കരിയിലകൾ ഇനി വീടിന് അലങ്കാരമാകും; 5 ക്രിയേറ്റീവ് ഐഡിയകൾ ഇതാ... | Top 5 Creative DIY Home Decor Ideas Using Fallen Leaves Malayalam news - Malayalam Tv9

DIY Ideas: കരിയിലകൾ ഇനി വീടിന് അലങ്കാരമാകും; 5 ക്രിയേറ്റീവ് ഐഡിയകൾ ഇതാ…

Published: 

08 Nov 2026 | 04:51 PM

DIY Home Decor Ideas Using Fallen Leaves: വീടുകൾ മനോഹരമാക്കാനും അലങ്കരിക്കാനും നമ്മൾ വലിയ തുക മുടക്കി ഡെക്കോറുകൾ വാങ്ങാറുണ്ട്. എന്നാൽ നിങ്ങളുടെ വീടിനെ മനോഹരമാക്കാൻ വലിയ തുക ചെലവഴിക്കണമെന്നില്ല. ഉണങ്ങി വീണ ഇലകൾ ഉപയോഗിച്ച് കുറഞ്ഞ ചിലവിൽ വീട് മനോഹരമാക്കാൻ ചില എളുപ്പവഴികളുണ്ട്. അല്പം ക്രിയേറ്റീവായി ചിന്തിച്ചാലോ....

1 / 5
ഒരു ഒഴിഞ്ഞ ഗ്ലാസ് ജാറിലോ ബോട്ടിലിലോ നേരിയ പാളിയിൽ ക്രാഫ്റ്റ് ഗ്ലൂ അല്ലെങ്കിൽ മോഡ് പോഡ്ജ് പുരട്ടുക. അതിനുശേഷം ഉണങ്ങിയ ഇലകൾ ജാറിന് പുറത്ത് ഒട്ടിച്ച് ഭംഗിയായി ഉറപ്പിക്കുക. ഇതിനുള്ളിൽ ചെറിയൊരു മെഴുകുതിരിയോ എൽ.ഇ.ഡി ലൈറ്റോ വെച്ചാൽ മുറികൾക്ക് ആകർഷകമായ വെളിച്ചവും ഭംഗിയും ലഭിക്കും. (Image Credit source: Unsplash)

2 / 5
ഇലകൾ പതിപ്പിച്ച കുഷ്യൻ കവറുകളാണ് മറ്റൊന്ന്. സാധാരണ സോഫ കുഷ്യനുകളോ തലയിണ കവറുകളോ ഉപയോഗിച്ച് ഇത് ചെയ്യാവുന്നതാണ്. ഇലകളിൽ ഫാബ്രിക് പെയിന്റോ അക്രിലിക് പെയിന്റോ പുരട്ടി കോട്ടൺ തുണിയിൽ പ്രിന്റ് ചെയ്ത് മനോഹരമായ ഡിസൈനുകൾ ഉണ്ടാക്കാം.

3 / 5
മരച്ചില്ലകൾ കൊണ്ടോ കാർഡ് ബോർഡ് ഉപയോഗിച്ചോ ഒരു വട്ടത്തിലുള്ള റിംഗ് ഉണ്ടാക്കുക. അതിനുചുറ്റും വിവിധ നിറങ്ങളിലുള്ള ഉണങ്ങിയ ഇലകൾ ഒട്ടിച്ച് മനോഹരമായ ഒരു വാതിൽ അലങ്കാരം (Wreath) തയ്യാറാക്കാം. ഇത് വീടിന്റെ പ്രധാന വാതിലിൽ തൂക്കിയിടാൻ അനുയോജ്യമാണ്.

4 / 5
വ്യത്യസ്ത വലിപ്പത്തിലും നിറത്തിലുമുള്ള ഇലകൾ ഒരു നൂലിലോ കയറിലോ പശയോ ചോർട്ടിംഗ് ടേപ്പോ ഉപയോഗിച്ച് കോർത്തെടുക്കുക. ഇത് ജനലുകൾക്ക് മുകളിലോ ലിവിംഗ് റൂമിന്റെ ഭിത്തികളിലോ മനോഹരമായി തൂക്കിയിടാം.

5 / 5
അതുപോലെ, നന്നായി ഉണക്കിയെടുത്ത മനോഹരമായ ഇലകൾ ഗ്ലാസ് ഫ്രെയിമുകൾക്കിടയിലോ ഫോട്ടോ ഫ്രെയിമുകളിലോ വെച്ച് ഭിത്തിയിൽ തൂക്കാം. ഇത് വീടിന് പ്രകൃതിദത്തവും ക്ലാസിക്കലുമായ ഒരു ലുക്ക് നൽകും.

Loading...
Unable to load recommendations.
Follow Us
പുഴുങ്ങിയ മുട്ട vs ഓംലെറ്റ്: ഏതാണ് നല്ലത്?
ചോറിന് പകരം കോളിഫ്ലവർ ചിക്കൻ റൈസ്; സിംപിൾ റെസിപ്പി
TRAI ഉത്തരവ് പ്രകാരം ലഭ്യമായ 10 ജിയോ റീച്ചാർജ് പ്ലാനുകൾ
കുട്ടികള്‍ പച്ചക്കറി കഴിക്കുന്നില്ലേ? മൂന്ന് നിറത്തില്‍ ഇഡ്ഡലി തയാറാക്കാം
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി