Vegetable Price Hike: മുന്നില്‍ കുതിച്ച് തക്കാളി, പിന്നിലോടിയെത്താന്‍ മുളകും മുരിങ്ങയും; പച്ചക്കറികളുടെ മത്സരയോട്ടം തുടരും
Sabarimala Mandala Kalam Vegetable Price: ഇടവിട്ടുള്ള മഴയില്‍ പച്ചക്കറികള്‍ വ്യാപകമായി നശിച്ചു. കൃഷി നശിച്ചതും വില വര്‍ധിക്കാനിടയാക്കി എന്നാണ് വ്യാപാരികള്‍ പറയുന്നത്. ഒരാഴ്ച കൊണ്ടാണ് വിലയില്‍ ഉയര്‍ച്ച സംഭവിച്ചത്. വരും ദിവസങ്ങളില്‍ ഇനിയും വില വര്‍ധിക്കുമെന്ന് വ്യാപാരികള്‍ സൂചന നല്‍കുന്നു.

വൃശ്ചിക മാസത്തില്‍ പച്ചക്കറി വില കൂടുന്നത് സ്വാഭാവികമാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ പച്ചക്കറി വിലയില്‍ വന്‍ കുതിപ്പാണ് സംഭവിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത നിരക്കാണ് നിലവില്‍ പച്ചക്കറികള്‍ക്ക് ഈടാക്കുന്നത്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്ന പച്ചക്കറിയുടെ അളവ് കുറഞ്ഞതാണ് വില വര്‍ധനവിന് പ്രധാന കാരണം. (Image Credits: PTI)

ഇടവിട്ടുള്ള മഴയില്‍ പച്ചക്കറികള്‍ വ്യാപകമായി നശിച്ചു. കൃഷി നശിച്ചതും വില വര്‍ധിക്കാനിടയാക്കി എന്നാണ് വ്യാപാരികള്‍ പറയുന്നത്. ഒരാഴ്ച കൊണ്ടാണ് വിലയില്‍ ഉയര്‍ച്ച സംഭവിച്ചത്. വരും ദിവസങ്ങളില്‍ ഇനിയും വില വര്‍ധിക്കുമെന്ന് വ്യാപാരികള്‍ സൂചന നല്‍കുന്നു.

മുളക്, വെളുത്തുള്ളി, ഇഞ്ചി, മുരിങ്ങക്കായ തുടങ്ങിയവയ്ക്ക് നിലവില്‍ നൂറിന് മുകളില്‍ വിലയുണ്ട്. തക്കാളി കേരളത്തിന്റെ വിവിധയിടങ്ങളില്‍ നൂറിനോട് അടുത്തു. പച്ചക്കറികളോടൊപ്പം തന്നെ തേങ്ങ വിലയും വര്‍ധിക്കുന്നുണ്ട്.

ശബരിമല സീസണ്‍ ആയതിനാല്‍ തന്നെ തേങ്ങയോടൊപ്പം വെളിച്ചെണ്ണ വിലയും കുതിക്കുന്നു. തേങ്ങയ്ക്ക് ഇനിയും വില വര്‍ധിക്കുകയാണെങ്കില്‍, വെളിച്ചെണ്ണയില്‍ ഓണക്കാലത്തുണ്ടായത് പോലുള്ള കുതിപ്പിന് സാധ്യതയുണ്ട്.

തേങ്ങ 90 രൂപ, സവാള 25 മുതല്‍ 36 വരെ, കിഴങ്ങ് 60 വരെ, തക്കാളി 55 മുതല്‍ 100 വരെ, മുളക് 100 ന് മുകളില്‍, വെളുത്തുള്ളി 160, ഇഞ്ചി 70 രൂപ മുതല്‍ 120 വരെ, മുരിങ്ങക്കായ 120, ക്യാരറ്റ് 80 രൂപ, പടവലം 80, വെണ്ട 60, ബീറ്റ്‌റൂട്ട് 60, പാവയ്ക്ക് 70, പയര്‍ 60, വെള്ളരി 40, ചേന 60 രൂപ എന്നിങ്ങനെയാണ് നിലവില്‍ പ്രമുഖ നഗരങ്ങളിലെ പച്ചക്കറി വില.