AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Mahima Nambiar: മുഖത്ത് 20 തുന്നലുകൾ, പ്ലാസ്റ്റിക് സർജറി കഴിഞ്ഞ് ആറാം നാൾ സെറ്റിൽ; മഹിമയെ കുറിച്ച് ‘മണ്ടാടി’ സംവിധായകൻ

20 Stitches and Plastic Surgery: Mahima Nambiar's Shocking Accident Before 'Mandadi' Shoot: തമിഴ് സിനിമാ ലോകത്ത് ഇപ്പോൾ 'മണ്ടാടി' എന്ന സിനി തരംഗം സൃഷ്ടിക്കുകയാണ്. ഹാസ്യനടനായി കരിയർ തുടങ്ങി നായകനായി മാറിയ സൂരിയുടെ ഗംഭീര പ്രകടനമാണ് ചിത്രത്തിൻ്റെ പ്രധാന ആകർഷണം. ഒപ്പം മലയാള സിനിമാ ലോകത്തിനും അഭിമാനികാൻ വകയുണ്ട് മണ്ടാടിയിൽ. മഹിമ നമ്പ്യാരാണ് സിനിമയിലെ നായിക. ബോക്സ് ഓഫീസിൽ ചിത്രം വൻ വിജയമായി മാറി. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിലാണ് സിനിമ നൂറ് കോടി ക്ലബ്ബിൽ ഇടംനേടിയത്

Sumeesh T Unneen
Sumeesh T Unneen | Published: 26 Sep 2026 | 02:36 PM
സിനിമയുടെ വലിയ വിജയത്തേക്കാൾ നടി മഹിമയുടെ കഠിനാധ്വാനവും ആത്മാർത്ഥതയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഷൂട്ടിംഗ് സമയത്ത് നടി നേരിട്ട വലിയ പ്രതിസന്ധിയെ കുറിച്ച് സംവിധായകൻ മതിമാരൻ വേദിയിൽ തുറന്നുപറഞ്ഞതോടെയാണ്. ആരാധകർ താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഒരു അപകടം ഉണ്ടായിട്ട് കൂടി മഹിമ സിനിമക്ക് വേണ്ടി സെറ്റിലേക്ക് തിരികെയെത്തുകയായിരുന്നു എന്ന് സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. (Image Credit source: Facebook Mahima nambiar/Soori)

1 / 5
സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു എന്ന ഗാനരംഗം ചിത്രീകരിക്കുന്നതിന് തൊട്ടുമുൻപായി നടി മഹിമ നമ്പ്യാർ വാഹനാപകടത്തിപ്പെട്ടിരുന്നു. അപകടത്തിൽ നടിയുടെ മുഖത്ത് സാരമായി പരിക്കേൽക്കുകയും ഇരുപതിലധികം തുന്നലുകൾ വേണ്ടിവരികയും ചെയ്തു. വളരെ സങ്കീർണ്ണമായ ഒരു അവസ്ഥയിലായിരുന്നു നടി അന്ന് ആശുപത്രിയിൽ കഴിഞ്ഞിരുന്നതെന്ന് സംവിധായകൻ പറയുന്നു.

2 / 5
വാഹനാപകടത്തിന് ശേഷം നടിയുടെ മുഖത്തെ പരിക്ക് കണ്ടപ്പോൾ താൻ ശരിക്കും ഞെട്ടിപ്പോയെന്ന് സംവിധായകൻ മതിമാരൻ പറഞ്ഞൂ. തുടർന്ന് ഷൂട്ടിംഗിനായി വിളിക്കാൻ പോലും അദ്ദേഹം മടിച്ചിരുന്നു. എന്നാൽ സിനിമയിലെ നിർണായക ഗാനത്തിൻ്റെ ചിത്രീകരണം മുടങ്ങരുതെന്ന് കരുതി പ്ലാസ്റ്റിക് സർജറി കഴിഞ്ഞ് വെറും ആറ് ദിവസങ്ങൾക്കുള്ളിൽ തന്നെ നടി മഹിമ അപ്രതീക്ഷിതമായി ഷൂട്ടിംഗ് സെറ്റിലേക്ക് തിരിച്ചെത്തുകയായിരുന്നു.

3 / 5
ശസ്ത്രക്രിയയ്ക്ക് ശേഷം ഉടൻ സെറ്റിലെത്തിയത് ചെറിയ കാര്യമല്ലെന്നും, സിനിമയോടുള്ള നടിയുടെ ഈ വലിയ സമർപ്പണബോധം അങ്ങേയറ്റം പ്രശംസനീയമാണെന്നും സംവിധായകൻ മതിമാരൻ വേദിയിൽ തുറന്നു പറഞ്ഞു. തൻ്റെ കഥാപാത്രത്തെ പൂർണ്ണതയിലെത്തിക്കാൻ നടി ശാരീരികമായി മാത്രമല്ല മാനസികമായും വലിയ തയ്യാറെടുപ്പുകൾ തന്നെ നടത്തിയിരുന്നു. ചിത്രത്തിലെ ചില വൈകാരിക രംഗങ്ങൾ തന്നെ വല്ലാതെ ബാധിച്ചിരുന്നുവെന്ന് മഹിമയും നേരത്തെ പറഞ്ഞിരുന്നു.

4 / 5
മികച്ച കഥാപശ്ചാത്തലം, അഭിനേതാക്കളുടെ ഗംഭീര പ്രകടനം,, എന്നിവകൊണ്ടാണ് ചിത്രം പ്രേക്ഷകരെ ഒന്നടങ്കം ആകർഷിച്ചത്. ഇത് ബോക്സ് ഓഫീസിലും മികച്ച രീതിയിൽ പ്രതിഫലിച്ചു. വലിയ കളക്ഷനാണ് സിനിമ നേടിയത്. പുറത്തുവരുന്ന പുതിയ കണക്കുകൾ പ്രകാരം ഇതിനോടകം തന്നെ ചിത്രത്തിൻ്റെ വേൾഡ് വൈഡ് കളക്ഷൻ 111.80 കോടി രൂപയും കടന്ന് മുന്നേറുകയാണ്.

5 / 5
Follow Us