T20 World Cup 2026: ടി20 ലോകകപ്പ് ഫൈനല്‍ അഹമ്മദാബാദില്‍, സെമി വാങ്കഡെയില്‍
T20 World Cup 2026 Final & Semi Venue: 2026 ടി20 ലോകകപ്പിലെ ആദ്യ മത്സരവും ഫൈനലും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കും. സെമി ഫൈനല്‍ മത്സരങ്ങള്‍ക്കായി മുംബൈ വാങ്കഡെ സ്റ്റേഡിയത്തെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തു

2026 ടി20 ലോകകപ്പിലെ ആദ്യ മത്സരവും ഫൈനലും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കും. സെമി ഫൈനല്‍ മത്സരങ്ങള്‍ക്കായി മുംബൈ വാങ്കഡെ സ്റ്റേഡിയത്തെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഫെബ്രുവരി ഏഴ് മുതല്‍ മാര്‍ച്ച് എട്ട് വരെ ടൂര്‍ണമെന്റ് നടക്കാനാണ് സാധ്യത (Image Credits: PTI)

2023 ലോകകപ്പ് ഫൈനലും അഹമ്മദാബാദിലാണ് നടന്നത്. സെമി ഫൈനലില്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വന്നാല്‍ ആ മത്സരം കൊളംബോയിലാകും നടക്കുകയെന്നാണ് സൂചന. ടൂര്‍ണമെന്റിന് ശ്രീലങ്ക സഹ ആതിഥേയത്വം വഹിക്കുന്നു (Image Credits: PTI)

രണ്ട് രാജ്യങ്ങളിലെയും ഏഴ് വേദികളിലായാണ് ലോകകപ്പ് നടക്കുന്നത്. വേദികള്‍ സംബന്ധിച്ച് അന്തിമ സ്ഥിരീകരണം ലഭ്യമായിട്ടില്ല. മുംബൈ, ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, അഹമ്മദാബാദ് നഗരങ്ങളിലാകും ഇന്ത്യയിലെ മത്സരങ്ങള്‍ നടക്കുന്നത് (Image Credits: PTI)

ശ്രീലങ്കയിലെ മൂന്ന് വേദികളിലും മത്സരം നടക്കും. പ്രേമദാസ സ്റ്റേഡിയം, പല്ലേകല്ലെ, ദാംബുല്ല, ഹംബന്‍ടോട്ട എന്നീ സ്‌റ്റേഡിയങ്ങളില്‍ മൂന്നെണ്ണമാകും തിരഞ്ഞെടുക്കുക. സന്നാഹ മത്സരങ്ങളെക്കുറിച്ച് വ്യക്തതയില്ല (Image Credits: PTI)

സന്നാഹ മത്സരങ്ങളുണ്ടെങ്കില്‍ അത് ബെംഗളൂരുവില്‍ നടക്കാനാണ് സാധ്യത. ബെംഗളൂരുവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സ് അല്ലെങ്കില്‍ ചിന്നസ്വാമി സ്റ്റേഡിയം എന്നിവിടങ്ങളില്‍ എവിടെയെങ്കിലും നടക്കാനാണ് സാധ്യത. വരും ദിവസങ്ങളില്‍ ഐസിസി ഷെഡ്യൂള്‍ പ്രഖ്യാപിച്ചേക്കും (Image Credits: PTI)