Thaipusam Thaipooyam 2026: സുബ്രഹ്മണ്യ സ്വാമിയുടെ തൈപ്പൂയം ഫെബ്രുവരി 1നോ… 2നോ?
Thaipusam Thaipooyam 2026 exact date: എല്ലാവർഷവും മകര മാസത്തിലെ പൂയം നക്ഷത്രം വരുന്ന ദിവസത്തിലാണ് തൈപ്പൂയം വ്രതം ആഘോഷിക്കുന്നത്. ഇന്നേദിവസം വിവിധ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ വളരെ പ്രാധാന്യത്തോടെ....

സുബ്രഹ്മണ്യ സ്വാമിയുടെ ഏറ്റവും വിശേഷകരമായ ദിവസമാണ് തൈപ്പൂയം. എല്ലാവർഷവും മകര മാസത്തിലെ പൂയം നക്ഷത്രം വരുന്ന ദിവസത്തിലാണ് തൈപ്പൂയം വ്രതം ആഘോഷിക്കുന്നത്. ഇന്നേദിവസം വിവിധ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ വളരെ പ്രാധാന്യത്തോടെ നിരവധി ആചാരങ്ങളും അനുഷ്ഠാനങ്ങളും ആണ് ഉണ്ടാകുക. (PHOTO: FACEBOOK)

തൈപ്പൂയവുമായി ബന്ധപ്പെട്ട നിരവധി വിശ്വാസങ്ങളാണ് നിലനിൽക്കുന്നത്. അവയിൽ പ്രധാനമാണ് പാർവതി ദേവി ഭഗവാൻ മുലകനെ താരകാസുരനെ വധിക്കുന്നതിന് വേണ്ടി വേല് സമ്മാനിച്ച ദിവസമാണ് തൈപ്പൂയം എന്നാണ് വിശ്വാസം. കൂടാതെ സുബ്രഹ്മണ്യസ്വാമിയുടെ ജന്മദിനമായും തൈപ്പൂയം ആഘോഷിക്കാറുണ്ട്.. (PHOTO: FACEBOOK)

അത്തരത്തിൽ ഈ വർഷത്തെ തൈപ്പൂയം ആഘോഷിക്കുന്നത് 1101 മകരം 19 അതായത് ഫെബ്രുവരി ഒന്നാം തീയ്യതിയാണ്.പൂയം നക്ഷത്രം ആരംഭിക്കുന്നത് ഫെബ്രുവരി 1-ന് പുലർച്ചെ 01:34 AM-നും അവസാനിക്കുന്നത് അന്ന് അർദ്ധരാത്രി 11:58 PM-നുമാണ്.തൈപ്പൂയത്തോട് അനുബന്ധിച്ച് വ്രതം അനുഷ്ഠിക്കുന്നതും വളരെ പ്രാധാന്യമുള്ളതാണ്. (PHOTO: FACEBOOK)

പലപ്പോഴും ആറ് ദിവസമാണ് തൈപ്പൂയത്തോടനുബന്ധിച്ച് വ്രതം അനുഷ്ഠിക്കുന്നത്. ശരീരം മനസ്സ് ബോധം എന്നീ മൂന്ന് അവസ്ഥകളെ ശുദ്ധീകരിച്ച് മുരുകന്റെ അനുഗ്രഹം ആഗിരണം ചെയ്യുന്നതിന് കഴിവുള്ള ഒരു പാത്രമാക്കി നമ്മെ മാറ്റുന്നതാണ് ഈ വ്രതത്തിന്റെ വലിയ ലക്ഷ്യം. അതിനാൽ തന്നെ വ്രതം ആരംഭിച്ചു കഴിഞ്ഞാൽ ജീവിതത്തിൽ ചില നിയന്ത്രണങ്ങൾ കൊണ്ടുവരണം. (PHOTO: FACEBOOK)

നമ്മുടെ ശരീരത്തിലാണ് ഭഗവാൻ മുരുകൻ വസിക്കുന്നത് എന്നാണ് വിശ്വസിക്കുന്നത്. അതിനാൽ പുകവലി മദ്യപാനം അനാവശ്യമായ ചിന്തകൾ തുടങ്ങിയ ആസക്തികളിൽ നിന്നും മുക്തി നേടുക.കൂടാതെ തൈപ്പൂയം ദിനത്തിൽ മാംസാഹാരം ഒഴിവാക്കി ലളിതമായ ഭക്ഷണം കഴിക്കുക. കൂടാതെ തൈപ്പൂയം ദിനത്തിൽ 6 വിളക്കുകൾ കത്തിക്കുന്നതും വളരെ പ്രാധാന്യമുള്ളതാണ്. (PHOTO: FACEBOOK)

ആറുവിളക്കുകൾ കത്തിക്കുന്നത് 6 മുഖങ്ങളുടെയും ആറു ശക്തികളുടെയും ആറ് ജ്ഞാനത്തിന്റെയും പ്രതീകമാണെന്നാണ് വിശ്വാസം. ഓരോ വിളക്കുകൾ തെളിയിക്കുമ്പോഴും ശ്രാവണ ഭവ എന്ന ജപിക്കുക. കൂടാതെ പൂർണ്ണ സമർപ്പണത്തോടെ ഈ വ്രതം അനുഷ്ഠിച്ചാൽ നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ എല്ലാം തന്നെ നടക്കും.(PHOTO: FACEBOOK)