Tata Motors Onam Offers 2025: കേരളത്തിൽ കാറുകൾക്ക് വമ്പിച്ച ഓഫറുകൾ; ഓണം കളറാക്കാം….
Tata Motors Onam Offers 2025: ഓണം ഓഫറുകളുമായി ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാതാക്കൾ. ധനകാര്യ സ്ഥാപനങ്ങളുമൊത്ത് നിരവധി വായ്‍പ സ്‍കീമുകളും ലഭ്യമാക്കുന്നുണ്ട്.

കേരളത്തിനായി ഓണം ഓഫറുകളുമായി ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോർസ്. സെപ്റ്റംബർ 30 വരെയാണ് ഓഫറുകൾ ഉള്ളത്. വാർത്താ കുറിപ്പിലൂടെയാണ് ടാറ്റ മോട്ടോർസ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. (Image Credit: Social Media)

ഓണം ബുക്കിങ്ങുകൾക്ക് മുൻഗണനാ ഡെലിവറിയും പാസഞ്ചർ, ഇലക്ട്രിക് വാഹനങ്ങൾക്ക് 2,00,000 രൂപ വരെയുള്ള പ്രത്യേക ആനുകൂല്യങ്ങളുമാണ് വാഗ്ദാനം ചെയ്യുന്നത്. ധനകാര്യ സ്ഥാപനങ്ങളുമൊത്ത് നിരവധി വായ്‍പ സ്‍കീമുകളും ലഭ്യമാക്കുന്നുണ്ട്. (Image Credit: Getty Image)

ഇവി കാറുടമകൾക്ക് ആക്സസറികൾ, എക്സ്റ്റെൻഡഡ് വാറന്റി, എ.എം.സി, സർവീസ് റിപയറുകൾ എന്നിവക്ക് ആകർഷകമായ ആറ് മാസ ഫൈനാൻസിങ് സൗകര്യവും ടാറ്റ മോട്ടോർസ് ഒരുക്കിയിട്ടുണ്ട്. (Image Credit: Getty Image)

ടാറ്റ ഇവി ഉടമകൾക്കുള്ള എക്സ്ക്ലൂസീവ് ലോയൽറ്റി ആനുകൂല്യങ്ങളുടെ ഭാഗമായി, നിലവിലുള്ള ടാറ്റ.ഇവി ഉപഭോക്താക്കൾക്ക് ഹാരിയർ ഇവി വാങ്ങുമ്പോൾ ഒരു ലക്ഷം രൂപയും കർവ് ഇവി വാങ്ങുമ്പോൾ 50,000 രൂപയും കുറച്ചുള്ള വിലക്ക് സ്വന്തമാക്കാവുന്നതാണ്. (Image Credit: Getty Image)

കൂടാതെ മാസതവണയുള്ള ബലൂണ്‍ സ്‌കീമുകള്‍, പ്രോഗ്രസീവ് ഇഎംഐയുള്ള സ്‌റ്റെപ്പ് അപ്പ് സ്‌കീമുകള്‍, മൂന്ന് മാസത്തേക്ക് ലക്ഷത്തിന് നൂറ് രൂപ മാത്രം ഇഎംഐ വരുന്ന ലോ ഇഎംഐ സ്‌കൂം എന്നിവയും ഗുണഭോക്താക്കള്‍ക്ക് ലഭിക്കും. (Image Credit: Getty Image)