വെറും നടത്തവും ഓട്ടവും കൊണ്ടുമാത്രം വണ്ണം കുറയുമോ? കാർഡിയോ മാത്രം ചെയ്യുന്നവർ ഇതൊന്ന് അറിഞ്ഞുവെച്ചോളൂ | Stop Relying Only on Cardio: The Hidden Benefits of Strength Training You Need to Know Malayalam news - Malayalam Tv9

വെറും നടത്തവും ഓട്ടവും കൊണ്ടുമാത്രം വണ്ണം കുറയുമോ? കാർഡിയോ മാത്രം ചെയ്യുന്നവർ ഇതൊന്ന് അറിഞ്ഞുവെച്ചോളൂ

Published: 

23 Sep 2026 | 11:20 PM

Why You Need Both Cardio and Weight Training for Fat Loss: നമ്മുടെ ആരോഗ്യ സംരക്ഷണത്തിൽ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒന്നാണ് വ്യായാമം. വ്യായാമം എന്ന് പറയുമ്പോൾ പലരും ആദ്യം ഓർക്കുന്നത് കാർഡിയോ വ്യായാമങ്ങളായ ഓട്ടം, നടത്തം, സൈക്ലിംഗ് എന്നിവയാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും കാർഡിയോ വളരെ നല്ലതാണ്. എന്നാൽ കാർഡിയോ മാത്രം ചെയ്യുന്നത് കൊണ്ട് ശരീരത്തിന് എല്ലാ ഗുണങ്ങളും ലഭിക്കണമെന്നില്ല.

1 / 5
കാർഡിയോ വ്യായാമങ്ങൾ ഹൃദയത്തിൻ്റെയും പേശികളുടെയും ശേഷി വർധിപ്പിക്കാൻ സഹിക്കും എന്നത് ശരി തന്നെ സഹായിക്കുക. പേശികളുടെ കരുത്തും വലിപ്പവും വർധിപ്പിക്കാൻ കാർഡിയോ കൊണ്ട് മാത്രം കഴിയില്ല എന്നതാണ് പ്രധാന പോരായ്മ. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെങ്കിലും, പ്രോട്ടീൻ അടങ്ങിയ ഭക്ഷണവും ഭാരം ഉപയോഗിച്ചുള്ള വ്യായാമങ്ങളും ഇല്ലെങ്കിൽ മസിൽ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. (Image Credit source: Unsplash)

2 / 5
അതുകൊണ്ട് തന്നെ കാർഡിയോയ്ക്ക് ഒപ്പം സ്ട്രെങ്ത് ട്രെയിനിംഗ് അല്ലെങ്കിൽ വെയ്റ്റ് ട്രെയിനിംഗ് കൂടി ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. പേശികൾക്ക് കൂടുതൽ ബലം നൽകാനും പ്രായമാകുമ്പോൾ ഉണ്ടാകുന്ന പേശികളുടെ ബലക്കുറവ് തടയാനും സ്ട്രെങ്ത് ട്രെയിനിംഗ് വളരെ പ്രധാനമാണ്. വെയ്റ്റ് ട്രെയിനിംഗ് നമ്മുടെ എല്ലുകളുടെ ആരോഗ്യത്തിനും മികച്ചതാണ്.

3 / 5
വെയ്റ്റ് ട്രെയിനിംഗ് ഒഴിവാക്കുന്നത് പേശികളുടെ കരുത്തും ശരീരത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തന ശേഷിയും കുറയാൻ കാരണമാകും. ഇതിനായി ഭാരമേറിയ ജിം ഉപകരണങ്ങൾ തന്നെ ഉപയോഗിക്കണമെന്നില്ല. ഡംബെൽസ്, റെസിസ്റ്റൻസ് ബാൻഡ്, സ്ക്വാട്സ് പോലുള്ള ലളിതമായ വ്യായാമങ്ങൾ ചെയ്യാവുന്നതാണ്. ശരീരത്തിൻ്റെ ബാലൻസ് വർധിപ്പിക്കാനും ഇത് സഹായിക്കും.

4 / 5
കാർഡിയോ മാത്രം ചെയ്ത് ശരീരഭാരം കുറയ്ക്കാം എന്ന് വിചാരിക്കുന്നത് ശരിയല്ല. കൊഴുപ്പ് കുറയ്ക്കാനും പേശികൾ നിലനിർത്താനും കാർഡിയോയോടൊപ്പം വെയ്റ്റ് ട്രെയിനിംഗും ഒരുമിച്ച് കൊണ്ടുപോകണം. ആരോഗ്യകരമായ ശരീരത്തിന് കാർഡിയോയും സ്ട്രെങ്ത് ട്രെയിനിംഗും ഒരുപോലെയുള്ള ഗുണങ്ങളാണ് നൽകുന്നത്. ഇത് രണ്ടും കൂടിച്ചേരുമ്പോൾ കൂടുതൽ ഫലം ഇരട്ടിയാകും.

5 / 5
തുടക്കക്കാർക്ക് കാർഡിയോയിൽ നിന്ന് വ്യായാമം ആരംഭിക്കാവുന്നതാണ്. പിന്നീട് പതിയെ വെയ്റ്റ് ട്രെയിനിംഗും ഉൾപ്പെടുത്താം. മുതിർന്ന ഒരാൾ ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് കാർഡിയോയും രണ്ട് ദിവസമെങ്കിലും സ്ട്രെങ്ത് ട്രെയിനിംഗും ചെയ്യുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. നല്ല ഭക്ഷണക്രമവും കൃത്യമായ വിശ്രമവും വ്യായാമത്തോടൊപ്പം പാലിക്കാൻ ശ്രദ്ധിക്കുക.

Loading...
Unable to load recommendations.
Follow Us
മാറ്റങ്ങൾ ഇവയൊക്കെ, പുതിയ ഥാർ വിപണിയിൽ
40 കഴിഞ്ഞ സ്ത്രീകൾ ഈ വ്യായാമങ്ങൾ ശീലമാക്കൂ; മാറ്റം ഉറപ്പാണ്
ചീത്ത കൊഴുപ്പ് കത്തിക്കാൻ ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മതി
7500mAh ബാറ്ററിയും നാല് 50MP ക്യാമറകളും ഉണ്ട്!
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം
റോഡ് മോഷ്ടിക്കുന്ന ഗ്രാമീണർ | Video