8th Pay Commission: എട്ടാം ശമ്പളകമ്മീഷൻ: ഫിറ്റ്മെന്റ് ഫാക്ടർ മാറില്ല, 12 മാസത്തെ കുടിശ്ശിക എത്ര ലഭിക്കും?
8th Pay Commission Arrears: എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കാൻ വൈകുന്നതിനാൽ, തങ്ങളുടെ ശമ്പളത്തിലുണ്ടാകുന്ന വർദ്ധനവ്, ഫിറ്റ്‌മെന്റ് ഫാക്ടർ, ലഭിച്ചേക്കാവുന്ന കുടിശ്ശിക എന്നിവ മുൻകൂട്ടി അറിയാൻ പല ജീവനക്കാരും ആഗ്രഹിക്കുന്നുണ്ട്. ഇത്രയും മാസങ്ങളിലെ കുടിശ്ശിക നിർണായിക്കുന്നത് പ്രധാനമായും അഞ്ച് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്.
കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും ഉറ്റുനോക്കുന്ന ഒന്നാണ് എട്ടാം ശമ്പളകമ്മീഷൻ. 2026 ജനുവരി 1 മുതൽ എട്ടാം ശമ്പള കമ്മീഷൻ നിലവിൽ വരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, കമ്മീഷൻ സർക്കാരിന് അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നത് 2027 മെയ്-ജൂൺ മാസങ്ങളിലായിരിക്കുമെന്നാണ് കരുതുന്നത്. ഇതുവരെ മറ്റു ഔദ്യോഗിക പ്രഖ്യാപനങ്ങളോ ശമ്പള ഘടനയോ പുറത്തുവന്നിട്ടില്ല.
12- മാസത്തെ കുടിശ്ശിക
എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കാൻ വൈകുന്നതിനാൽ, തങ്ങളുടെ ശമ്പളത്തിലുണ്ടാകുന്ന വർദ്ധനവ്, ഫിറ്റ്‌മെന്റ് ഫാക്ടർ, ലഭിച്ചേക്കാവുന്ന കുടിശ്ശിക എന്നിവ മുൻകൂട്ടി അറിയാൻ പല ജീവനക്കാരും ആഗ്രഹിക്കുന്നുണ്ട്. കഴിഞ്ഞ വർഷം നവംബറിലാണ് എട്ടാം ശമ്പളകമ്മീഷൻ നിലവിൽ വന്നത്. ഈ നവംബർ മാസത്തോടെ 12 മാസമായി. ഇത്രയും മാസങ്ങളിലെ കുടിശ്ശിക നിർണായിക്കുന്നത് പ്രധാനമായും അഞ്ച് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്.
ഒന്നാമത് പ്രാബല്യത്തിൽ വരുന്ന തീയതിയാണ്. 2026 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെയാകും ശമ്പള പരിഷ്കരണം നടപ്പിലാക്കുന്നത്. രണ്ടാമത്, ഫിറ്റ്‌മെന്റ് ഫാക്ടറാണ്. ശമ്പളപരിഷ്കരണത്തിൽ ഫിറ്റ്മെന്റ് ഫാക്ടർ നിർണായക പങ്ക് വഹിക്കുന്നുണ്ട്. നിലവിലെ അടിസ്ഥാന ശമ്പളം പുതിയ ശമ്പള കമ്മീഷനിലേക്ക് മാറ്റുമ്പോൾ എത്ര മടങ്ങ് വർദ്ധിപ്പിക്കണം എന്ന് തീരുമാനിക്കുന്ന ഗുണകമാണ് (Multiplier) ഫിറ്റ്‌മെന്റ് ഫാക്ടർ.
7-ാം ശമ്പള കമ്മീഷനിൽ ഫിറ്റ്‌മെന്റ് ഫാക്ടർ 2.57 ആയിരുന്നു. 8-ാം ശമ്പള കമ്മീഷനിൽ, ജീവനക്കാരുടെ സംഘടനകൾ 2.86 മുതൽ 3.68 വരെയുള്ള ഫിറ്റ്‌മെന്റ് ഫാക്ടറാണ് ആവശ്യപ്പെടുന്നത്. അതേസമയം, മുൻശമ്പള കമ്മീഷനിലെ 2.57 തന്നെയാകും ഇത്തവണയും കണക്കാക്കുക എന്ന അഭിപ്രായക്കാരുമുണ്ട്.
