AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Post Office SCSS: സീനിയര്‍ സിറ്റിസണ്‍സിന് പോസ്റ്റ് ഓഫീസ് മാത്രം പോരേ? എത്രയെത്ര ആനുകൂല്യങ്ങളാ

Senior Citizens Savings Scheme Interest Rate: 60 വയസിന് മുകളില്‍ പ്രായമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് പദ്ധതിയുടെ ഭാഗമാകാം. കൂടാതെ 55നും 60 ഇടയില്‍ പ്രായമുള്ള വിരമിച്ച സിവിലിയന്‍ ജീവനക്കാര്‍ക്കും പദ്ധതിയില്‍ ചേരാവുന്നതാണ്.

Shiji M K
Shiji M K | Published: 18 Jan 2026 | 10:40 AM
വിരമിക്കലിന് ശേഷം സ്ഥിരമായ വരുമാനം വേണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാല്‍ പലര്‍ക്കും മികച്ച സമ്പാദ്യ പദ്ധതികള്‍ കണ്ടെത്താന്‍ സാധിക്കാതെ വരുന്നു. മുതിര്‍ന്ന പൗന്മാരെ വിരമിക്കലിന് ശേഷമുള്ള ജീവിതം സന്തോഷത്തോടെയും സമാധാനത്തോടെയും നയിക്കാന്‍ സഹായിക്കുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസ് സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീം. (Image Credits: TV9 Network)

1 / 5
60 വയസിന് മുകളില്‍ പ്രായമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് പദ്ധതിയുടെ ഭാഗമാകാം. കൂടാതെ 55നും 60 ഇടയില്‍ പ്രായമുള്ള വിരമിച്ച സിവിലിയന്‍ ജീവനക്കാര്‍ക്കും പദ്ധതിയില്‍ ചേരാവുന്നതാണ്. വ്യക്തിഗതമായോ ജോയിന്റായോ അക്കൗണ്ട് തുറക്കാം. എന്നാല്‍ പാന്‍, ആധാര്‍ എന്നിവ സമര്‍പ്പിക്കണമെന്ന് മാത്രം.

2 / 5
ഒരാള്‍ക്ക് ഒന്നിലധികം അക്കൗണ്ടുകള്‍ തുറക്കാം. എന്നാല്‍ ജോയിന്റ് അക്കൗണ്ടുകള്‍ പങ്കാളിയുമൊത്ത് മാത്രമേ ആരംഭിക്കാന്‍ സാധിക്കൂ. അക്കൗണ്ട് തുറക്കുമ്പോഴോ അല്ലെങ്കില്‍ അതിന് ശേഷമോ നോമിനികളെ ചേര്‍ക്കാവുന്നതാണ്.

3 / 5
ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയും, പരമാവധി നിക്ഷേപം 30 ലക്ഷം രൂപയുമാണ്. വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ലഭിച്ച് ഒരു മാസത്തിനുള്ളില്‍ ഒറ്റ ഗഡുവായി പണം നിക്ഷേപിക്കാം. നിങ്ങള്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം നികുതി ആനുകൂല്യങ്ങള്‍ ലഭിക്കുന്നതാണ്.

4 / 5
പ്രതിവര്‍ഷം 8.2 ശതമാനം പലിശയാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. പലിശ നിരക്കുകള്‍ ഓരോ പാദത്തിലും മാറുന്നു. ജനുവരി, ഏപ്രില്‍, ജൂലൈ, ഒക്ടോബര്‍ മാസങ്ങളില്‍ ഒന്നാം തീയതി പലിശ അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യപ്പെടും.

5 / 5