AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

“ഓർമ്മയുടെ ചെപ്പിൽ എനിക്കൊരൽപ്പമിടം”; ലേട്ടൻ്റെയും മമ്മൂക്കയുടെയും ഓട്ടോഗ്രാഫുകൾ ഇപ്പോഴും നിധിപോലെ സൂക്ഷിക്കുന്നുണ്ടെന്ന് വിനീത്

Actor Vineeth Reveals He Still Preserves Mammookka and Lalettan's Autographs Like a Treasure: ആദ്യത്തെ സിനിമയിൽ അഭിനയിക്കാൻ പോയപ്പോൾ തന്നെ ഓട്ടോഗ്രാഫ് ബുക്കും കൊണ്ടുപോയിരുന്നു എന്ന് വിനീത് പറയുന്നു. മമ്മൂട്ടി, മോഹൻലാൽ, സുകുമാരി, സീമ, ഐ.വി ശശി എന്നിവരുടെയെല്ലാം ഓട്ടോഗ്രാഫ് അന്ന് വാങ്ങിയിരുന്നു. ‘അനുബന്ധം’എന്ന സിനിമയുയുമായി ബന്ധപ്പെട്ട ഒരു പരിപാടിയും ആ സമയത്ത് നടന്നിരുന്നു അവിടെയും പോയി താരങ്ങളുടെ ഓട്ടോഗ്രാഫ് വാങ്ങി എന്നും വിനീത് ഓർത്തെടുക്കുന്നു

“ഓർമ്മയുടെ ചെപ്പിൽ എനിക്കൊരൽപ്പമിടം”; ലേട്ടൻ്റെയും മമ്മൂക്കയുടെയും ഓട്ടോഗ്രാഫുകൾ ഇപ്പോഴും നിധിപോലെ സൂക്ഷിക്കുന്നുണ്ടെന്ന് വിനീത്
മോഹൻലാൽ, വിനീത്, മമ്മൂട്ടിImage Credit source: Social Media
Sumeesh T Unneen
Sumeesh T Unneen | Published: 11 Nov 2026 | 12:28 PM

ഇഷ്ട താരങ്ങളെ അടുത്ത് കണ്ടാൽ ഒരു സെൽഫിയെടുക്കുക എന്നതാണ് ഇപ്പോഴത്തെ രീതി. ചിലർ ഒരു ഇൻസ്റ്റഗ്രാം റീലിനുള്ള കണ്ടൻ്റ് കിട്ടുമോ എന്ന് നോക്കും. ഓട്ടോഗ്രാഫുകൾ ഇപ്പോഴും താരങ്ങൾ നൽകാറുണ്ടെങ്കിലും എല്ലവർക്കും ആവശ്യം സെൽഫി തന്നെയാണ്. എന്നാൽ താരങ്ങൾ സ്വന്തം കൈപ്പടയിൽ എഴുതി നൽകുന്ന ഓട്ടോഗ്രാഫുകൾ കിട്ടുക എന്നത് ഭാഗ്യമായി കണ്ടിരുന്ന ഒരു കാലം സാമൂഹ്യ മാധ്യമങ്ങളുടെ വരവിന് മുൻപുണ്ടായിരുന്നു. അത് ജീവിതകാലം മുഴുവൻ നിധിപോലെ സുക്ഷിച്ചുവക്കുന്നവരാണ് അധികം പേരും.

അങ്ങനെ സൂക്ഷിച്ചുവച്ച ഓട്ടോഗ്രാഫിനെക്കുറിച്ച് സംസാരിക്കുകയാണ് ഉപ്പോൾ നടൻ വിനീത്. ‘ഭൗമ’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ക്ലബ് എഫ്.എമിന് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടിയും മോഹൻലാലും നൽകിയ ഓട്ടോഗ്രാഫുകൾ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട് എന്ന് വിനീത് തുറന്നു പറഞ്ഞത്. താരങ്ങൾ തൻ്റെ ഓട്ടോഗ്രാഫ് പുസ്തകത്തിലെഴുതിയ വാക്കുകൾ പോലും അദ്ദേഹം ഒട്ടും മറന്നിട്ടില്ല. ആ അനുഭവങ്ങളാണ് വിനീത് പങ്കുവയ്ക്കുന്നത്.

