Actress Tejalakshmi: ഒപ്പം അമ്മയാണെങ്കിൽ എനിക്ക് ആ പാട്ടു തന്നെ വേണം; തേജലക്ഷ്മി പറയുന്നു
Actress Tejalakshmi: അതിനു മുന്നേയുള്ള അമ്മയുടെ ജീവിതം ഒന്നും എനിക്ക് അറിയില്ലായിരുന്നു. ....

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ ഉർവശിയുടെയും മനോജ് കെ ജയന്റേയും മകളാണ് തേജലക്ഷ്മി.. അതിനാൽ തന്നെ തേജലക്ഷ്മി എന്ന കുഞ്ഞാറ്റയോട് ആരാധകർക്ക് എന്നും താല്പര്യം ആണ്. തേജലക്ഷ്മിയുടെ വിശേഷങ്ങളും സന്തോഷങ്ങളും എല്ലാം അറിയാൻ എപ്പോഴും ആരാധകർ താല്പര്യ പ്രകടിപ്പിക്കാറുണ്ട്.(PHOTO: INSTAGRAM)

അച്ഛനും അമ്മയ്ക്കും ഒപ്പം ഒന്നിച്ചല്ല തേജയുടെ താമസം എങ്കിലും രണ്ടുപേരെയും ഒരേ പോലെയാണ് താരം സ്നേഹിക്കുന്നത്. അതിനാൽ തന്നെ ഇരുവർക്കും ഒപ്പമുള്ള ചിത്രങ്ങളും പോസ്റ്റുകളും എല്ലാം പങ്കുവെക്കാറുണ്ട്. അച്ഛന്റെയും അമ്മയെയും കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുകളും നിലപാടുമാണ് തേജലക്ഷ്മിക്ക് ഉള്ളത്. അച്ഛന്റെയും അമ്മയുടെയും സിനിമ പാരമ്പര്യവും അനുഭവവും ആയി താരപുത്രി ഇപ്പോൾ സിനിമയിലേക്ക് എത്തുകയാണ് എന്ന വാർത്തയാണ് സിനിമ ലോകത്തെ ചർച്ച വിഷയം.(PHOTO: INSTAGRAM)

അതിനിടെ തന്റെ അമ്മയോടുള്ള തന്റെ സ്നേഹത്തെക്കുറിചും ആ കണക്ഷനെ കുറിച്ചും സംസാരിക്കുകയാണ് തേജലക്ഷ്മി. ഒരു ഫോട്ടോ ആയാലും വീഡിയോ ആയാലും തേജലക്ഷ്മി ഒരു പാട്ട് മാത്രമാണ് ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആയി വെക്കാറുള്ളത് . (PHOTO: INSTAGRAM)

മറ്റൊന്നുമല്ല മീരാ ജാസ്മിൻ ഉർവശി നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ച അച്ചുവിന്റെ അമ്മ എന്ന സിനിമയിലെ എന്തുപറഞ്ഞാലും നീ എന്റേതല്ലേ വാവേ എന്ന പാട്ടാണ്. ഫോട്ടോ അമ്മ ഉർവശിക്കൊപ്പം ആണെങ്കിൽ ആ സോങ് തന്നെയാണ് താൻ വയ്ക്കുക എന്നാണ് തേജലക്ഷ്മി പറയുന്നത്. ആ പാട്ട് എപ്പോൾ കേട്ടാലും തനിക്ക് കരച്ചിൽ വരുമെന്നും തേജലക്ഷ്മി പറയുന്നു. (PHOTO: INSTAGRAM)

അമ്മ അഭിനയിക്കാൻ ഏറ്റവും ഇഷ്ടവും അച്ചുവിന്റെ അമ്മ തന്നെയാണ്. താൻ ജനിച്ച ഉടനെ ഉണ്ടായ ഒരു സിനിമയായിരുന്നു അത്. അതായത് നീണ്ട ഒരു ഇടവേളയ്ക്കു ശേഷം അമ്മ തിരിച്ചുവന്ന സിനിമ.അതിനു മുന്നേയുള്ള അമ്മയുടെ ജീവിതം ഒന്നും എനിക്ക് അറിയില്ലായിരുന്നു. ഞാൻ അമ്മയെ ഒരു നായികയായി കാണുന്നത് അച്ചുവിന്റെ അമ്മയിലാണ്. അതുകൊണ്ടുതന്നെ തനിക്ക് ഇപ്പോൾ ആ സിനിമയും പാട്ടും കണ്ടാലും സങ്കടം വരും എന്നും തേജലക്ഷ്മി പറയുന്നു.(PHOTO: INSTAGRAM)