Maruti eSky : 310 കിലോ മീറ്റർ റേഞ്ചുള്ള സുസുക്കിയുടെ കുഞ്ഞൻ ഇവി ഇ-സ്കൈ! വരുമോ ഇന്ത്യയിലേക്ക് | Suzuki eSky Revealed with 310 km Range and Expected India Launch Details Malayalam news - Malayalam Tv9

Maruti eSky : 310 കിലോ മീറ്റർ റേഞ്ചുള്ള സുസുക്കിയുടെ കുഞ്ഞൻ ഇവി ഇ-സ്കൈ! വരുമോ ഇന്ത്യയിലേക്ക്

Updated On: 

26 Aug 2026 | 07:06 PM

Suzuki Unveils e-Sky Electric Kei Car : വീണ്ടും ഇന്ത്യൻ വാഹനപ്രേമികളെ കൊതിപ്പിച്ചിരിക്കുകയാണ് സുസുക്കി. തങ്ങളുടെ കുഞ്ഞൻ ഇലക്ട്രിക് കാർ ആയ ഇ സ്‌കൈയെ Maruti eSky അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഇന്ത്യയിലല്ല ജപ്പാനിൽ ആണ് പുതിയ ഇലക്ട്രിക് വാഹനത്തെ സുസുക്കി അവതരിപ്പിച്ചിരിക്കുന്നത്. എംജി കോമറ്റിന് സമാനമായ രൂപത്തിലുള്ള ഈ കുഞ്ഞൻ വാഹനം ഒറ്റനോട്ടത്തിൽ തന്നെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റും.

1 / 5
നിലവിൽ ജപ്പാനിൽ ആണ് വാഹനം അവതരിപ്പിച്ചിരിക്കുന്നത് എങ്കിലും  ഭാവിയിൽ ഇന്ത്യയിലേക്ക് ഈ മോഡൽ എത്തുമെന്ന് തന്നെയാണ്  വാഹന ലോകം പ്രതീക്ഷിക്കുന്നത്.  സിറ്റി ട്രാഫിക്കിന് ഏറ്റവും ഉപകരിക്കുന്ന വിധത്തിലാണ് വാഹനത്തിന്റെ ഡിസൈൻ വന്നിരിക്കുന്നത്. 3395 മില്ലിമീറ്റർ മാത്രമാണ് വാഹനത്തിന്‍റെ നീളം വരുന്നത്. മാരുതി ഓൾട്ടോയെക്കാൾ  വലുപ്പത്തിൽ ചെറുതാണ്. വീതി വരുന്നത് 1475 മില്ലിമീറ്റർ ആണ്. (  Image Credit Source Suzuki Global Website )

2 / 5
ഇന്ത്യൻ വിപണിയിൽ വരികയാണെങ്കിൽ എംജി കോമറ്റ് തന്നെയായിരിക്കും  ഇ സ്കൈയുടെ പ്രധാന എതിരാളി. എന്നാൽ കോമഡിയിൽ നിന്ന് വ്യത്യസ്തമായി നാലു ഡോറുകൾ വാഹനത്തിൽ ഉണ്ട്. പരിമിതിയായ പലരും പറയുന്നത് 2 ഡോർ കോൺഫിഗറേഷൻ ആണ്.  നാലു ഡോർ സംവിധാനം വരുമ്പോൾ  കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം എളുപ്പത്തിൽ സീറ്റിലേക്ക് കയറാനും ഇറങ്ങാനും സാധിക്കും.

3 / 5
ടോൾ ബോയ് ബോക്സി ഡിസൈനാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. വാഹനത്തിന് ഫുൾ ചാർജിൽ 310 കിലോമീറ്റർ ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.  ഇന്ത്യയിലേക്ക് വാഹനം അവതരിപ്പിക്കുന്ന കാര്യം കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല എങ്കിലും 10 ലക്ഷത്തിൽ താഴെ ആകും വാഹനത്തിന് ഇവിടെ വില വരിക എന്നാണ് പ്രതീക്ഷിക്കുന്നത്.

4 / 5
മുൻഭാഗത്ത് സീ ടൈപ്പ്  എൽഇഡി ഡിആർഎൽ ലൈറ്റുകളും പ്രൊജക്ടർ ഹെഡ് ലാമ്പുകളും സുസുക്കി ഉൾപ്പെടുത്തിയിട്ടുണ്ട്. 14 ഇഞ്ച് വലുപ്പമുള്ള  ഫോർ സ്പോക് അലോയ് വീലുകളാണ് വാഹനത്തിൽ നൽകിയിരിക്കുന്നത്. എൽഇഡി ടെയിൽ ൽ ലാമ്പുകളാണ് പിൻവശത്തെ ആകർഷകമാക്കുന്നത്.

5 / 5
 26 കിലോ വാട്ട് ശേഷിയുള്ള ബാറ്ററി പാക്കാണ് വാഹനത്തിൽ ക്രമീകരിച്ചിരിക്കുന്നത്. ബാക്കി പവർ സ്പെസിഫിക്കേഷൻസ് കമ്പനി വ്യക്തമാക്കിയിട്ടില്ല എങ്കിലും പരമാവധി 70 പി എസ് വരെ   പവർ വാഹനത്തിൽ ഉണ്ടാകും  എന്നാണ് കരുതുന്നത്. സുരക്ഷയുടെ കാര്യത്തിലും ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിക്കും. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ക്ലൈമറ്റ് കൺട്രോൾ എസി, ഹിൽ ഹോൾഡ് അസിസ്റ്റ്, എബിഎസ് തുടങ്ങിയ ഫീച്ചറുകളും വാഹനത്തിൽ ഉണ്ടാകും .

Loading...
Unable to load recommendations.
Follow Us
രക്ഷാബന്ധൻ ഓഗസ്റ്റ് 28നോ 29നോ?
കഴിഞ്ഞ ഓണത്തിന് സ്വര്‍ണം വാങ്ങിയിരുന്നോ? ഇപ്പോള്‍ വിറ്റാല്‍...
വീട്ടിൽ മണിപ്ലാന്റ് ഉണ്ടെങ്കിൽ പാമ്പ് വരും!
ദിവസവും നടന്നിട്ടും റിസൾട്ട് കിട്ടുന്നില്ലേ? മാറ്റാം ഈ ശീലങ്ങൾ !
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി