AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Super League Kerala 2025: ഇനി കാല്‍പ്പന്താരവം, സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണ് ഇന്ന് തുടക്കം; എപ്പോള്‍, എവിടെ കാണാം?

When And Where To Watch Super League Kerala Second Edition: സൂപ്പര്‍ ലീഗ് കേരളയുടെ രണ്ടാം സീസണ് ഇന്ന് തുടക്കം. കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയത്തില്‍ വൈകിട്ട് എട്ടിന് മത്സരം ആരംഭിക്കും. ഡിസംബര്‍ 14നാണ് ഫൈനല്‍. ഹോം & എവേ അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍

Jayadevan AM
Jayadevan AM | Published: 02 Oct 2025 | 03:25 PM
സൂപ്പര്‍ ലീഗ് കേരളയുടെ രണ്ടാം സീസണ് ഇന്ന് തുടക്കം. കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയത്തില്‍ വൈകിട്ട് എട്ടിന് മത്സരം ആരംഭിക്കും. രണ്ടാം സീസണിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ കാലിക്കറ്റ് എഫ്‌സിയും, റണ്ണര്‍ അപ്പുകളായ ഫോഴ്‌സ കൊച്ചി എഫ്‌സിയും ഏറ്റുമുട്ടും. രണ്ടര മാസത്തോളം ലീഗ് നീണ്ടുനില്‍ക്കും. 33 മത്സരങ്ങളുണ്ട് (Image Credits: facebook.com/superleaguekeralaofficial)

1 / 5
ഉദ്ഘാടന മത്സരത്തിന് മുമ്പ് കലാപരിപാടികളുണ്ട്. വേടന്‍, അനാര്‍ക്കലി മരക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കാലിക്കറ്റ്, കൊച്ചി ടീമുകളെ കൂടാതെ, കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി, മലപ്പുറം എഫ്‌സി, തൃശൂര്‍ മാജിക്ക് എഫ്‌സി, തിരുവനന്തപുരം കൊമ്പന്‍സ് എഫ്‌സി എന്നീ ടീമുകളും പോരാട്ടത്തിനിറങ്ങും. ഇത്തവണ ആറു വേദികളിലായാണ് മത്സരം (Image Credits: facebook.com/superleaguekeralaofficial)

2 / 5
കണ്ണൂര്‍ ജവഹര്‍ സ്‌റ്റേഡിയം, തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയം, എറണാകുളം മഹാരാജാസ് ഗ്രൗണ്ട് എന്നിവയാണ് ഇത്തവണത്തെ പുതിയ വേദികള്‍. കൂടാതെ കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയം, മഞ്ചേരി പയ്യനാട് സ്റ്റേഡിയം, തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം എന്നീ പതിവുവേദികളിലും പോരാട്ടമുണ്ടാകും (Image Credits: facebook.com/superleaguekeralaofficial)

3 / 5
ഡിസംബര്‍ 14നാണ് ഫൈനല്‍. ഹോം & എവേ അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍. സോണി സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കില്‍ മത്സരങ്ങള്‍ കാണാം. സ്‌പോര്‍ട്‌സ് ഡോട്ട് കോമിലും സ്ട്രീം ചെയ്യും. ഡിഡി മലയാളത്തിലും മത്സരങ്ങളുണ്ടാകും (Image Credits: facebook.com/superleaguekeralaofficial)

4 / 5
റോയ് കൃഷ്ണ അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ ഇത്തവണ കളിക്കുന്നുണ്ട്. മലപ്പുറമാണ് റോയിയെ സ്വന്തമാക്കിയത്. മലയാളി താരങ്ങള്‍ക്ക് കഴിവ് തെളിയിക്കുന്നതിനുള്ള സുവര്‍ണാവസരമാണ്. സ്‌പെയിന്‍, അര്‍ജന്റീന, ഇംഗ്ലണ്ട്, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വിവിധ ക്ലബുകളുടെ പരിശീലകരാണ് (Image Credits: facebook.com/superleaguekeralaofficial)

5 / 5