Sourav Ganguly: സൗരവ് ഗാംഗുലിക്ക് പുതിയ ദൗത്യം, ഇനി പരിശീലന ചുമതല
Sourav Ganguly appointed head coach of Pretoria Capitals: ദക്ഷിണാഫ്രിക്ക ടി20 ലീഗില്‍ (SA20) പ്രിട്ടോറിയ ക്യാപിറ്റല്‍സിന്റെ മുഖ്യപരിശീലകനായി ഗാംഗുലിയെ നിയമിച്ചു. ജോനാഥന്‍ ട്രോട്ടായിരുന്നു പ്രിട്ടോറിയ ക്യാപിറ്റല്‍സിന്റെ മുന്‍ പരിശീലകന്‍. ട്രോട്ടിന് പകരക്കാരനായാണ് ഗാംഗുലി എത്തുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും, ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി പരിശീലകനാകുന്നു. ദക്ഷിണാഫ്രിക്ക ടി20 ലീഗില്‍ (SA20) പ്രിട്ടോറിയ ക്യാപിറ്റല്‍സിന്റെ മുഖ്യപരിശീലകനായി ഗാംഗുലിയെ നിയമിച്ചു (Image Credits: PTI)

'ക്യാപിറ്റല്‍സ് ക്യാമ്പില്‍ രാജകീയ പ്രതീതി കൊണ്ടുവരാന്‍ പ്രിന്‍സ് എത്തുന്നു'വെന്നാണ് ഗാംഗുലിയുടെ നിയമനത്തെക്കുറിച്ച് ടീം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഇതാദ്യമായാണ് ഒരു പ്രൊഫഷണല്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഗാംഗുലി ചുമതലയേല്‍ക്കുന്നത് (Image Credits: PTI)

ഇംഗ്ലണ്ട് മുന്‍ താരം ജോനാഥന്‍ ട്രോട്ടായിരുന്നു പ്രിട്ടോറിയ ക്യാപിറ്റല്‍സിന്റെ മുന്‍ പരിശീലകന്‍. ട്രോട്ടിന് പകരക്കാരനായാണ് ഗാംഗുലി എത്തുന്നത്. ട്രോട്ടിന്റെ സേവനങ്ങള്‍ക്ക് ഫ്രാഞ്ചെസി നന്ദി അറിയിച്ചു (Image Credits: PTI)

2008ലാണ് ഗാംഗുലി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. പിന്നീട് അഡ്മിനിസ്‌ട്രേറ്റീവ് റോളുകളിലേക്ക് ചുവടുമാറ്റം നടത്തി. ബിസിസിഐ പ്രസിഡന്റായും, ഐസിസിയുടെ പുരുഷ ക്രിക്കറ്റ് കമ്മിറ്റിയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റുമായിരുന്നു (Image Credits: PTI)

ഐപിഎല്ലിലും ഡബ്ല്യുപിഎല്ലിലും ഡൽഹി ക്യാപിറ്റൽസിന്റെ ക്രിക്കറ്റ് ഡയറക്ടറായും താരം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2019ല്‍ അദ്ദേഹം ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മെന്ററായിരുന്നു. എന്നാല്‍ ബിസിസിഐ പ്രസിഡന്റായപ്പോള്‍ മെന്റര്‍ പദവി ഉപേക്ഷിച്ചു. പ്രസിഡന്റ് കാലാവധി കഴിഞ്ഞപ്പോള്‍ വീണ്ടും ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് തിരിച്ചെത്തി (Image Credits: PTI)