Suryakumar Yadav: ഏഷ്യാ കപ്പിന് മുമ്പ് ഇന്ത്യയ്ക്ക് സന്തോഷവാര്‍ത്ത, സ്‌കൈ തിരിച്ചെത്തുന്നു?
Suryakumar Yadav Injury Updates: കായികക്ഷമത വീണ്ടെടുക്കാന്‍ കഠിന പരിശ്രമവുമായി ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. സ്‌പോര്‍ട്‌സ് ഹെര്‍ണിയയെ തുടര്‍ന്ന് താരം നേരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു

ഏഷ്യാ കപ്പിന് മുമ്പ് കായികക്ഷമത വീണ്ടെടുക്കാന്‍ കഠിന പരിശ്രമവുമായി ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. സ്‌പോര്‍ട്‌സ് ഹെര്‍ണിയയെ തുടര്‍ന്ന് താരം നേരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു (Image Credits: PTI)

ഇതിന് ശേഷം ഇതാദ്യമായാണ് താരം ബാറ്റിങ് പരിശീലനം പുനഃരാരംഭിച്ചത്. നിലവില്‍ ബെംഗളൂരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സിലാണ് സൂര്യ (Image Credits: PTI)

'എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് ചെയ്യാന്‍ തിരിച്ചെത്തുന്നതിനായി കാത്തിരിക്കാനാകില്ലായിരുന്നു'വെന്ന് താരം പരിശീലനം നടത്തുന്ന വീഡിയോ പങ്കുവച്ച് കൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സ്‌പോര്‍ട്‌സ് ഹെര്‍ണിയയുടെ ചികിത്സാര്‍ത്ഥം താരം നേരത്തെ ജര്‍മ്മനിയിലെ മ്യൂണിച്ചിലേക്ക് പോയിരുന്നു (Image Credits: PTI)

സ്‌പോര്‍ട്‌സ് ഹെര്‍ണിയയ്ക്ക് ഇത് രണ്ടാം തവണയാണ് സൂര്യകുമാര്‍ യാദവ് ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നത്. ഏഷ്യാ കപ്പിന് മുമ്പ് താരം കായികക്ഷമത വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍ (Image Credits: PTI)

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നതിന് മുമ്പ് കായികക്ഷമത വീണ്ടെടുത്താല്‍ സൂര്യകുമാര്‍ യാദവാകും ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ഈ മാസം തന്നെ ടീമിനെ പ്രഖ്യാപിക്കും (Image Credits: PTI)