AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Thenmavin Kombath Movie: മാണിക്യനും കാർത്തുമ്പിയും വീണ്ടും വരുന്നു, കിരീടത്തിന് ശേഷം തേന്മാവിൻ കൊമ്പത്തും റീ റിലീസിനെത്തുമ്പോൾ

പ്രിയദർശൻ മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ടിൽ വൻവിജയം തീർത്ത തേന്മാവിൻ കൊമ്പത്ത് എന്ന ഐക്കോണിക് സിനിമ വീണ്ടുമൊരിക്കൽ കൂടി തിയറ്ററുകളിലേക്ക് എത്തുകയാണ്. ഒൿടോബർ എട്ടിനാണ് സിനിമ വേൾഡ് വൈഡ് ആയി റിലീസ് ചെയ്യുന്നത്. കിരീടം റീമാസ്റ്റർ പതിപ്പിന് ശേഷം മറ്റൊരു ഹിറ്റ് മോഹൻലാൽ ചിത്രം കൂടി വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. മോഹൻലാൽ സിനിമകളുടെ റീ റിലീസുകൾക്ക് വലിയ ആവേശ സ്വീകരണം ആണ് മുൻകാലങ്ങളിൽ ഉണ്ടായിട്ടുള്ളത്. കിരീടത്തിൽ ഉൾപ്പെടെ അത് കണ്ടതുമാണ്. ഇപ്പോഴിതാ ഒരു കോമഡി റൊമാന്റിക് ഇമോഷണൽ കുടുംബചിത്രം കൂടി തിയേറ്ററിലേക്ക് എത്തുമ്പോൾ മോഹൻലാൽ ആരാധകർക്ക് പുറമെ സിനിമാ ലോകവും ഏറെ ആകാംക്ഷയിലാണ്.

Thenmavin Kombath Movie: മാണിക്യനും കാർത്തുമ്പിയും വീണ്ടും വരുന്നു, കിരീടത്തിന് ശേഷം തേന്മാവിൻ കൊമ്പത്തും റീ റിലീസിനെത്തുമ്പോൾ
Thenmavin Kombath Movie Re ReleaseImage Credit source: Social Media
Amal KV
Amal KV | Updated On: 27 Sep 2026 | 12:21 AM

പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ വൻവിജയം തീർത്ത തേന്മാവിൻ കൊമ്പത്ത് എന്ന ഐക്കോണിക് സിനിമ വീണ്ടുമൊരിക്കൽ കൂടി തിയറ്ററുകളിലേക്ക് എത്തുകയാണ്. ഒക്ടോബർ എട്ടിനാണ് സിനിമ വേൾഡ് വൈഡ് ആയി റിലീസ് ചെയ്യുന്നത്. കിരീടം റീമാസ്റ്റർ പതിപ്പിന് ശേഷം മറ്റൊരു ഹിറ്റ് മോഹൻലാൽ ചിത്രം കൂടി വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. മോഹൻലാൽ സിനിമകളുടെ റീ റിലീസുകൾക്ക് വലിയ ആവേശ സ്വീകരണം ആണ് മുൻകാലങ്ങളിൽ ഉണ്ടായിട്ടുള്ളത്. കിരീടത്തിൽ ഉൾപ്പെടെ അത് കണ്ടതുമാണ്. ഇപ്പോഴിതാ ഒരു കോമഡി റൊമാന്റിക് ഇമോഷണൽ കുടുംബചിത്രം കൂടി തിയേറ്ററിലേക്ക് എത്തുമ്പോൾ മോഹൻലാൽ ആരാധകർക്ക് പുറമെ സിനിമാ ലോകവും ഏറെ ആകാംക്ഷയിലാണ്.

പ്രിയദർശന്റെ മറ്റൊരു മാജിക്കായ ഈ സിനിമയിൽ മാണിക്യൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. നായികയായ ശോഭന കാർത്തുമ്പി എന്ന വേഷവും കൈകാര്യം ചെയ്തു. മാണിക്യനും കാർത്തുമ്പിയും തമ്മിലുള്ള രംഗങ്ങൾ ഇപ്പോഴും മലയാളിയുടെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്. അതിനൊപ്പം ശ്രീനിവാസനും കുതിരവട്ടം പപ്പുവും ചേർന്ന് സമ്മാനിച്ച ചിരിയുടെ മാലപ്പടക്കം മറ്റൊരു വശത്തും. കള്ളിപ്പൂങ്കുയിലെ, കറുത്ത പെണ്ണേ, മാനം തെളിഞ്ഞെ നിന്നാൽ, എന്തേ മനസ്സിനൊരു നാണം, നിലാ പൊങ്കൽ ആയേലോ എന്നിങ്ങനെ തുടങ്ങുന്ന ഹിറ്റ് ഗാനങ്ങൾ പിറന്ന സിനിമ കൂടിയാണ് തേന്മാവിൻ കൊമ്പത്ത്.

Also Read: വീണ്ടും വിസ്മയ! മോഹൻലാലിന്റെ മകളുടെ അടുത്ത ചിത്രം വരുന്നു

1994 ലാണ് ഈ സിനിമ തീയറ്ററുകളിൽ റിലീസിന് എത്തിയത്. വർഷം 30 കഴിഞ്ഞിട്ടും ഇപ്പോഴും ഈ സിനിമ ടെലിവിഷനിൽ സംപ്രേക്ഷണത്തിന് എത്തുമ്പോൾ ഒരു ശരാശരി മലയാളി ആ ചാനൽ മാറ്റാതെ ഇരുന്ന് കാണും. മോഹൻലാലിനും ശോഭനയ്ക്കും പുറമേ നെടുമുടി വേണു ചെയ്ത ശ്രീകൃഷ്ണൻ എന്ന കഥാപാത്രവും ശ്രീനിവാസൻ ചെയ്ത അപ്പക്കാള എന്ന കഥാപാത്രവും കവിയൂർ പൊന്നമ്മയുടെ യശോദാമ്മയും ശങ്കരാടിയുടെ കണ്ണയ്യനും ഒക്കെ ഇപ്പോഴും സിനിമ ആസ്വാദകരുടെ മനസ്സിൽ ഉണ്ട്.

ഒറിജിനൽ 35mm പ്രിന്റിൽ നിന്ന് 4Kയിലേക്ക് ക്വാളിറ്റി ഉയർത്തിയാണ് ഡോൾബി അറ്റ്മോസിൽ മിക്സ് ചെയ്താണ് സിനിമ റീ റിലീസ് ചെയ്യുന്നത്. കൂടുതൽ ദൃശ്യ ശബ്ദ മികവോടെ തങ്ങളുടെ ഇഷ്ട സിനിമയെ വീണ്ടും കാണാനുള്ള ആരാധാകരുടെ കാത്തിരിപ്പിനാണ് ഒക്ടോബർ 8 ന് വിരാമം ആകുന്നത്.

English Summary

Thenmavin Kombath, the iconic film born of the successful collaboration between Priyadarshan and Mohanlal, is returning to theaters. The movie is set for a worldwide release on October 8. This marks the return of another hit Mohanlal film to the big screen, following the remastered version of Kireedam.

Follow Us