AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sreevidya Mullachery: ‘സ്വന്തം ഭാര്യയുടെ ചിലവിൽ അല്ലേ, കണ്ടവരുടെ ഭാര്യയുടെ ചെലവിൽ അല്ലല്ലോ’! ശ്രീവിദ്യ ഇതുവരെ കണക്ക് ചോദിച്ചിട്ടില്ലെന്ന് രാഹുൽ രാമചന്ദ്രൻ

Sreevidya Mullachery- Rahul Ramchandran: കഴിഞ്ഞ എട്ട് വർഷമായി തനിക്ക് ഒരു കുറവും വരാതെ തന്നെ പൊന്നു പോലെ നോക്കിയത് ശ്രീവിദ്യയാണ് എന്നാണ് രാഹുൽ പറയുന്നത്. ഇപ്പോഴാണ് തനിക്ക് ശ്രീവിദ്യയെ തിരിച്ച് നോക്കാൻ കഴിയുന്നതെന്നും രാഹുൽ പറഞ്ഞു.

sarika-kp
Sarika KP | Published: 28 Aug 2025 11:33 AM
മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതരായ  താരദമ്പതികളാണ് ശ്രീവിദ്യ മുല്ലച്ചേരിയും രാഹുൽ രാമചന്ദ്രനും. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് ശ്രീവിദ്യയെങ്കിൽ തന്റെ മിനിവ്ളോഗുകളിലൂടെ നിരവധി ആരാധകരാണ് സംവിധായകൻ രാഹുലിനുള്ളത്. ഇരുവരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. (Image Credits:Instagram)

1 / 6
പലപ്പോഴും ഇവരുടെ വിവാഹ ബന്ധത്തെക്കുറിച്ച് അഭിപ്രായങ്ങൾ വരാറുണ്ട്. ഭാര്യയുടെ ചെലവിൽ ജീവിക്കുന്നു എന്ന കമന്റുകൾ ഇടയ്ക്ക് വരാറുണ്ട്.  ഇപ്പോഴിതാ ഇതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് രാഹുൽ. അങ്ങനെ പറയുന്നതിൽ തനിക്ക് നാണക്കേടില്ലെന്ന് രാഹുൽ രാമചന്ദ്രൻ പറയുന്നു.

2 / 6
മൂവി വേൾഡ് മീഡിയക്കു നൽകിയ അഭിമുഖത്തിലാണ് രാഹുൽ മനസ് തുറന്നത്.കഴിഞ്ഞ എട്ട് വർഷമായി തനിക്ക് ഒരു കുറവും വരാതെ തന്നെ പൊന്നു പോലെ നോക്കിയത് ശ്രീവിദ്യയാണ് എന്നാണ് രാഹുൽ പറയുന്നത്. ഇപ്പോഴാണ് തനിക്ക് ശ്രീവിദ്യയെ തിരിച്ച് നോക്കാൻ കഴിയുന്നത്.

3 / 6
ഈയിടക്കാണ് സ്വന്തം പണം കൊണ്ട് ചിന്നുവിന് പിറന്നാൾ സമ്മാനം വാങ്ങിക്കൊടുത്തതെന്നും കൊളാബറേഷൻസിൽ നിന്നൊക്കെ വരുമാനം ലഭിച്ചുതുടങ്ങിയതെന്നും രാഹുൽ പറയുന്നു.ഭാര്യയുടെ ചെലവിലാണ് ജീവിക്കുന്നതെന്ന് പറയാൻ തനിക്കൊരു മടിയുമില്ല.

4 / 6
സ്വന്തം ഭാര്യയുടെ ചെലവിലല്ലേ ജീവിക്കുന്നതെന്നും കണ്ടവരുടെ ഭാര്യയുടെ ചെലവിൽ അല്ലല്ലോ എന്നാണ് രാഹുൽ ചോ​ദിക്കുന്നത്. അതിൽ തനിക്ക് സന്തോഷമേയുള്ളൂവെന്നും രാഹുൽ പറയുന്നു

5 / 6
നാളെ ഒരു ദിവസം ഇപ്പോൾ നമ്മൾ നോക്കുന്നതിനേക്കാൾ പത്തിരട്ടി നന്നായി തിരിച്ചു നോക്കാൻ പറ്റും എന്ന വിശ്വാസമുണ്ട്. അല്ലാതെ എല്ലാം അവൾ നോക്കിക്കോളും എന്ന ചിന്തയിലല്ലെന്നും രാ​ഹുൽ പറയുന്നു

6 / 6