സൺസ്ക്രീൻ പുരട്ടിയിട്ടും ചർമ്മം കരുവാളിക്കുന്നോ?: ചർമ്മത്തിന് ശരിക്കും വേണ്ടത് | Sun Damage Beyond Sunscreen, What Your Skin Really Needs During This Summer Season 2026 Malayalam news - Malayalam Tv9

Summer Skincare: സൺസ്ക്രീൻ പുരട്ടിയിട്ടും ചർമ്മം കരുവാളിക്കുന്നോ?: ചർമ്മത്തിന് ശരിക്കും വേണ്ടത്

Published: 

05 Mar 2026 | 09:40 PM

Summer Season Skincare Tips: പിഗ്മെന്റേഷൻ, ടാനിംഗ്, കറുത്ത പാടുകൾ തുടങ്ങിയ വെല്ലുവിളികൾ നേരിടുന്ന ചർമ്മത്തിന് സൺസ്‌ക്രീനിനും അപ്പുറം സംരക്ഷണം ആവശ്യമാണ്. ആദ്യം തന്നെ നിങ്ങൾ ശ്രദ്ധിക്കേണ്ടത് ശരിയായ ഒരു സൺസ്ക്രീൻ തിരഞ്ഞെടുക്കുക എന്നതാണ്. SPF 30–50 ഉള്ളവയാണ് ഏറ്റവും നല്ലത്.

1 / 5
വേനലെത്തി... ഇനി ആരോ​ഗ്യത്തെ പോലെ തന്നെ മുഖവും മുടിയും ഒരുപോലെ സംരക്ഷിക്കേണ്ട സമയമാണ്. ഓരോ ദിവസവും താപനില ഉയർന്നു വരികയാണ്. പുറത്തിറങ്ങുമ്പോൾ ചർമ്മസംരക്ഷണം കൂടിയേ തീരു. സൺസ്‌ക്രീൻ്റെ ഉപയോ​ഗം വർദ്ധിച്ചുവരുമ്പോഴും അത് മാത്രം മതിയോ സൂര്യനിൽ നിന്ന് രക്ഷനേടാൻ എന്നുള്ള ചോദ്യവും ഉയർന്നുവരികയാണ്. (Image Credits: Getty Images)

2 / 5
പിഗ്മെന്റേഷൻ, ടാനിംഗ്, കറുത്ത പാടുകൾ തുടങ്ങിയ വെല്ലുവിളികൾ നേരിടുന്ന ചർമ്മത്തിന് സൺസ്‌ക്രീനിനും അപ്പുറം സംരക്ഷണം ആവശ്യമാണ്. ആദ്യം തന്നെ നിങ്ങൾ ശ്രദ്ധിക്കേണ്ടത് ശരിയായ ഒരു സൺസ്ക്രീൻ തിരഞ്ഞെടുക്കുക എന്നതാണ്. SPF 30–50 ഉള്ളവയാണ് ഏറ്റവും നല്ലത്. ശരിയായ അളവിൽ സൺസ്ക്രീൻ ഉപയോഗിക്കുകയും ഓരോ രണ്ടോ മൂന്നോ മണിക്കൂറിലും വീണ്ടും ഉപയോ​ഗിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്.

3 / 5
മുഖത്തും കഴുത്തിലും പുരട്ടാൻ ചുരുങ്ങിയത് രണ്ട് വിരൽ അളവിലെങ്കിലും സൺസ്‌ക്രീൻ ഉപയോഗിക്കണം. ഒരിക്കൽ പുരട്ടിയാൽ ദിവസം മുഴുവൻ അത് നിൽക്കു എന്ന ചിന്ത ആദ്യം ഒഴിവാക്കുക. ഓരോ 2-3 മണിക്കൂർ കൂടുമ്പോഴും ഇത് വീണ്ടും പുരട്ടേണ്ടത് അത്യാവശ്യമാണ്. എന്നാൽ സൺസ്ക്രീൻ കൊണ്ട് മാത്രം തീരുന്നതല്ല വേനൽക്കാലത്തെ ചർമ്മസംരക്ഷണം. അതിനുമപ്പുറം ഒരുപാട് കാര്യങ്ങളുണ്ട്.

4 / 5
ആന്റിഓക്‌സിഡന്റുകൾ, ജലാംശം നിലനിർത്തുക, ഭക്ഷണരീതി എന്നിവയും വളരെ പ്രധാനമാണ്. വിറ്റാമിൻ സി സെറം പകൽ സമയത്ത് ഉപയോഗിക്കുന്നത് സൂര്യതാപം മൂലമുണ്ടാകുന്ന ചർമ്മനാശം കുറയ്ക്കാൻ വളരെയേറെ സഹായിക്കും. സൂര്യപ്രകാശം ചർമ്മത്തിലുണ്ടാക്കുന്ന ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കാൻ ഈ വിറ്റാമിൻ സിക്ക് വളരെയധികം കഴിവുണ്ട്.

5 / 5
ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയ തക്കാളി, ക്യാരറ്റ്, ചീര, ബെറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം. ഇവ സൂര്യരശ്മികൾ ഏൽക്കുമ്പോൾ ചർമ്മത്തിലുണ്ടാകുന്ന വീക്കം കുറയ്ക്കാൻ നല്ലതാണ്. ചർമ്മത്തിൻ്റെ ഇലാസ്തികത നിലനിർത്താനും വരണ്ടുപോകാതെ സംരക്ഷിക്കാനും ഒരു ദിവസം ചുരുങ്ങിയത് 10-12 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.

Follow Us
പുളിയില്ല! പച്ചമാങ്ങ ജ്യൂസ് ഇങ്ങനെ അടിച്ചു നോക്കൂ
കണിവെള്ളരിയും സാധാവെള്ളരിയും തമ്മിലെന്ത് വ്യത്യാസം
ദേ ഇന്ന് രാത്രിയിൽ ഈ ചിത്രങ്ങൾ ഒടിടിയിൽ എത്തും
ഞണ്ട് കറി കഴിക്കുന്നത് അപകടമോ?
അർജുൻ തെണ്ടുൽക്കറും സാനിയ ചന്ദോക്കും വിവാഹിതരായി
കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തുന്നു; സംഭവം ഒഡീഷയില്‍
പൊങ്കാലയിട്ടു, ജോലിക്ക് വേണ്ടിയുള്ള പ്രഹസനം- റെനീഷയുടെ മറുപടി
ക്ഷേത്രോത്സവത്തിനിടെ കൂട്ടം തിരിഞ്ഞ് പൊരിഞ്ഞ അടി