AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Abhiram Murder Case: ഒന്നാം പ്രതിയുടെ പ്രായമെത്ര? പതിനേഴര വയസെന്ന് പൊലീസ്; സംശയമുന്നയിച്ച് അഭിറാമിന്റെ കുടുംബം

Pangappara Abhiram Murder Case: അഭിറാം കൊലക്കേസില്‍ ഒന്നാം പ്രതിയുടെ പ്രായത്തില്‍ സംശയമുന്നയിച്ച് കുടുംബം. പ്രതിക്ക് പതിനേഴര വയസുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പ്രതി പ്രായപൂര്‍ത്തിയാണെന്ന സംശയമാണ് കുടുംബം ഉന്നയിക്കുന്നത്. വലിയ ശിക്ഷയില്‍ നിന്ന് പ്രതിയെ രക്ഷിക്കാന്‍ ബോധപൂര്‍വം പ്രായം കുറച്ചുകാണിച്ചതാണോയെന്ന് സംശയമുണ്ടെന്ന് കുടുംബം ആരോപിച്ചു.

Abhiram Murder Case: ഒന്നാം പ്രതിയുടെ പ്രായമെത്ര? പതിനേഴര വയസെന്ന് പൊലീസ്; സംശയമുന്നയിച്ച് അഭിറാമിന്റെ കുടുംബം
അഭിറാം വധക്കേസ്‌ Image Credit source: Special Arrangement
Jayadevan AM
Jayadevan AM | Published: 08 Nov 2026 | 02:31 PM

തിരുവനന്തപുരം: പാങ്ങപ്പാറ അഭിറാം കൊലക്കേസില്‍ ഒന്നാം പ്രതിയുടെ പ്രായത്തില്‍ സംശയമുന്നയിച്ച് കുടുംബം. പ്രതിക്ക് പതിനേഴര വയസുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പ്രതി പ്രായപൂര്‍ത്തിയാണെന്ന സംശയമാണ് കുടുംബം ഉന്നയിക്കുന്നത്. വലിയ ശിക്ഷയില്‍ നിന്ന് പ്രതിയെ രക്ഷിക്കാന്‍ ബോധപൂര്‍വം പ്രായം കുറച്ചുകാണിച്ചതാണോയെന്ന് സംശയമുണ്ടെന്ന് കുടുംബം ആരോപിച്ചു. യഥാര്‍ത്ഥ പ്രായം കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധന നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. പ്രതിയുടെ ജനനസര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍ അഡ്മിഷന്‍ രേഖകള്‍ എന്നിവ വിശദമായി പരിശോധിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. അഭിരാമിന്റെ സീനിയറായാണ് പ്രതി സ്‌കൂളില്‍ പഠിച്ചിരുന്നതെന്നാണ് കുടുംബത്തിന്റെ അവകാശവാദം.

അഭിരാമിന്റെ ചില സുഹൃത്തുക്കള്‍ക്ക് ഒന്നാം പ്രതിയെ നേരത്തെ അറിയാമായിരുന്നുവെന്ന് കുടുംബം വ്യക്തമാക്കി. അഭിരാമിന്റെ വസ്ത്രങ്ങള്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയ പ്രധാന തെളിവുകള്‍ കണ്ടെത്താനായിട്ടില്ല. ഇത് മൂലം കേസ് അട്ടിമറിക്കപ്പെടുമോയെന്നും കുടുംബം ഭയക്കുന്നു.

നീതി കിട്ടണം

പ്രതികള്‍ക്ക് പ്രായത്തിന്റെ ആനുകൂല്യം നല്‍കി ശിക്ഷയില്‍ നിന്ന് ഒഴിവാക്കരുതെന്ന് അഭിറാമിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. മകന് നീതി കിട്ടണമെന്ന് കൊല്ലപ്പെട്ട അഭിറാമിന്റെ മാതാപിതാക്കള്‍ പറഞ്ഞു. എന്നാല്‍ ഒന്നാം പ്രതിക്ക് പതിനേഴര വയസ് മാത്രമേയുള്ളൂവെന്ന് പൊലീസ് വ്യക്തമാക്കി. പ്രായവുമായി ബന്ധപ്പെട്ട് രേഖാപരിശോധനകളും അന്വേഷണവും പൂര്‍ത്തിയാക്കി.

Also Read: റൂട്ട് കനാലിനിടെ മൂർച്ചയുള്ള ഉപകരണം 17 വയസുകാരിയുടെ വയറ്റിലെത്തി; ദന്താശുപത്രിക്കെതിരേ പരാതി

അതേസമയം, കേസില്‍ റിമാന്‍ഡിലായിരുന്ന രണ്ട് പ്രതികളെ ചോദ്യം ചെയ്യലിനും വിശദമായ തെളിവെടുപ്പിനുമായി കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ടാം പ്രതി ഉമര്‍ (22), മൂന്നാംപ്രതി ആനന്ദ (18) എന്നിവരെയാണ് കസ്റ്റഡിയില്‍ വാങ്ങിയത്.

പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. അന്വേഷണത്തെ വഴിതെറ്റിക്കാന്‍ പ്രതികള്‍ ഇടയ്ക്കിടെ മൊഴി മാറ്റുന്നുണ്ട്. ഒന്നാം പ്രതിയായ പതിനേഴുകാരനെയും, നാലാം പ്രതിയായ ഐശ്വര്യയെയും തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്താനാണ് പൊലീസിന്റെ നീക്കം. കൊലപാതകം നടന്ന സ്ഥലത്തും, പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ സ്ഥലങ്ങളിലുമെത്തിച്ച് രണ്ടാം ഘട്ട തെളിവെടുപ്പ് പൂര്‍ത്തിയാക്കും. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

സംഭവിച്ചതെന്ത്?

ആനന്ദയുടെ ഇന്‍സ്റ്റഗ്രാം വഴി ഒന്നാം പ്രതിയായ പതിനേഴുകാരന്‍ നവംബര്‍ ഒന്നിന് അഭിരാമിനെ വിളിച്ചുവരുത്തുകയായിരുന്നു. പാങ്ങപ്പാറ പേരൂരിലെ വാഴത്തോട്ടത്തിന് സമീപം വെച്ചാണ് പ്രതികള്‍ അഭിറാമിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. അഭിറാമിന്റെ സുഹൃത്തിനെയാണ് പ്രതികള്‍ ലക്ഷ്യമിട്ടിരുന്നത്.

English Summary

The family of the murder victim, Abhiram, has raised strong doubts regarding the age of the prime accused. They allege that the first accused is actually an adult claiming to be a minor to evade strict legal punishment. The family suspects that documents were forged or manipulated to fake his birth date. Consequently, they have demanded an official age verification test and a thorough probe into the discrepancy.

Follow Us