ആദ്യത്തെ സിനിമയിൽ അഭിനയിക്കാൻ പോയപ്പോൾ തന്നെ ഓട്ടോഗ്രാഫ് ബുക്കും കൊണ്ടുപോയിരുന്നു എന്ന് വിനീത് പറയുന്നു. മമ്മൂട്ടി, മോഹൻലാൽ, സുകുമാരി, സീമ, ഐ.വി ശശി എന്നിവരുടെയെല്ലാം ഓട്ടോഗ്രാഫ് അന്ന് വാങ്ങിയിരുന്നു. ‘അനുബന്ധം’എന്ന സിനിമയുയുമായി ബന്ധപ്പെട്ട ഒരു പരിപാടിയും ആ സമയത്ത് നടന്നിരുന്നു അവിടെയും പോയി താരങ്ങളുടെ ഓട്ടോഗ്രാഫ് വാങ്ങി എന്നും വിനീത് ഓർത്തെടുക്കുന്നു. “സ്നേഹപൂർവം മോഹൻലാൽ എന്നിയിരുന്നു ഓട്ടോഗ്രാഫ് ബുക്കിൽ ലാലേട്ടൻ കുറിച്ചത്. മമ്മൂക്ക എഴുതിയത് ഓർമ്മയുടെ ചെപ്പിൽ എനിക്കൊരൽപ്പമിടം എന്നായിരുന്നു” വിനീത് പറഞ്ഞു. ഒരിക്കാൽ മാധുരി ദീക്ഷിതിൻ്റെ ഓട്ടോഗ്രാഫ് വാങ്ങിയിരുന്നു എങ്കിലും അത് ഇപ്പോൾ എവിടെയാണെന്ന് അറിയില്ല എന്നും താരം കൂട്ടിച്ചേർത്തു.

Also Read: Actor Vineeth: ‘ഇനിയെൻ്റെ ശരീരത്തിൽ രക്തമില്ലാ…’; ചോരകൊണ്ടെഴുതിയ ആ പ്രേമലേഖനം! അനുഭവം പറഞ്ഞ് നടൻ വിനീത്

ചോരകൊണ്ടെഴുതിയ പ്രണയലേഖനം

പണ്ടുവന്ന കത്തുകളും പ്രണയലേഖനങ്ങളുമെല്ലാം ഇപ്പോഴും താൻ സൂക്ഷിച്ചുവച്ചിട്ടുണ്ട് എന്നും വിനീത് അഭിമുഖത്തിൽ പറയുന്നുണ്ട്. അക്കൂട്ടത്തിൽ ചോരകൊണ്ടെഴുതിയ പ്രേമലേഖനം ലഭിച്ച കഥയും താരം വിവരിക്കുന്നു. ആളുകൾക്ക് തന്നോടുള്ള സ്നേഹമാണ് ആ കത്തുകളിലുള്ളത്. ഇടക്ക് ഇപ്പോഴും കത്തുകൾ എടുത്ത് വായിക്കാറുണ്ട്. ഒരുപാട് കത്തുകൾ ഉണ്ടായിരുന്നു. തലശ്ശേരിയിലെ വീട്ടിൽ നിന്നും സാധനങ്ങൾ മാറ്റുന്ന കൂട്ടത്തിൽ കുറച്ചൊക്കെ നഷ്ടപ്പെട്ടു. എന്നാൽ എടുത്തുവച്ച കത്തുകൾ ഇപ്പോഴും ചെന്നൈയിലെ വീട്ടിലുണ്ട്. മിക്കവരും ഫോട്ടോ ആവശ്യപ്പെടും. ചോദിക്കുന്നവർക്കെല്ലാം അന്ന് ഫോട്ടോ അയച്ചുകൊടുക്കുമായിരുന്നു. ഫോട്ടോ പ്രിൻ്റെടുത്ത് താൻ തന്നെ ഒപ്പിട്ടാണ് അയച്ചു നൽകിയിരുന്നത് എൻ വിനീത് ഓർത്ത് പറയുന്നു.

പല കത്തുകൾക്കും മറുപടി എഴുതി അയച്ചിട്ടുണ്ട് കത്തുകളുടെ കൂട്ടത്തിൽ പ്രണയ ലേഖനങ്ങളും, ബയോഡാറ്റ സഹിതമുള്ള വിവാഹ അഭ്യർത്ഥനകളുമെല്ലാം അക്കാലത്ത് ലഭിക്കുമായിരുന്നു. അക്കൂട്ടത്തിൽ ചോരകൊണ്ടെഴുതിയ ഒരു പ്രണയ ലേഖനവും ലഭിച്ചിട്ടുണ്ട്. ‘ഇനിയെൻ്റെ ശരീരത്തിൽ രക്തമില്ലാ…’ എന്നായിരുന്നു ആ കത്തിലെ അവസാന വരികളിൽ ഒന്ന്. ആ പ്രണയ ലേഖനം ഇപ്പോഴും സൂക്ഷിച്ചുവച്ചിട്ടുണ്ട് എന്നാണ് തൻ്റെ ഓർമ്മ എന്നും വിനീത പറഞ്ഞു.

English Summary

Actor Vineeth revealed he treasures old handwritten autographs from Mammootty and Mohanlal. He also shared nostalgic memories of preserving vintage fan mail, including a shocking love letter written in blood.

Follow Us