AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

U19 World Cup 2026: ‘അറിഞ്ഞുകൊണ്ട് സംഭവിച്ചതല്ല’; ഹസ്തദാനവിവാദത്തിൽ പ്രതികരിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

U19 WC 2026 Handshake Row: അണ്ടർ 19 ലോകകപ്പിലെ ഹസ്തദാന വിവാദത്തിൽ പ്രതികരിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. വാർത്താകുറിപ്പിലൂടെയാണ് പ്രതികരണം.

Abdul Basith
Abdul Basith | Published: 18 Jan 2026 | 08:21 AM
അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ ക്യാപ്റ്റൻ ആയുഷ് മാത്രെയ്ക്ക് ഹസ്തദാനം നൽകാത്തതിൽ പ്രതികരിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. അറിഞ്ഞുകൊണ്ട് സംഭവിച്ചതല്ലെന്നും ആ സമയത്തെ അശ്രദ്ധയാണ് കാരണമായതെന്നും ബിസിബി വാർത്താ കുറിപ്പിലൂടെ പ്രതികരിച്ചു. (Image Credits - Social Media)

1 / 5
ടി20 ലോകകപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയായിരുന്നു അണ്ടർ 19 ലോകകപ്പിലെ ഹസ്തദാനവിവാദം. ഇന്ത്യൻ ക്യാപ്റ്റൻ ആയുഷ് മാത്രെയും ബംഗ്ലാദേശ് വൈസ് ക്യാപ്റ്റൻ സവാദ് അബ്റാറുമാണ് ടോസിനായി എത്തിയത്. ഇരുവരും തമ്മിൽ ഹസ്തദാനം നടത്തിയിരുന്നില്ല.

2 / 5
ഇരു രാജ്യങ്ങളും തമ്മിൽ നടക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാവാം ഇതെന്നായിരുന്നു നിരീക്ഷണം. എന്നാൽ, അങ്ങനെയല്ലെന്നും അറിഞ്ഞുകൊണ്ട് സംഭവിച്ചതല്ലെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പറഞ്ഞു. വിശദമായ വാർത്താകുറിപ്പാണ് ബിസിബി പുറത്തുവിട്ടത്.

3 / 5
അസുഖം കാരണമാണ് ക്യാപ്റ്റനായ അസീസുൽ ഹക്കീം ടോസിനെത്താതിരുന്നത് എന്ന് ബിസിബി പറഞ്ഞു. ആ സമയത്തെ അശ്രദ്ധ മാത്രമാണ് ഹസ്തദാനം നൽകാതിരുന്നതിന് കാരണം. എതിരാളികളോട് ഒരു തരത്തിലുള്ള അവഗണയും അപമര്യാദയും പ്രകടിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല.

4 / 5
ഇക്കാര്യം ഗൗരവമായാണ് ബോർഡ് കണക്കാക്കുന്നത്. സ്പോർട്സ്മാൻഷിപ്പും ക്രിക്കറ്റിൻ്റെ മൂല്യവും ഉയർത്തിപ്പിടിക്കാനും എതിർ ടീമുകളുമായി സൗഹൃദവും പരസ്പര ബഹുമാനവും പുലർത്താനും പുലർത്താനും താരങ്ങൾക്ക് പ്രതിബദ്ധതയുണ്ടെന്നും ബിസിബി വാർത്താകുറിപ്പിൽ പറഞ്ഞു.

5 / 5