ചുരയ്ക്ക തൊലി കളയാൻ വരട്ടെ! മിനിറ്റുകൾക്കുള്ളിൽ കിടിലൻ സ്നാക്ക് തയ്യാറാക്കാം | Stop Throwing Away Bottle Gourd Peels, Try This Easy Kebab Recipe Malayalam news - Malayalam Tv9

Bottle Gourd Peels: ചുരയ്ക്ക തൊലി കളയാൻ വരട്ടെ! മിനിറ്റുകൾക്കുള്ളിൽ കിടിലൻ സ്നാക്ക് തയ്യാറാക്കാം

Updated On: 

18 Nov 2026 | 09:17 AM

Bottle Gourd Peels Kebab Recipe: ചുരയ്ക്കയുടെ തൊലി കളയുകയാണ് പതിവ്. എന്നാൽ ഈ ചുരയ്ക്ക തൊലികൾ വെച്ച് വളരെ രുചികരവും ക്രിസ്പിയുമായ കബാബുകൾ തയ്യാറാക്കാമെന്ന് അറിയാമോ? അടുക്കളയിലെ പാഴ്വസ്തുക്കൾ ഉപയോഗിച്ച് തീർത്തും വ്യത്യസ്തവും ആരോഗ്യകരവുമായ ഒരു സ്നാക്ക് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

1 / 5
നാം സാധാരണയായി പാചകം ചെയ്യുമ്പോൾ ചുരയ്ക്കയുടെ തൊലി അരിഞ്ഞു മാറ്റി വെസ്റ്റ് ആയി പുറത്തേക്ക് കളയുകയാണ്  പതിവ്. എന്നാൽ ഈ ചുരയ്ക്ക തൊലികൾ വെച്ച് വളരെ രുചികരവും ക്രിസ്പിയുമായ കബാബുകൾ തയ്യാറാക്കാമെന്ന് അറിയാമോ? അടുക്കളയിലെ പാഴ്വസ്തുക്കൾ ഉപയോഗിച്ച് തീർത്തും വ്യത്യസ്തവും ആരോഗ്യകരവുമായ ഒരു സ്നാക്ക് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. (Image Credit source: Getty Images, Unsplash)

2 / 5
ചുരയ്ക്ക തൊലി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ചെറുപീസുകളായി അരിയുക. വേണമെങ്കിൽ അല്പം ഉപ്പുവെപ്പിൽ ഇത് ഒന്ന് കുതിർക്കുകയോ ആവിയിൽ വേവിക്കുകയോ ചെയ്യാം. ഒരു പാത്രത്തിലേക്ക് അരിഞ്ഞുവെച്ച ചുരയ്ക്ക തൊലി, അരിഞ്ഞ ഉള്ളി, പച്ചമുളക്, മല്ലിയില എന്നിവ ചേർക്കുക.

3 / 5
ഇതിലേക്ക് ആവശ്യത്തിന് കടലമാവും അരിപ്പൊടിയും ചേർക്കുക. അരിപ്പൊടി ചേർത്താൽ കബാബിന് നല്ല ക്രിസ്പി സ്വഭാവം ലഭിക്കും. ഇതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരംമസാല, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് വെള്ളം അധികം ചേർക്കാതെ നന്നായി കുഴച്ചെടുക്കുക.

4 / 5
ഈ കൂട്ടിൽ നിന്നും ചെറിയ ഉരുളകളെടുത്ത് കബാബിന്റെ ആകൃതിയിലോ ബോൾ രൂപത്തിലോ തപ്പിയെടുക്കുക. പാനിൽ എണ്ണ ചൂടാക്കി തയ്യാറാക്കി വെച്ച കബാബുകൾ മീഡിയം തീയിൽ ഇരുവശവും ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ പൊരിച്ചെടുക്കുക.

5 / 5
രുചികരമായ ചൂടുള്ള ക്രിസ്പി ചുരയ്ക്ക തൊലി കബാബ് തയ്യാർ! ടൊമാറ്റോ സോസിനൊപ്പമോ പുതിന ചട്നിക്കൊപ്പമോ ഇത് കഴിക്കാവുന്നതാണ്. അടുത്ത തവണ ചുരയ്ക്ക കറി വെക്കുമ്പോൾ തൊലി കളയാൻ വരട്ടെ, ഈ കിടിലൻ സ്നാക്ക് ട്രൈ ചെയ്തു നോക്കൂ!

Loading...
Unable to load recommendations.
Follow Us
Related Photo Gallery
ടി.വി.എസ്സിന്റെ ഓഫ് റോ‍ഡ് കിം​ഗ് - അപാച്ചെ RTX
200MP ക്യാമറ സഹിതം ഷവോമി 18 പ്രോ ലോഞ്ച് ചെയ്തു
തൃക്കാർത്തികയിൽ ഭാഗ്യം തുണയ്ക്കുന്ന 4 രാശികൾ
മികച്ച റിസൾട്ടിനായി വർക്കൗട്ടിന് മുൻപ് കഴിക്കേണ്ടത് ഇതാണ്
ക്യൂ നിൽക്കാതെ അരവണ വാങ്ങാം, മെഷീൻ റെഡി
40000 ലിറ്റർ എഥനോളുമായി പോയ ലോറി മറിഞ്ഞാൽ?
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