AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Beetroot Wine Recipe: ആഴ്ചകളോളം കാത്തിരിക്കേണ്ട! 3 ദിവസം കൊണ്ട് വീട്ടിലുണ്ടാക്കാം ബീറ്റ്‌റൂട്ട് വൈൻ

Beetroot Wine Recipe In Malayalam: ഒക്ടോബർ അവസാനമോ നവംബർ ആദ്യമോ മുതൽ തന്നെ നമ്മളിൽ പലരും ക്രിസ്മസ് ആഘോഷത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കും. ആഘോഷം പൂർണമാകണമെങ്കിൽ കേക്കും വൈനും നിർബന്ധമാണ്. ക്രിസ്മസ്-ന്യൂ ഇയർ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ആഴ്ചകളോ മാസങ്ങളോ കാത്തിരിക്കാതെ വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന ഒന്നാണ് ബീറ്റ്‌റൂട്ട് വൈൻ. പ്രകൃതിദത്തമായ നിറവും രുചിയും വീര്യവും നൽകുന്ന ഈ വൈൻ വെറും 3 ദിവസം കൊണ്ട് വീട്ടിൽ തയാറാക്കാം.

Neethu Vijayan
Neethu Vijayan | Published: 26 Sep 2026 | 08:14 PM
ക്രിസ്മസ് ഇങ്ങ് അടുക്കാറായി, ഏകദേശം ഒക്ടോബർ അവസാനമോ നവംബർ ആദ്യമോ മുതൽ തന്നെ നമ്മളിൽ പലരും ക്രിസ്മസ് ആഘോഷത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കും. എന്നാൽ ആഘോഷം പൂർണമാകണമെങ്കിൽ കേക്കും വൈനും നിർബന്ധമാണ്. ക്രിസ്മസ്-ന്യൂ ഇയർ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ആഴ്ചകളോ മാസങ്ങളോ കാത്തിരിക്കാതെ വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന ഒന്നാണ് ബീറ്റ്‌റൂട്ട് വൈൻ. പ്രകൃതിദത്തമായ നിറവും രുചിയും വീര്യവും നൽകുന്ന ഈ വൈൻ വെറും 3 ദിവസം കൊണ്ട് വീട്ടിൽ തയാറാക്കാം. (Image Credit Source: Getty Images)

1 / 5
ആവശ്യമായ ചേരുവകൾ: ബീറ്റ്‌റൂട്ട്: അരക്കിലോ, പഞ്ചസാര: 1 കിലോഗ്രാം, വെള്ളം, ഈസ്റ്റ്, ഗ്രാമ്പൂ, കറുവപ്പട്ട, ഏലക്കായ, ഗോതമ്പ് മണികൾ തുടങ്ങിയവയാണ് ഇതിന് ആവശ്യമായ ചേരുവകൾ. ആദ്യം തന്നെ അരക്കിലോ ബീറ്റ്റൂട്ട് എടുത്ത് തൊലി കളഞ്ഞ് നല്ല വൃത്തിയായി കഴുകി എടുക്കുക. തുടർന്ന് ഈ ബീറ്റ്റൂട്ടുകൾ നന്നായി ഗ്രേറ്റ് ചെയ്തെടുക്കണം.  ഗ്രേറ്റ് ചെയ്യാൻ ബുദ്ധിമുട്ടുള്ളവർ മിക്സിയിലേക്ക് കഷണങ്ങളായി മുറിച്ചിട്ട് ഒന്ന് ക്രഷ് ചെയ്ത് എടുത്താലും മതിയാകും.

2 / 5
മിക്സിയിലുടുമ്പോൾ ബീറ്റ്റൂട്ട് അരഞ്ഞു പോകാതിരിക്കാൻ ശ്രദ്ധിക്കണം. ഗ്രേറ്റ് ചെയ്തെടുത്ത ബീറ്റ്റൂട്ട് കുക്കറിലേക്ക് ചേർത്ത് ഒരു ലിറ്റർ വെള്ളം ഒഴിച്ചു കൊടുക്കുക. അതിലേക്ക് ഒരു ചെറിയ കഷണം കറുവപട്ട ഇടാൻ മറക്കരുത്. കൂടാതെ മൂന്ന് ഗ്രാമ്പൂ ഇട്ടു കൊടുക്കുക. ചെറിയ ഒരു കഷണം ഇഞ്ചി ചതച്ചു ചേർക്കുന്നതും നല്ലത്. കുക്കർ അടച്ച് അടുപ്പത്ത് വെച്ച് രണ്ട് അല്ലെങ്കിൽ മൂന്ന് വിസിൽ വരുത്തുക. നന്നായി തണുക്കുന്നതു വരെ കുക്കർ തുറക്കരുത്. ‌‌

3 / 5
ഇനി തുടർന്നുള്ള കാര്യങ്ങൾക്കായി എടുക്കുന്ന പാത്രങ്ങൾ, സ്പൂൺ എന്നിവയിലൊന്നും വെള്ളം ഉണ്ടാകാൻ പാടില്ല. അരിച്ചൊഴിക്കേണ്ട പാത്രങ്ങൾ ഒന്ന് അടുപ്പത്ത് വെച്ച് ചൂടാക്കി എടുക്കാം. ആ ചൂട് മാറിയതിന് ശേഷം വേണം അതിലേക്ക് അരിച്ചൊഴുക്കേണ്ടത്. അതുപോലെ തന്നെ വൈൻ ഒഴിച്ചു വെക്കാൻ ഉദ്ദേശിക്കുന്ന കുപ്പിയും നേരത്തെ കഴുകി, ഉണക്കി വെക്കുക. കുക്കർ നന്നായി തണുത്ത് കഴിയുമ്പോൾ തുറന്ന് വെന്ത ബീറ്റ് റൂട്ട് അരിച്ച് പാത്രത്തിലേക്ക് ഒഴിക്കുക.

4 / 5
അരിച്ചു വെച്ചതിലേക്ക് ഒന്നേമുക്കാൽ കപ്പ് പഞ്ചസാര ചേർക്കുക. പഞ്ചസാര അലിഞ്ഞ് കഴിയുമ്പോൾ ഒരു മുക്കാൽ ടീ സ്പൂൺ യീസ്റ്റ് ചേർക്കാം. ആവശ്യമുള്ളവർക്ക് ഗോതമ്പ് ചേർക്കാം. കുറച്ച് സമയം ഇളക്കുമ്പോൾ യീസ്റ്റ് ഇതിലേക്ക് അലിയും. അതിനുശേഷം കുപ്പിയിലേക്കോ പാത്രത്തിലേക്കോ പകർന്നു വെക്കുക. കുപ്പിയിൽ ആയാലും പാത്രത്തിൽ ആയാലും ഒരു മുക്കാൽ ഭാഗം നിറയ്ക്കുക. എപ്പോഴാണോ കുപ്പിയിൽ നിറച്ച് വെച്ചത് പിറ്റേദിവസം അതേസമയം തന്നെ എടുക്കാൻ ശ്രദ്ധിക്കുക. തുറന്ന് നന്നായി ഇളക്കി കൊടുക്കുക.  അങ്ങനെ മൂന്നാം ദിവസം വൈൻ റെഡി.

5 / 5
Follow Us