AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

പന്ത് ഡൽഹിയിൽ, കുൽദീപ് ലഖ്നൗവിൽ, ലിയാം ലിവിംഗ്സ്റ്റൺ ചെന്നെയിൽ; IPL: താരങ്ങളുടെ ടീം മാറ്റത്തിന്റെ ഫുൾ ലിസ്റ്റ്

IPL 2027: ഐപിഎൽ 2027 സീസണിന് മുന്നോടിയായി തങ്ങളുടെ ടീം ശക്തിപ്പെടുത്താനുള്ള തിരക്കിലായിരുന്നു ടീമുകൾ. 2027-ലെ റീട്ടെൻഷൻ ഡെഡ്‌ലൈന് മുന്നോടിയായി പ്രധാന കളിക്കാരുടെ ട്രേഡ് ഡീലുകൾ ഇതിനകം നടന്നുകഴിഞ്ഞു. ടീം വിട്ട് ടീമിലെത്തിയ താരങ്ങളുടെ പട്ടികയിൽ ഹർദിക് പാണ്ഡ്യ മുതൽ ലിയാം ലിവിംഗ്സ്റ്റൺ വരെ വളരെ വലിയൊരു നിര തന്നെയുണ്ട്. പ്രധാന താരങ്ങളുടെ ടീം മാറ്റം പരിചയപ്പെടാം.

Prasanth Kumar
Prasanth Kumar | Published: 11 Nov 2026 | 11:08 PM
 ഹാർദിക് പാണ്ഡ്യ, അർഷ്ദീപ് സിംഗ്:  ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിൽ നിന്ന് പഞ്ചാബ് കിംഗ്സിലേക്ക് 18 കോടി രൂപയ്ക്ക് എത്തി. 2015-ൽ ഐപിഎല്ലിൽ അരങ്ങേറിയതിന് ശേഷമുള്ള അദ്ദേഹത്തിന്റെ മൂന്നാമത്തെ ഫ്രാഞ്ചൈസിയാണിത്. ഹാർദ്ദിക്കിന് പകരം 18 കോടി കരാർ നിലവിലുള്ള അർഷ്ദീപ് സിംഗ് പഞ്ചാബ് കിംഗ്സിൽ  നിന്ന് മുംബൈ ഇന്ത്യൻസിലേക്ക് എത്തി. എട്ട് സീസണുകൾ പഞ്ചാബ് കിംഗ്സിൽ ചെലവഴിച്ച ശേഷമാണ് ഈ ഇടംകൈയ്യൻ പേസർ മുംബൈ ഇന്ത്യൻസിലെത്തുന്നത്. (Image credit: PTI)

1 / 5
 റിഷഭ് പന്ത്, ജാക്ക് എഡ്വേർഡ്സ്: ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൽ നിന്ന് റിഷഭ് പന്ത് ഡൽഹി ക്യാപിറ്റൽസിലേക്ക് എത്തി. എന്നാൽ ഈ മാറ്റം അദ്ദേഹത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കി, പ്രതിഫലം 27 കോടി രൂപയിൽ നിന്ന് 15 കോടി രൂപയായി കുറഞ്ഞു. SRH താരമായിരുന്ന ജാക്ക് എഡ്വേർഡ്സ് മൂന്ന് കോടിക്ക് ചെ​ന്നൈ സൂപ്പർ കിങ്സിലേക്ക് എത്തി.  പരിക്കിനെത്തുടർന്ന് കഴിഞ്ഞ സീസണിൽ പുറത്തിരിക്കേണ്ടി വന്ന താരം ഇപ്പോൾ സിഎസ്കെയിലൂടെ തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്.

2 / 5
 കുൽദീപ് യാദവ്, സീഷാൻ അൻസാരി: ലെഫ്റ്റ് ആം റിസ്റ്റ് സ്പിന്നറായ കുൽദീപ് യാദവ്  കുൽദീപ് യാദവ്  ഡൽഹിയിൽ നിന്ന് ലഖ്‌നൗവിലേക്ക് (LSG) മാറി. 13.25 കോടി രൂപയാണ് പ്രതിഫലം.  കുൽദീപ് യാദവ് ടീം വിട്ട സാഹചര്യത്തിൽ, SRH-ൽ നിന്ന്  ഡൽഹി ക്യാപിറ്റൽസിന്റെ സ്പിൻ നിരയിലേക്ക് ലെഗ് സ്പിന്നർ സീഷാൻ അൻസാരി എത്തി. 40 ലക്ഷം രൂപയാണ് പ്രതിഫലം.

3 / 5
 ലിയാം ലിവിംഗ്സ്റ്റൺ, നഥാൻ എല്ലിസ്: ​ഹൈദരാബാദിൽ നിന്ന് ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് ലിയാം ലിവിംഗ്സ്റ്റൺ എത്തി. 6 കോടി രൂപയാണ് ഇംഗ്ലീഷ് ഓൾറൗണ്ടറായ ലിവിംഗ്സ്റ്റന്റെ പ്രതിഫലം. ഹൈദരാബാദ് അദ്ദേഹത്തെ 13 കോടി രൂപയ്ക്കായിരുന്നു നേരത്തെ സ്വന്തമാക്കിയത്. നഥാൻ എല്ലിസ് ​2 കോടിക്ക് ചെ​ന്നൈയിൽ നിന്ന് ​ഹൈദരാബാദിൽ എത്തി. പരുക്കിനെ തുടർന്ന് കഴിഞ്ഞ ഐപിഎൽ എല്ലിസിനും നഷ്ടമായിരുന്നു.

4 / 5
 ടി. നടരാജൻ, ഖലീൽ അഹമ്മദ്: ടി. നടരാജൻ ഡൽഹിയിൽ നിന്ന് SRH-ൽ തിരിച്ചെത്തി. എന്നാൽ പ്രതിഫലം 10.75 കോടി രൂപയിൽ നിന്ന് 5 കോടി രൂപയായി കുറഞ്ഞു. ചെന്നൈ താരം ഖലീൽ അഹമ്മദും SRH-ലേക്ക് ആണ് എത്തിയിരിക്കുന്നത്. പ്രതിഫലം 4.8 കോടി രൂപ. പാറ്റ് കമ്മിൻസിനൊപ്പം ഇനി ഖലീലും ​ഹൈദരാബാദ് ബൗളിങ് നിരയിലുണ്ടാകും.

5 / 5
Follow Us