AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

liver disease: ദേഹം ചൊറിയുന്നുണ്ടോ? ഒരു പക്ഷെ നിങ്ങളുടെ കരൾ പണിമുടക്കിലാകാം

These symptoms in the skin: കരളിന്റെ പ്രവർത്തനങ്ങളും തൊലിയിലെ ചൊറിച്ചിലും തമ്മിൽ ബന്ധമുണ്ടോ? ഉണ്ടെന്നാണ് പുതിയ കണ്ടെത്തൽ. ഇനി തൊലിയിലെ മാറ്റം നോക്കി കരളിന്റെ ആരോ​ഗ്യത്തെ പറ്റി വിലയിരുത്താം

aswathy-balachandran
Aswathy Balachandran | Published: 29 Jul 2025 14:19 PM
നമ്മുടെ കരളിന് എന്തെങ്കിലും പ്രശ്നമുണ്ടോ എന്നറിയാൻ പലപ്പോഴും ടെസ്റ്റ് ചെയ്യേണ്ടി വരാറുണ്ട്. എന്നാൽ ചർമ്മത്തിലെ ചൊറിച്ചിലോ മറ്റ് അസ്വസ്ഥതകളും കരൾ രോഗങ്ങളുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു എന്ന് അടുത്തിടെ കണ്ടെത്തിയിരിക്കുകയാണ്. പുതിയ ഈ കണ്ടെത്തലിന് പിന്നിൽ ഹാർവാർഡ് സർവ്വകലാശാലയിലെ ഒരു വിദഗ്ധൻ ആണ്.

1 / 5
അടുത്തിടെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം ഈ വിവരം പുറത്തുവിട്ടത്. എയിംസ് ഹാർവാർഡ് സ്റ്റാൻഡ് ഫോർഡ് എന്നിവിടങ്ങളിൽ നിന്ന് പരിശീലനം നേടിയ ഡോക്ടർ സൗരഭ് സിതി ആണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നത്. പ്രധാനമായും നാല് ലക്ഷണങ്ങളാണ് കരൾ രോഗവുമായി ബന്ധിക്കപ്പെട്ടേക്കാം എന്ന് അദ്ദേഹം പറയുന്നത്.

2 / 5
അതിൽ ആദ്യത്തേത് ചർമ്മത്തിന്റെയും കണ്ണുകളുടെയും മഞ്ഞ നിറമാണ്. ബിലിറൂബിൻ അളവ് കൂടുന്നതാണ് ഇതിന് കാരണം. ബിലിറൂബിൻ കൃത്യമായി നീക്കം ചെയ്യാനും മറ്റും കരളിന് കഴിയാതെ വരുന്നതാണ് ഇതിന്റെ കാരണം.

3 / 5
രണ്ടാമത്തേത് നെഞ്ച്, കഴുത്ത്, മുഖം, എന്നിവിടങ്ങളിൽ കാണപ്പെടുന്ന രക്തക്കുഴലുകളിലെ മാറ്റമാണ്. ചിലന്തിവലയോട് സമാനമായി രക്തക്കുഴലുകൾ ചർമ്മത്തിൽ പ്രത്യക്ഷപ്പെടുന്നത് ഉയർന്ന ഈസ്ട്രജന്റെ അളവിനെ കാണിക്കുന്നു.

4 / 5
മൂന്നാമത്തേത് കൈപ്പത്തിയിലെ വീക്കവും ചുവപ്പുനിറവുമാണ്. രക്തപ്രവാഹം വർദ്ധിക്കുന്നതും ഈസ്ട്രജന്റെ അളവ് കൂടുന്നതുമാണ് ഇതിന്റെ കാരണം. ഇതും കരൾ പ്രവർത്തനരഹിതമാകുന്നതിന്റെ സൂചനയാകാം. കാരണമില്ലാത്ത ചൊറിച്ചിൽ ആണ് മറ്റൊന്ന്. രാത്രിയിൽ ഇത് കൂടുതൽ ആകുമ്പോൾ ചർമ്മത്തിലെ അടിഞ്ഞുകൂടുന്ന പിത്ത ലവണങ്ങളുടെ ആധിക്യമാവാം എന്ന് ഓർക്കണം. ഇതും കരൾ പ്രശ്നമാണ്.

5 / 5