Bigg Boss Malayalam Season 8: ഇനി അങ്ങനെയെന്തിങ്കിലും ഉണ്ടായാൽ നിങ്ങൾ ഹൗസിൽ കാണില്ല… കടുപ്പിച്ച് മോഹൻലാൽ
Mohanlal Warns Contestants Against Misconduct: ബിഗ് ബോസ് മലയാളം സീസൺ ഈ കഴിഞ്ഞ ആഴ്ച സംഘർഷഭരിതമായ രംഗങ്ങൾകൊണ്ട് നിറഞ്ഞതായിരുന്നു. ടാസ്കിനിടയിലും അല്ലാതെയും അങ്ങോട്ടുമിങ്ങോട്ടും തർക്കവും കയ്യാങ്കളി വരെ എത്തിയ സാഹചര്യങ്ങളും ഉണ്ടായി. ഇതിൽ ഏറ്റവും രൂക്ഷമായ പ്രശ്നങ്ങൾ നടന്നത് അധികാരികളും അടിമകളും എന്നുള്ള തരത്തിലെ ടാസ്ക് ആയിരുന്നു. ഈ ടാസ്ക്കിനിടയിൽ ഹൗസിന് പുറത്താക്കപ്പെട്ട ഷിജിൻ ഡോർ തള്ളി തുറക്കുകയും ഹൗസിലെ പ്രോപ്പർട്ടികൾ നശിപ്പിക്കുകയും ചെയ്തിരുന്നു.
ബിഗ് ബോസ് മലയാളം സീസൺ ഈ കഴിഞ്ഞ ആഴ്ച സംഘർഷഭരിതമായ രംഗങ്ങൾകൊണ്ട് നിറഞ്ഞതായിരുന്നു. ടാസ്കിനിടയിലും അല്ലാതെയും അങ്ങോട്ടുമിങ്ങോട്ടും തർക്കവും കയ്യാങ്കളി വരെ എത്തിയ സാഹചര്യങ്ങളും ഉണ്ടായി. ഇതിൽ ഏറ്റവും രൂക്ഷമായ പ്രശ്നങ്ങൾ നടന്നത് അധികാരികളും അടിമകളും എന്നുള്ള തരത്തിലെ ടാസ്ക് ആയിരുന്നു. ഈ ടാസ്ക്കിനിടയിൽ ഹൗസിന് പുറത്താക്കപ്പെട്ട ഷിജിൻ ഡോർ തള്ളി തുറക്കുകയും ഹൗസിലെ പ്രോപ്പർട്ടികൾ നശിപ്പിക്കുകയും ചെയ്തിരുന്നു. ഷിജിന്റെ ഈ പ്രവർത്തിയെ വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്.
താൻ ചെയ്ത പ്രവർത്തി തെറ്റാണെന്ന് ഷിജിൻ വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാലിനോട് സമ്മതിക്കുകയും ആവർത്തിക്കില്ല എന്ന്പ റയുകയും ചെയ്തു. അവിടുത്തെ പ്രോപ്പർട്ടികൾ നശിപ്പിക്കാൻ നിങ്ങളോട് ആരാണ് പറഞ്ഞത് എന്നാണ് മോഹൻലാൽ ചോദിച്ചത്. ഇത്തരത്തിലുള്ള പ്രവർത്തികൾ ആവർത്തിച്ചാൽ ഹൗസിനുള്ളിൽ നിങ്ങൾ ഉണ്ടാകില്ല എന്ന മറുപടിയാണ് മോഹൻലാൽ കടുത്ത ഭാഷയിൽ നൽകിയത്. ഷിജിനെതിരെ മാത്രമല്ല കഴിഞ്ഞ ആഴ്ചയിൽ ഹൗസിൽ തെറ്റായ രീതിയിൽ പെരുമാറിയ എല്ലാവരെയും മോഹൻലാൽ താക്കീത് ചെയ്തിട്ടുണ്ട്.
Also Read: മസ്സാജ് മാത്രം പോരാ ..രാഹുൽ ഈശ്വറിനോട് മോഹൻലാൽ
ഹൗസിൽ ഏറ്റവും വലിയ സംഘർഷമായി തീർന്ന എൽദോയും താഷിയും തമ്മിലുള്ള പ്രശ്നത്തിലും മോഹൻലാൽ ഇടപെടൽ നടത്തി. എൽദോയ്ക്ക് ക്കെതിരെയും മോഹൻലാൽ കടുത്ത വിമർശനമാണ് ഉന്നയിച്ചത്. അത് അപ്പോളത്തെ ഒരു ദേഷ്യത്തിന് പറഞ്ഞതാണ് എന്ന് എൽദോ പറഞ്ഞെങ്കിലും. നിങ്ങൾ എന്തോ ഹൗസിന് പുറത്തുനിന്ന് ഗുണ്ടകളെ കൊണ്ടുവന്ന് നേരിടും എന്ന് പറഞ്ഞല്ലോ എന്നും മോഹൻലാൽ ചോദിച്ചു.
മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ – ഇത് എന്റെ വീടാണ് നിങ്ങൾ അവിടെ താമസിക്കാൻ വന്നിരിക്കുന്നവരും. അവിടെ ഗുണ്ടകളെ കൊണ്ടുവന്ന നിങ്ങൾ ആക്രമിക്കുമെന്നൊക്കെ പറയുന്നത് എന്നെ ചലഞ്ച് ചെയ്യുന്നതുപോലെയാണ്. എന്റെ പിള്ളേരെ തൊടുന്നോ എന്നൊക്കെയുള്ളത് ഞാൻ പറഞ്ഞ ഡയലോഗ് ആണ്. അവിടെക്കിടന്ന് ഹീറോയിസം കാണിക്കുകയാണെങ്കിൽ അതിലും വലിയ ഹീറോയിസം താൻ കാണിക്കും. ഇനിയും പൊട്ടിക്കും എന്നൊക്കെ പറയുന്നത് കേട്ടു. അങ്ങനെ ഉണ്ടായാൽ നിങ്ങൾ അവിടെ ഉണ്ടാകില്ല അത്രയേ ഉള്ളൂ.
English Summary
Shijin, who had been evicted from the house during a task, pushed open the door and destroyed property within the house. Mohanlal sharply criticized this behavior during the weekend episode.