ALSO READ: എട്ടാം ശമ്പളകമ്മീഷൻ: ശമ്പളവും പെൻഷനും എപ്പോൾ വർദ്ധിക്കും? ടൈംലൈൻ ഇതാ…
മൂന്നാമതായി, ക്ഷാമബത്ത, എട്ടാം ശമ്പള കമ്മീഷന് കീഴിലുള്ള പുതിയ ശമ്പള ഘടനയിൽ ക്ഷാമബത്ത പൂജ്യത്തിൽ നിന്ന് ആരംഭിക്കുമെന്നാണ് പ്രതീക്ഷ. വീട്ടുവാടക അലവൻസും യാത്രാ അലവൻസുമാണ് മറ്റ് ഘടകങ്ങൾ. ഇവയ്ക്ക് കുടിശ്ശിക കണക്കാക്കുന്നില്ല. അതുപോലെ, ആദായനികുതി, സി.ജി.എച്ച്.എസ് (CGHS), സി.ജി.ഇ.ജി.ഐ.എസ് (CGEGIS), എൻ.പി.എസ് (NPS) തുടങ്ങിയ കിഴിവുകളെല്ലാം കുടിശ്ശികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഫിറ്റ്മെന്റ് ഫാക്ടർ 2.57-ൽ 12 മാസത്തെ കുടിശ്ശിക
നിലവിൽ ലെവൽ 6-ൽ ഉൾപ്പെടുന്നതും 44,900 രൂപ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാരന് 2.57 ഫിറ്റ്മെന്റ് ഫാക്ടർ കണക്കാക്കിയാൽ പുതിയ അടിസ്ഥാന ശമ്പളം 44,900 × 2.57 = 1,15,393 രൂപ. റൗണ്ടാക്കിയാൽ 1,15,400 രൂപ.
2026-ൽ ഡി.എ നിരക്ക് ജനുവരി മുതൽ ജൂൺ വരെ 60%-വും, ജൂലൈ മുതൽ ഡിസംബർ വരെ 63%-വുമായിരുന്നു.
ജനുവരി – ജൂൺ കാലയളവിൽ: 44,900 + 60% ഡിഎ = പ്രതിമാസം 71,840 രൂപ.
ജൂലൈ – ഡിസംബർ കാലയളവിൽ: 44,900 + 63% ഡിഎ = 73,187 രൂപ.
പുതിയ പ്രതീക്ഷിക്കുന്ന ശമ്പളവും നിലവിലെ ശമ്പളവും തമ്മിലുള്ള പ്രതിമാസ വ്യത്യാസം,
ജനുവരി – ജൂൺ മാസങ്ങളിൽ: 1,15,400 – 71,840 = 43,560 രൂപ
ജൂലൈ – ഡിസംബർ മാസങ്ങളിൽ: 1,15,400 – 73,187 = 42,213 രൂപ
12 മാസത്തെ ആകെ തുക
ആദ്യ 6 മാസം: 6 × 43,560 = 2,61,360
അടുത്ത 6 മാസം: 6 × 42,213 = 2,53,278
ആകെ 12 മാസത്തെ കുടിശ്ശിക: 2,61,360 + 2,53,278 = 5,14,638 രൂപ
ഈ തുക ഏകദേശ കണക്കുകൂട്ടൽ മാത്രമാണ്. ഫിറ്റ്‌മെന്റ് ഫാക്ടർ മാറുകയാണെങ്കിൽ, അതായത് 2.92 അല്ലെങ്കിൽ 3.83 ആയി ഉയർന്നാൽ അടിസ്ഥാന ശമ്പളവും കുടിശ്ശിക തുകയും ഇതിലും വളരെ കൂടുതലായിരിക്കും. ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ശമ്പള കമ്മീഷൻ റിപ്പോർട്ടിന് ശേഷം സർക്കാർ പുറത്തിറക്കുന്ന ഉത്തരവുകളിലൂടെ മാത്രമേ വ്യക്തമാകൂ.
English Summary:
The 8th Central Pay Commission could result in approximately Rs 5.14 lakh in 12-month salary arrears for a central government employee with a basic pay of Rs 44,900, if the fitment factor remains at 2.57, the same as under the 7th Pay Commission.