വിശാലും സായ് ധൻസികയും പുതിയ ജീവിതത്തിലേക്ക്; വിവാഹനിശ്ചയ ചിത്രങ്ങൾ കാണാം | Tamil Actor Vishal And Actress Sai Dhanshika Engagement Viral Images Malayalam news - Malayalam Tv9

Vishal -Sai Dhanshika: വിശാലും സായ് ധൻസികയും പുതിയ ജീവിതത്തിലേക്ക്; വിവാഹനിശ്ചയ ചിത്രങ്ങൾ കാണാം

Published: 

29 Aug 2025 15:00 PM

Vishal And Sai Dhanshika Engagement: കഴിഞ്ഞ മേയിൽ ഒരു ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ചിനിടെ വിശാൽ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിവാ​ഹനിശ്ചയം കഴിഞ്ഞതിൻ്റെ ചിത്രങ്ങൾ വിശാൽ തന്നെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുന്നത്. വിശാലിന്റെ 47-ാം ജന്മദിനത്തിലാണ് വിവാഹനിശ്ചയവും നടന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്.

1 / 5തമിഴ് നടൻ വിശാലും നടി സായ് ധൻസികയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് നേരത്തെ തന്നെ വാർത്തകൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ മേയിൽ ഒരു ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ചിനിടെ വിശാൽ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിവാ​ഹനിശ്ചയം കഴിഞ്ഞതിൻ്റെ ചിത്രങ്ങൾ വിശാൽ തന്നെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുന്നത്. വിശാലിന്റെ 47-ാം ജന്മദിനത്തിലാണ് വിവാഹനിശ്ചയവും നടന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്. (Image Credits: X (Vishal)/ Instagram (Sai Dhanshika)

തമിഴ് നടൻ വിശാലും നടി സായ് ധൻസികയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് നേരത്തെ തന്നെ വാർത്തകൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ മേയിൽ ഒരു ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ചിനിടെ വിശാൽ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിവാ​ഹനിശ്ചയം കഴിഞ്ഞതിൻ്റെ ചിത്രങ്ങൾ വിശാൽ തന്നെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുന്നത്. വിശാലിന്റെ 47-ാം ജന്മദിനത്തിലാണ് വിവാഹനിശ്ചയവും നടന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്. (Image Credits: X (Vishal)/ Instagram (Sai Dhanshika)

2 / 5

തമിഴ്നാടിൻ്റെ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച് പരസ്പരം ചേർത്ത് പിടിച്ച് നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവരുന്നത്. കൂടാതെ ഇരുവരും പരസ്പരം വിരലുകളിൽ മോതരം അണിയിക്കുന്നതിന്റേയും ചിത്രങ്ങൾ പങ്കുവെച്ചത്. കുടുംബാംഗങ്ങൾക്കൊപ്പമുള്ള ചിത്രവുമുണ്ട് പങ്കുവച്ചിട്ടുണ്ട്. വിവാഹനിശ്ചയം അറിയിച്ചുകൊണ്ടുള്ള വിശാലിന്റെ എക്‌സ് പോസ്റ്റിന് താഴെ നിരവധി പേരാണ് ആശംസകൾ അറിയിച്ച് എത്തിയിരിക്കുന്നത്. (Image Credits: X (Vishal)/ Instagram (Sai Dhanshika)

3 / 5

'എന്റെ ജന്മദിനത്തിൽ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് തനിക്ക് ആശംസകളും ആശീർവാദങ്ങളും അറിയിച്ച എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി. സായ് ധൻസികയ്‌ക്കൊപ്പം എന്റെ വിവാഹനിശ്ചയം ഇന്ന് നടന്നു എന്ന സന്തോഷവാർത്തയും ഇതോടൊപ്പം അറിയിക്കുന്നു. എല്ലാവരുടേയും അനുഗ്രഹം വേണം.' -ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് വിശാൽ കുറിച്ചു. (Image Credits: X (Vishal)/ Instagram (Sai Dhanshika)

4 / 5

തമിഴിൽ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് ഏറെ പരിചിതയായ അഭിനേത്രിയാണ് സായ് ധൻസിക. 1989-ൽ തഞ്ചാവൂരിൽ ജനിച്ച സായ് ധൻസിക, 2006-ൽ പുറത്തിറങ്ങിയ 'മനതോട് മഴൈക്കാലം' എന്ന ചിത്രത്തിലൂടെയാണ് സിനിമകളിലേക്കുള്ള ആദ്യ പ്രവേശനം. 2009-ൽ കന്നഡയിൽ അരങ്ങേറ്റം കുറിച്ച നടി തെലുങ്കിലും ഏതാനും സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. (Image Credits: X (Vishal)/ Instagram (Sai Dhanshika)

5 / 5

ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ദുൽഖർ സൽമാൻ നായകനായ 'സോളോ'യിലൂടെ മലയാളത്തിൽ പ്രിയങ്കരിയായി മാറിയ നടിയാണ് സായ്. 'സോളോ'യിലെ വേൾഡ് ഓഫ് ശേഖറിൽ ദുൽഖറിന്റെ നായിക കഥാപാത്രമായ രാധികയുടെ വേഷമാണ് താരം അവതരിപ്പിച്ചത്. കാഴ്ചാപരിമിതിയുള്ള നർത്തകിയുടെ വേഷമായിരുന്നു ചിത്രത്തിലൂടെ താരം അവിസ്മരണീയമാക്കിയത്. (Image Credits: X (Vishal)/ Instagram (Sai Dhanshika)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും