Tilak Varma: തിരിച്ചുവരവിനൊരുങ്ങി തിലക് വര്‍മ; കഠിന പരിശീലനം
Tilak Varma Training: ടി20 ലോകകപ്പ് മുന്‍നിര്‍ത്തി തിലക് വര്‍മ കഠിനമായ പരിശീലനമാണ് നടത്തുന്നത്. ബെംഗളൂരുവിലെ ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസിലാണ് തിലക് പരിശീലനം നടത്തുന്നത്.

ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവിനൊരുങ്ങി തിലക് വര്‍മ. ടി20 ലോകകപ്പ് മുന്‍നിര്‍ത്തി താരം കഠിനമായ പരിശീലനമാണ് നടത്തുന്നത്. ബെംഗളൂരുവിലെ ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസിലാണ് (സിഒഇ) താരം പരിശീലനം നടത്തുന്നത് (Image Credits: PTI).

നെറ്റ്സിൽ ദീർഘനേരം തിലക് ബാറ്റു ചെയ്തു. ഫാസ്റ്റ് ബൗളർ മായങ്ക് യാദവിന്റെ പന്തുകളെ തിലക് നേരിട്ടു. നേരത്തെ ടെസ്റ്റികുലാര്‍ ടോര്‍ഷന്‍ മൂലം താരത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു (Image Credits: PTI).

ഇത് മൂലം താരത്തിന് ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ കളിക്കാനായില്ല. ഇതിനിടെ കായികക്ഷമത വീണ്ടെടുത്ത തിലകിന് ബിസിസിഐയുടെ ക്ലിയറന്‍സ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം പരിശീലനം ആരംഭിച്ചത് (Image Credits: PTI).

ഫെബ്രുവരി രണ്ടിനോ മൂന്നിനോ താരം ഇന്ത്യന്‍ ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ട്. മധ്യനിരയില്‍ ഇന്ത്യയുടെ വിശ്വസ്തനാണ് തിലക്. ഏഷ്യാ കപ്പ് ഫൈനലില്‍ തിലകിന്റെ മികവിലാണ് ഇന്ത്യ പാകിസ്ഥാനെ കീഴടക്കിയത് (Image Credits: PTI).

ടി20 ലോകകപ്പിലെ എല്ലാ മത്സരങ്ങളിലും തിലക് കളിക്കുമോയെന്ന് വ്യക്തമല്ല. യുഎസ്എയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ തിലക് കളിച്ചേക്കില്ലെന്ന് അഭ്യൂഹമുണ്ടെങ്കിലും സ്ഥിരീകരണമില്ല. ഫെബ്രുവരി ഏഴിനാണ് അമേരിക്കയ്‌ക്കെതിരായ മത്സരം (Image Credits: PTI).