 / 5
പച്ചയരി കഴുകിയ ശേഷം 30 മിനിറ്റ് വെള്ളത്തിൽ കുതിർത്ത് വെക്കുക. ഈ വെള്ളം അരിച്ചെടുത്ത് ഒരു സ്പ്രേ ബോട്ടിലിലാക്കി ഫ്രിഡ്ജിൽ വെച്ച് ദിവസവും ഫേഷ്യൽ ടോണറായി ഉപയോഗിക്കാം. അതുപോലെ, ഉപ്പ് ചേർക്കാത്ത തണുത്ത കഞ്ഞിവെള്ളത്തിൽ പഞ്ഞി  മുക്കി മുഖത്തും കഴുത്തിലും കറുത്ത പാടുകളുള്ള ഭാഗങ്ങളിലും തടവുക. 10–15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം.

4 / 5
അരിവെള്ളത്തിലോ കഞ്ഞിവെള്ളത്തിലോ അല്പം മഞ്ഞൾപ്പൊടിയോ തേനോ ചേർത്ത് കുഴച്ച് പാടുകളുള്ള ഭാഗങ്ങളിൽ പുരട്ടുന്നത് പിഗ്മെന്റേഷൻ വേഗത്തിൽ കുറയ്ക്കാൻ സഹായിക്കും. അതേസമയം, അരിവെള്ളം അല്ലെങ്കിൽ കഞ്ഞിവെള്ളം പുതിയതായി തയ്യാറാക്കിയതും വൃത്തിയുള്ളതുമായിരിക്കാൻ ശ്രദ്ധിക്കണം.

5 / 5
രാത്രി മുഴുവൻ മുഖത്ത് വെക്കാതെ 10–15 മിനിറ്റിനു ശേഷം കഴുകിക്കളയുന്നതാണ് സുരക്ഷിതം. ബാക്ടീരിയ വളർച്ച തടയാൻ ഉണ്ടാക്കിവെച്ച വെള്ളം 3-4 ദിവസത്തിൽ കൂടുതൽ ഉപയോഗിക്കരുത്. ഇനി വിലകൂടിയ ടോണറുകളും ക്രീമുകളും വാങ്ങുന്നതിന് പകരം കഞ്ഞിവെള്ളം ഉപയോഗിച്ചോളൂ...

Loading...
Unable to load recommendations.
Follow Us
കത്തിയുടെ മൂർച്ച കൂട്ടാൻ എളുപ്പ വഴികളിതാ
വെണ്ടയ്ക്ക അരിയുമ്പോൾ കയ്യിൽ ഒട്ടിപ്പിടിക്കില്ല! സൂത്രപ്പണി ഇതാ
ട്രെയിനിൽ അവസാന നിമിഷം കൺഫോം ടിക്കറ്റ് ഉറപ്പാക്കാൻ ഇതാ ഒരു വഴി!
തൈര് ഈ രീതിയിൽ കഴിച്ചാൽ തടി കുറയും!
അമിത് ഷാ കൊല്ലത്ത് എത്തിയപ്പോൾ
യുപി സ്കൂളാക്കണം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് കുട്ടികൾ
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