തത്കാൽ ടിക്കറ്റ് എളുപ്പത്തിൽ ലഭിക്കണോ? ഐആർസിടിസി ബുക്കിങ്ങിന് മുമ്പ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ | Tatkal Ticket Booking Tips to Increase Chances of Getting Confirmed Tickets on IRCTC Malayalam news - Malayalam Tv9

Tatkal Ticket Booking Tips: തത്കാൽ ടിക്കറ്റ് എളുപ്പത്തിൽ ലഭിക്കണോ? ഐആർസിടിസി ബുക്കിങ്ങിന് മുമ്പ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

Published: 

12 Nov 2026 | 09:54 AM

How to Book Tatkal Tickets on IRCTC and Improve Your Chances of Confirmation: ട്രെയിന്‍ പുറപ്പെടുന്ന സ്റ്റേഷനിലെ യാത്രാ തീയതി അടിസ്ഥാനമാക്കിയാണ് ബുക്കിങ് സമയം കണക്കാക്കുന്നത്. രണ്ട് വ്യത്യസ്ത സമയങ്ങളിലാണ് എസി, നോണ്‍ എസി വിഭാഗങ്ങളിലെ ബുക്കിങ് ആരംഭിക്കുന്നത്. എസി ക്ലാസുകള്‍- രാവിലെ 10 മണി, സ്ലീപ്പര്‍, നോണ്‍ എസി ക്ലാസുകള്‍- രാവിലെ 11 മണി യാത്രാ തീയതിക്ക് ഒരു ദിവസം മുമ്പ് തന്നെ ബുക്കിങ്ങിനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കണം.

1 / 5
ഉത്സവകാലവും അവധിക്കാലവുമൊക്കെയാകുമ്പോള്‍ ട്രെയിന്‍ ടിക്കറ്റുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. നാട്ടിലേക്ക് മടങ്ങാനും ആഘോഷങ്ങള്‍ കഴിഞ്ഞ് തിരിച്ചുപോകാനും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്ക് പലപ്പോഴും കണ്‍ഫേം ടിക്കറ്റ് ലഭിക്കാറില്ല. ബുക്കിങ് ആരംഭിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പല ട്രെയിനുകളിലെയും സീറ്റുകള്‍ നിറയുന്നതാണ് യാത്രക്കാരെ പ്രതിസന്ധിയിലാക്കുന്നത്. (Image Credit Source: PTI and Getty Images)

2 / 5
യാത്ര ചെയ്യുന്ന ദിവസത്തിന് തൊട്ടുമുമ്പുള്ള ദിവസമാണ് തത്കാല്‍ ടിക്കറ്റ് ബുക്കിങ് ആരംഭിക്കുന്നത്. ട്രെയിന്‍ പുറപ്പെടുന്ന സ്റ്റേഷനിലെ യാത്രാ തീയതി അടിസ്ഥാനമാക്കിയാണ് ബുക്കിങ് സമയം കണക്കാക്കുന്നത്. രണ്ട് വ്യത്യസ്ത സമയങ്ങളിലാണ് എസി, നോണ്‍ എസി വിഭാഗങ്ങളിലെ ബുക്കിങ് ആരംഭിക്കുന്നത്. എസി ക്ലാസുകള്‍- രാവിലെ 10 മണി, സ്ലീപ്പര്‍, നോണ്‍ എസി ക്ലാസുകള്‍- രാവിലെ 11 മണി യാത്രാ തീയതിക്ക് ഒരു ദിവസം മുമ്പ് തന്നെ ബുക്കിങ്ങിനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കണം.

3 / 5
തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഓരോ നിമിഷവും പ്രധാനമാണ്. അതിനാല്‍ ബുക്കിങ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ ആവശ്യമായ വിവരങ്ങളും രേഖകളും തയാറാക്കി വെക്കുക. ഐആര്‍സിടിസി അക്കൗണ്ട്: ബുക്കിങ് ആരംഭിക്കുന്നതിന് ഏതാനും മിനിറ്റുകള്‍ മുമ്പ് തന്നെ ഐആര്‍സിടിസി അക്കൗണ്ടില്‍ പ്രവേശിക്കുക. അവസാന നിമിഷം ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുന്നത് ഒഴിവാക്കാം.

4 / 5
നിലവിലെ തത്കാല്‍ ബുക്കിങ് നിയമങ്ങള്‍ അനുസരിച്ച് ആവശ്യമായ ആധാര്‍ സ്ഥിരീകരണം അക്കൗണ്ടില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ പ്രവര്‍ത്തനക്ഷമമാണെന്ന് പരിശോധിക്കുക. ഒടിപി ആവശ്യമായി വരുന്ന സാഹചര്യത്തില്‍ വൈകാതെ ലഭിക്കാന്‍ ഇത് സഹായിക്കും. യാത്ര ചെയ്യുന്നവരുടെ പേര്, വയസ് തുടങ്ങിയ വിവരങ്ങള്‍ ഐആര്‍സിടിസിയിലെ മാസ്റ്റര്‍ ലിസ്റ്റില്‍ നേരത്തേ ചേര്‍ത്തുവെക്കാം. ബുക്കിങ് സമയത്ത് ഓരോ വിവരവും പ്രത്യേകം ടൈപ്പ് ചെയ്യേണ്ടിവരില്ല. യാത്ര ചെയ്യേണ്ട ട്രെയിന്‍ നമ്പര്‍, യാത്രാ തീയതി, പുറപ്പെടുന്ന സ്റ്റേഷന്‍, എത്തിച്ചേരേണ്ട സ്ഥലം, യാത്രാ ക്ലാസ് എന്നിവ നേരത്തേ തീരുമാനിക്കുക.

5 / 5
യുപിഐ, നെറ്റ് ബാങ്കിങ് തുടങ്ങിയ പണമടയ്ക്കല്‍ സംവിധാനങ്ങള്‍ തയാറാക്കി വെക്കണം. ഇടപാട് പൂര്‍ത്തിയാക്കുമ്പോള്‍ ഉണ്ടാകുന്ന അനാവശ്യ താമസം ഒഴിവാക്കാന്‍ ഇത് സഹായിക്കും. ബുക്കിങ് ആരംഭിച്ചുകഴിഞ്ഞാല്‍ വേഗത്തിലും കൃത്യതയോടെയും നടപടികള്‍ പൂര്‍ത്തിയാക്കണം. ഇതിനായി ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കാം. ട്രെയിന്‍ തിരയുമ്പോള്‍ ക്വാട്ട ഓപ്ഷനില്‍ തത്കാല്‍ തിരഞ്ഞെടുക്കുക, യാത്രാ തീയതിയും ട്രെയിനും സീറ്റുകളുടെ ലഭ്യതയും പരിശോധിക്കുക, യാത്രക്കാരുടെ പേരും വയസും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൃത്യമായി നല്‍കുക.

Loading...
Unable to load recommendations.
Follow Us
സ്ത്രീകൾ ദിവസവും എത്ര മുട്ട കഴിക്കണം? ഇതറിയാതെ പോകല്ലേ
ഐഫോൺ 16 -ന് ആമസോണിൽ 10000 രൂപ ബാങ്ക് ഡിസ്കൗണ്ട്
ഹീറോയുടെ സ്റ്റൈലൻ ബൈക്ക് - കരീഷ്മ XMR
ഫ്രിഡ്ജിൽ കല്ലുപ്പ് വെച്ചാലുള്ള ഗുണം അറിയണോ? അത്ഭുതം കാണാം
കരടിയെ പിന്തുടർന്ന് കടുവ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്