AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

‘ഓൾവെയ്സ് തിങ്ക് ഐ കാൻ ഡു ഇറ്റ്’; വർഷങ്ങൾക്ക് മുമ്പേ ആര്യവീർ സേവാഗിന് തന്ത്രം ഉപദേശിച്ച വിരാട് കോലി!

Virat Kohli's advice to Aryavir Sehwag: ആക്രമിച്ചുകളിക്കാൻ വലിയ ഇഷ്ടമാണെന്ന് വെളിപ്പെടുത്തിയിട്ടുള്ള ആര്യവീർ താൻ വിരാട് കോലിയുടെ വലിയ ആരാധകനാണെന്നും കോലിയുടെ ശൈലിയും തന്റെ കളിയിലുണ്ടാകുമെന്നും അ‌ടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ കോലി പണ്ട് ആര്യവീറിന് ഉപദേശം നൽകുന്ന പഴയ വീഡിയോയും ​വൈറലായിരിക്കുകയാണ്.

‘ഓൾവെയ്സ് തിങ്ക് ഐ കാൻ ഡു ഇറ്റ്’; വർഷങ്ങൾക്ക് മുമ്പേ ആര്യവീർ സേവാഗിന് തന്ത്രം ഉപദേശിച്ച വിരാട് കോലി!
Virat Kohli's Advice To Aryavir Sehwag Years Ago Goes ViralImage Credit source: instagram
Prasanth Kumar
Prasanth Kumar | Published: 12 Nov 2026 | 08:39 AM

ഇന്ത്യയുടെ വളർന്നുവരുന്ന ക്രിക്കറ്റ് താരങ്ങളിൽ ഏറ്റവും ശ്രദ്ധേയനാണ് ആര്യവീർ സേവാഗ്. രണ്ട് ദിവസം മുമ്പ് അണ്ടർ-19 ഏഷ്യാ കപ്പ് മത്സരത്തിൽ യുഎഇക്കെതിരെ 160 റൺസിന്റെ തകർപ്പൻ ഇന്നിങ്‌സ് കാഴ്ചവച്ചതായിരുന്നു ആര്യവീറിന്റെ ഏറ്റവും ഒടുവിലത്തെ മാസ് പെർഫോമൻസ്. ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണിങ് ബാറ്റ്സ്മാൻ ആയിരുന്ന സാക്ഷാൽ വീരേന്ദർ സേവാഗിന്റെ മകനായ ആര്യവീറിന്റെ ബാറ്റിങ് പക്ഷേ സേവാഗിന്റേതിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. ആദ്യഘട്ടത്തിൽ സമ്മർദങ്ങളെ ക്ഷമയോടെ നേരിട്ടശേഷം എതിർ ടീമിനെ ആക്രമിക്കുകയാണ് ആര്യവീറിന്റെ രീതി. ആക്രമിച്ചുകളിക്കാൻ വലിയ ഇഷ്ടമാണെന്ന് വെളിപ്പെടുത്തിയിട്ടുള്ള ആര്യവീർ താൻ വിരാട് കോലിയുടെ വലിയ ആരാധകനാണെന്നും കോലിയുടെ ശൈലിയും തന്റെ കളിയിലുണ്ടാകുമെന്നും അ‌ടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ കോലി പണ്ട് ആര്യവീറിന് ഉപദേശം നൽകുന്ന പഴയ വീഡിയോയും ​വൈറലായിരിക്കുകയാണ്.

അണ്ടർ-19 ഏഷ്യ കപ്പ് 2026-ൽ ഇന്ത്യൻ കുപ്പായത്തിൽ തിളങ്ങിയതിന് പിന്നാലെ ആര്യവീറിനെക്കുറിച്ച് ചർച്ചകൾ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ സജീവമായി. ഇതിനിടെയാണ് വിരാട് കോഹ്‌ലിയുമൊത്തുള്ള ആര്യവീറിന്റെ പഴയൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ആര്യവീർ കോഹ്‌ലിയുമായി അഭിമുഖം നടത്തുന്നതാണ് ഈ വീഡിയോയിലുള്ളത്. സംഭാഷണത്തിനിടെ കോഹ്‌ലി ആര്യവീറിന് വിലപ്പെട്ട ഉപദേശങ്ങൾ നൽകുന്നുണ്ട്.

