തിരുവാതിര വ്രതം ജനുവരി 2നോ... 3 നോ? കൃത്യമായ തീയ്യതി, ശൂഭകരമായ സമയം വ്രതാനുഷ്ടാനം അറിയാം | Thiruvathira 2026 is on January 2nd or 3rd, Know the exact date and auspicious time to observe the fast Malayalam news - Malayalam Tv9

Thiruvathira 2026: തിരുവാതിര വ്രതം ജനുവരി 2നോ… 3 നോ? കൃത്യമായ തീയ്യതി, ശൂഭകരമായ സമയം വ്രതാനുഷ്ടാനം അറിയാം

Published: 

31 Dec 2025 | 09:28 AM

Thiruvathira 2026 Date: പാർവതി ദേവി ആദ്യമായി അനുഷ്ഠിച്ച വ്രതമാണ് തിരുവാതിര എന്നാണ് വിശ്വാസം. തിരുവാതിര വ്രതത്തിനു...

1 / 7അങ്ങനെ മറ്റൊരു തിരുവാതിര നാൾ കൂടി എത്തുകയാണ്. ഹിന്ദുമത വിശ്വാസത്തിൽ ധനുമാസത്തിലെ തിരുവാതിരയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. പ്രധാനമായും കേരളത്തിലാണ് തിരുവാതിര വ്രതം ആചരിക്കുന്നത്. കേരളത്തിന്റെ തനത് പൈതൃകത്തോടെയും കലാരൂപങ്ങളും ഭക്ഷണങ്ങളുമായി തിരുവാതിരവൃതം ആചരിക്കുന്നു. (PHOTO: GETTY IMAGES/FACEBOOK)

അങ്ങനെ മറ്റൊരു തിരുവാതിര നാൾ കൂടി എത്തുകയാണ്. ഹിന്ദുമത വിശ്വാസത്തിൽ ധനുമാസത്തിലെ തിരുവാതിരയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. പ്രധാനമായും കേരളത്തിലാണ് തിരുവാതിര വ്രതം ആചരിക്കുന്നത്. കേരളത്തിന്റെ തനത് പൈതൃകത്തോടെയും കലാരൂപങ്ങളും ഭക്ഷണങ്ങളുമായി തിരുവാതിരവൃതം ആചരിക്കുന്നു. (PHOTO: GETTY IMAGES/FACEBOOK)

2 / 7

ഭഗവാൻ ശിവന്റെ ജന്മനക്ഷത്രമാണ് തിരുവാതിര. അതിനാൽ തന്നെ തിരുവാതിര ദിനത്തിൽ പ്രാധാനമായും ആരാധിക്കേണ്ടത് ഭഗവാൻ ശിവനെയും പാർവതി ദേവിയെയും ഗണപതി ഭഗവാനെയും ആണ്. പാർവതി ദേവി ആദ്യമായി അനുഷ്ഠിച്ച വ്രതമാണ് തിരുവാതിര എന്നാണ് വിശ്വാസം. തിരുവാതിര വ്രതത്തിനു പിന്നിൽ പല ഐതിഹ്യങ്ങളാണ് നിലനിൽക്കുന്നത്. (PHOTO: GETTY IMAGES/FACEBOOK)

3 / 7

അതിൽ പ്രധാനപ്പെട്ടത് പാർവതി ദേവിയുടെ കഠിനതപവുമായി ബന്ധപ്പെട്ടതാണ്. പരമശിവനിൽ ആകൃഷ്ടയായ പാർവതി ദേവി അദ്ദേഹത്തെ ഭർത്താവായി ലഭിക്കുന്നതിന് വേണ്ടി കഠിനമായ വ്രതവും തപസ്സും അനുഷ്ഠിച്ചു എന്നാണ് വിശ്വാസം. (PHOTO: GETTY IMAGES/FACEBOOK)

4 / 7

ദേവിയുടെ ഈ ഭക്തിയിൽ പ്രീതനായ ഭഗവാൻ ശിവൻ ധനുമാസത്തിലെ തിരുവാതിര നാളിൽ ദേവിയെ പത്നിയായി സ്വീകരിച്ചു എന്നും വിശ്വസിക്കപ്പെടുന്നു. വിവാഹിതരായ സ്ത്രീകളും കന്യകമാരും ഈ വ്രതം അനുഷ്ടിക്കുന്നത് വളരെ നല്ലതായി കണക്കാക്കുന്നു. (PHOTO: GETTY IMAGES/FACEBOOK)

5 / 7

ഭർത്താവിന്റെ ദീർഘായുസ്സിനായി വിവാഹിതരായ സ്ത്രീകൾ ഈ വ്രതം അനുഷ്ടിക്കുന്നത് നല്ലതായി കണക്കാക്കുന്നു. കൂടാതെ കന്യകമാർ ജീവിതത്തിൽ നല്ല ഭർത്താവിനെ ലഭിക്കുന്നതിന് വേണ്ടിയാണ് തിരുവാതിര വ്രതം അനുഷ്ഠിക്കുന്നത്. (PHOTO: GETTY IMAGES/FACEBOOK)

6 / 7

ഇത്തവണത്തെ തിരുവാതിര വ്രതം വരുന്നത് പുതുവർഷത്തിൽ മൂന്നാം ദിവത്തിലാണ്. അതായത് ജനുവരി മൂന്ന് ശനിയാഴ്ച്ച. ജനുവരി രണ്ടാം തീയ്യതിയും വളരെ പ്രാധാന്യമുള്ള ദിനമാണ്. (PHOTO: GETTY IMAGES/FACEBOOK)

7 / 7

ജനുവരി രണ്ടാം തീയ്യതി മകയിരം ആണ്. അമ്മമാരായ സ്ത്രീകളാണ് മകയിരം അനുഷ്ടിക്കേണ്ടത്. സന്താനങ്ങളുടെ ദീർഘായുസ്സിനും സൗഖ്യത്തിനും വേണ്ടിയാണ് മകയിരം അനുഷ്ടിക്കുന്നത്.(PHOTO: GETTY IMAGES/FACEBOOK)

ലിപ്സ്റ്റിക് പ്രേമികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
2026ല്‍ ഇവര്‍ക്ക് പണം കുമിഞ്ഞുകൂടും
ദിവസവും രാവിലെ ഒരു ഏലയ്ക്ക കഴിക്കൂ
ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ കരിഞ്ചീരകം തന്നെ ബെസ്റ്റ്
അമ്മയുടെ വിയോഗത്തിൽ മോഹൻലാലിനെ ആശ്വസിപ്പിക്കാൻ മമ്മൂട്ടിയെത്തിയപ്പോൾ
പാൻ്റിൻ്റെ പോക്കറ്റിൽ പൊട്ടിത്തെറിച്ച് ഫോൺ
കൂട്ടിലായത് രക്ഷപ്പെട്ടു, എന്നാലും പേടിച്ചുപോകും! ചിക്കമംഗളൂരുവില്‍ പിടിയിലായ പുലി
മുഖംമൂടിധാരികള്‍ കവര്‍ന്നത് കോടികളുടെ സ്വര്‍ണം; ഹുന്‍സൂരില്‍ മലയാളിയുടെ ജ്വല്ലറിയില്‍ നടന്ന കവര്‍ച്ച