AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Ethanol Car: ലിറ്ററിന് 25 രൂപയ്ക്ക് ഇന്ധനം! എഥനോൾ കാറുകൾ അടുത്ത മാസമെത്തും

100% എഥനോളിൽ ഓടുന്ന ഈ വാഹനം ഉപയോഗിക്കുമ്പോൾ ഓട്ടച്ചെലവ് പെട്രോൾ ലിറ്ററിന് 25 രൂപ നിരക്കിൽ ലഭിക്കുന്നതിന് തുല്യമായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പൂർണ്ണമായും എഥനോളിൽ പ്രവർത്തിക്കുന്നതിനൊപ്പം, വാഹനം ഓടുമ്പോൾ തന്നെ 60% വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇലക്ട്രിഫൈഡ് ഫ്ലെക്സ്-ഫ്യൂവൽ സംവിധാനമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

Ethanol Car: ലിറ്ററിന് 25 രൂപയ്ക്ക് ഇന്ധനം! എഥനോൾ കാറുകൾ അടുത്ത മാസമെത്തും
Nitin GadkariImage Credit source: PTI
Nithya Vinu
Nithya Vinu | Published: 26 Sep 2026 | 09:50 PM

രാജ്യത്തെ ഇന്ധനച്ചെലവിൽ വൻ വിപ്ലവത്തിന് വഴിയൊരുക്കിക്കൊണ്ട്, 00 ശതമാനം ഇഥനോളിൽ പ്രവർത്തിക്കുന്ന പുതിയ കാർ അടുത്ത മാസം പുറത്തിറങ്ങുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ടൊയോറ്റയുടെ ജനപ്രിയ മോഡലായ ഇനോവയുടെ പ്രൊഡക്ഷൻ ഫ്ലെക്സ്-ഫ്യൂവൽ വേരിയന്റാണ് ഒക്ടോബറിൽ അവതരിപ്പിക്കുന്നത്. രാജ്യത്ത് വലിയ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയ സാഹചര്യത്തിലാണ് മന്ത്രിയുടെ പുതിയ പ്രഖ്യാപനം.

25 രൂപയ്ക്ക് ഇന്ധനം

100% എഥനോളിൽ ഓടുന്ന ഈ വാഹനം ഉപയോഗിക്കുമ്പോൾ ഓട്ടച്ചെലവ് പെട്രോൾ ലിറ്ററിന് 25 രൂപ നിരക്കിൽ ലഭിക്കുന്നതിന് തുല്യമായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പൂർണ്ണമായും എഥനോളിൽ പ്രവർത്തിക്കുന്നതിനൊപ്പം, വാഹനം ഓടുമ്പോൾ തന്നെ 60% വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇലക്ട്രിഫൈഡ് ഫ്ലെക്സ്-ഫ്യൂവൽ സംവിധാനമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

എഞ്ചിന് തകരാറുണ്ടാക്കുമോ?

എഥനോൾ ഇന്ധനം ഉപയോഗിക്കുന്നത് എഞ്ചിന് തകരാറുണ്ടാക്കുമെന്ന വിമർശനം ശക്തമാണ്. എന്നാൽ വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും, ലോകമെമ്പാടുമായി 19 രാജ്യങ്ങളിൽ ഇത് വിജയകരമായി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: തീരുമാനങ്ങൾ ഏകകണ്ഠമായി മാത്രം, നിർണായക യോഗം ചേർന്ന് ഗ്യാനേഷ് കുമാറും തിരഞ്ഞെടുപ്പ് കമ്മീഷ്ണർമാരും

എഥനോള്‍ പ്രത്യേകതകള്‍

എഥനോളിന് പെട്രോളിനേക്കാൾ വില കുറവാണെന്ന് മാത്രമല്ല, ഫ്ലെക്സ്-ഹൈബ്രിഡ് എഞ്ചിനുകൾ ഓടുമ്പോൾ 40 ശതമാനത്തോളം വൈദ്യുതി സ്വന്തമായി ഉത്പാദിപ്പിക്കുന്നതിനാൽ ഇന്ധനക്ഷമത വളരെ കൂടുതലായിരിക്കും. പെട്രോളിനായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും, കരിമ്പ്, ധാന്യങ്ങൾ എന്നിവയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഇഥനോൾ ഉപയോഗിക്കുന്നതിലൂടെ ഇന്ത്യൻ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനും ഈ നീക്കം സഹായിക്കും.  പരിസ്ഥിതി സൗഹൃദമായ ഫ്ലെക്സ്-ഫ്യൂവൽ സാങ്കേതികവിദ്യ കാർബൺ  വലിയ തോതിൽ കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

എഥനോള്‍ ഇന്ധന ഇന്നോവ കാര്‍

ഒക്ടോബറിൽ ടൊയോട്ട എഥനോള്‍ ഇന്ധന ഇന്നോവ കാര്‍ പുറത്തിറക്കുകയാണ്. ഇ-20 മുതല്‍ പൂര്‍ണമായും എഥനോള്‍ ഇന്ധനം വരെ ഉപയോഗിക്കാന്‍ സാധിക്കും വിധമുള്ള എഞ്ചിനാണ് ഈ കാറിലുണ്ടാകുക. ലഭ്യമായ ഇന്ധനം ഏതാണോ അത് ഉപയോഗിക്കാനും സാധിക്കുന്നതായിരിക്കും. രാജ്യത്തെ ആദ്യ ഫ്‌ളക്‌സ് ഫ്യുവല്‍ പാസഞ്ചര്‍ കാര്‍ കഴിഞ്ഞ ജൂണില്‍ മാരുതി സുസുകി പുറത്തിറക്കിയിരുന്നു.

Follow Us