Toxic Movie: ടോക്സിക്കിൽ കൂടുതൽ പ്രതിഫലം വാങ്ങുന്നത് ആര്?
Toxic Star Cast Salary: ചിത്രത്തിൽ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയത് നായകൻ യാഷ് ആണ്. 50 കോടി രൂപയാണ് യാഷ് ചിത്രത്തിന് പ്രതിഫലം വാങ്ങിയത് എന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ തെന്നിന്ത്യന്‍ സിനിമതാരം നയൻതാരയും എത്തുന്നുണ്ട്.

സൂപ്പർസ്റ്റാർ യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’. വൻ ബജറ്റിൽ നിർമ്മിച്ച ചിത്രം മാർച്ച് 19ന് തിയേറ്ററുകളിലെത്തും. (Image Credits: Instagram)

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിരുന്നു.ഇതിനു പിന്നാലെ വലിയ വിവാദങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ഉയർന്നത്. ഇപ്പോഴിതാ ചിത്രത്തിനു വേണ്ടി താരങ്ങൾ വാങ്ങുന്ന പ്രതിഫലമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ചിത്രത്തിൽ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയത് നായകൻ യാഷ് ആണ്. 50 കോടി രൂപയാണ് യാഷ് ചിത്രത്തിന് പ്രതിഫലം വാങ്ങിയത് എന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ തെന്നിന്ത്യന്‍ സിനിമതാരം നയൻതാരയും എത്തുന്നുണ്ട്.

ഗംഗ എന്ന കഥാപാത്രത്തെയാണ് നയൻതാര അവതരിപ്പിക്കുന്നത്. 18 കോടിയാണ് നയൻതാരയുടെ പ്രതിഫലം. നാദിയ എന്ന കഥാപാത്രത്തെയാണ് ബോളിവുഡ് നടി കിയാര അദ്വാനി ടോക്സിക്കില്‍ അവതരിപ്പിക്കുന്നത്. 5 കോടി രൂപയാണ് പ്രതിഫലമായി നടി വാങ്ങിയത്.

കാന്താര എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്കിടയിലേക്ക് സുപരിചിതയാണ് രുക്മിണി വസന്ത്. മെല്ലിസ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം, 5 കോടിയാണ് നടിയുടെ പ്രതിഫലം എന്ന് റിപ്പോർട്ടുണ്ട്. 3 കോടിയാണ് ഹുമ ഖുറേഷി ചിത്രത്തിനു വേണ്ടി പ്രതിഫലമായി കൈപ്പറ്റിയത്.