Also Read: പന്ത് ഡൽഹിയിൽ, കുൽദീപ് ലഖ്നൗവിൽ, ലിയാം ലിവിംഗ്സ്റ്റൺ ചെന്നെയിൽ; IPL: താരങ്ങളുടെ ടീം മാറ്റത്തിന്റെ ഫുൾ ലിസ്റ്റ്

കോഹ്‌ലിക്ക് 14-15വയസ്സുള്ളപ്പോൾ ആശിഷ് നെഹ്‌റയിൽ നിന്ന് ഒരു അവാർഡ് ലഭിച്ചിരുന്ന കാര്യം ആര്യവീർ ഓർമ്മിപ്പിച്ചു. പിന്നീട്, അതേ നെഹ്‌റ കോഹ്‌ലിയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ കളിച്ചപ്പോൾ എങ്ങനെയുണ്ടായിരുന്നുവെന്ന് ആര്യവീർ കോലിയോട് ചോദിക്കുന്നുണ്ട്. ഇതിന് മറുപടിയായി “അതുകൊണ്ടാണ് ഞാൻ പറയുന്നത്: ‘എനിക്ക് ഇത് ചെയ്യാൻ കഴിയും’ (‘Always Think I Can Do it’) എന്ന് എപ്പോഴും ചിന്തിക്കുക,” – എന്ന് കോലി ആര്യവീറിനോട് ഉപദേശ രൂപേണ പറയുന്നു.

ഈ പഴയ ​വൈറൽ വീഡിയോയാണ് ഇപ്പോൾ ​വൈറലായിരിക്കുന്നത്. യുവതാരങ്ങൾക്ക് പ്രചോദനമാകുന്നതാണ് കോലിയുടെ വാക്കുകൾ എന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. കരിയറിലെ വെല്ലുവിളികളെ നേരിടേണ്ട രീതിയെക്കുറിച്ചാണ് കോലി വ്യക്തമാക്കിയത്. “എനിക്ക് സാധിക്കുമെന്ന് എപ്പോഴും ചിന്തിക്കുക” എന്നതായിരുന്നു കോലിയുടെ പ്രധാന ഉപദേശം. കളിക്കളത്തിൽ ഇറങ്ങുമ്പോൾ സ്വന്തം കഴിവുകളിൽ പൂർണ്ണ വിശ്വാസം ഉണ്ടായിരിക്കണമെന്നും, സമ്മർദ്ദ ഘട്ടങ്ങളിൽ പോലും പോസിറ്റീവായ മനോഭാവം നിലനിർത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

പിതാവ് വീരേന്ദർ സെവാഗിന്റെ പാത പിന്തുടർന്ന് ക്രിക്കറ്റിൽ സജീവമാകുന്ന ആര്യവീറിന്, ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളിൽ നിന്ന് ലഭിച്ച ഈ വാക്കുകൾ വലിയ മുതൽക്കൂട്ടാണെന്നാണ് ആരാധകരുടെ പ്രതികരണം. വീഡിയോ ​വൈറലായതോടെ ആര്യവീറിനും ഒപ്പം വിരാട് കോലിക്കും പ്രശംസയുമായി നിരവധി പേരാണ് രംഗത്തെത്തിയത്.

English Summary

An old interview featuring advice from Virat Kohli to Aryavir Sehwag—son of Indian cricket legend Virender Sehwag—has gone viral on social media once again. The video highlights Kohli’s encouraging counsel: “Always think, ‘I can do it’.” This resurgence in interest follows Aryavir’s spectacular 160-run innings against the UAE in an Under-19 Asia Cup match two days ago, which has sparked lively discussions among fans.

Follow Us