AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

പെരുമ്പാവൂരിൽ 14- കാരിയെ പീഡിപ്പിച്ചയാൾ ജാമ്യത്തിലിറങ്ങി അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചു

ഇദ്ദേഹത്തിനും പരിക്ക് പറ്റിയതായാണ് റിപ്പോർട്ട്യ മാത്രമല്ല നാട്ടുകാർ ഓടി കൂടിയതോടെ ഓടി ഒളിച്ച അദിനൻ ഒരു പൊന്തക്കാട്ടിൽ ഒളിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ അറിയിച്ചതിന് പിന്നാലെ പോലീസ് എത്തി സമീപപ്രദേശത്ത് നടത്തിയ തിരച്ചി ഒലിന് ഒടുവിലാണ് യുവാവിനെ കണ്ടെത്താൻ ആയത്. പിന്നീട് ബലംപ്രയോഗിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു എന്നും റിപ്പോർട്ട്....

പെരുമ്പാവൂരിൽ 14- കാരിയെ പീഡിപ്പിച്ചയാൾ ജാമ്യത്തിലിറങ്ങി അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചു
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Ashli C
Ashli C | Published: 03 Nov 2026 | 03:27 PM

കൊച്ചി: പെരുമ്പാവൂരിൽ പതിനാല്കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ജാമ്യത്തിൽ ഇറങ്ങിയശേഷം ഇതേ കുട്ടിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചു. അദിനാൻ എന്ന യുവാവാണ് സംഭവത്തിന് പിന്നിൽ. പതിനാലുകാരിയെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് പോക്സോ കേസിൽ ഇയാൾ ജയിലിൽ ആയിരുന്നു. തുടർന്ന് ജാമ്യം ലഭിച്ച പുറത്തിറങ്ങിയപ്പോഴാണ് അതിക്രമം കാണിച്ചത്. പെൺകുട്ടിയുടെ പെരുമ്പാവൂരിൽ ഉള്ള വീട്ടിൽ കടന്നു കയറി അദിനാൻ പെൺകുട്ടിയെ കഴുത്തുറത്തു കൊല്ലാൻ ശ്രമിക്കുകയായിരുന്നു. അതിക്രമം പ്രതിരോധിക്കുന്നതിനിടയിൽ പെൺകുട്ടിയുടെ കൈയ്ക്കും മുറിവേറ്റിട്ടുണ്ട്.

ഓടി ഒളിച്ച അദിനൻ ഒരു പൊന്തക്കാട്ടിൽ ഒളിക്കുകയായിരുന്നു…

മാത്രമല്ല പെൺകുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസിയെയും യുവാവ് ആക്രമിക്കാൻ ശ്രമിച്ചു. ഇദ്ദേഹത്തിനും പരിക്ക് പറ്റിയതായാണ് റിപ്പോർട്ട്യ മാത്രമല്ല നാട്ടുകാർ ഓടി കൂടിയതോടെ ഓടി ഒളിച്ച അദിനൻ ഒരു പൊന്തക്കാട്ടിൽ ഒളിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ അറിയിച്ചതിന് പിന്നാലെ പോലീസ് എത്തി സമീപപ്രദേശത്ത് നടത്തിയ തിരച്ചി ഒലിന് ഒടുവിലാണ് യുവാവിനെ കണ്ടെത്താൻ ആയത്. പിന്നീട് ബലംപ്രയോഗിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു എന്നും റിപ്പോർട്ട്.

ALSO READ:നടിയെ ആക്രമിച്ച കേസ്: ജഡ്ജിക്കെതിരെ അതിജീവിതയുടെ അഭിഭാഷക ഹൈക്കോടതിയിൽ ഹർജി നൽകി

പ്രതിയെ പോലീസ് ഉടൻതന്നെ കോടതിയിൽ ഹാജരാക്കുകയും ജാമ്യം നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.കൊലപാതകശ്രമത്തിനും വീട്ടില്‍ അതിക്രമിച്ചുകടന്ന് ആക്രമിച്ചതിനുമെല്ലാം പ്രത്യേകം കേസ് റജിസ്റ്റര്‍ ചെയ്യാനാണ് പോലീസിന്റെ നീക്കം.ഓഗസ്റ്റിലെ ആദ്യത്തെ ആഴ്ചയായിരുന്നു ഈ പ്രതി പെൺകുട്ടിയെ ആദ്യമായി ലൈംഗികമായി പീഡിപ്പിച്ചത്.പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് പോക്സോ കേസ് റജിസ്റ്റര്‍ ചെയ്ത് അദിനാനെ അറസ്റ്റ് ചെയ്തു. തുടർന്ന് ഇയാളെ ജാമ്യത്തിൽ വിടുകയായിരുന്നു.

ENGLISH SUMMARY

In Perumbavoor, a man accused of sexually abusing a 14-year-old girl attempted to kill her by slitting her throat after being released on bail. The perpetrator is a young man named Adinan. He had previously been imprisoned in connection with a POCSO case involving the sexual abuse of the 14-year-old. He committed this violent act after securing bail and being released from custody. Adinan broke into the girl’s home in Perumbavoor and attempted to murder her by slitting her throat.

Follow Us