Chennai Ula Bus: 50 രൂപയ്ക്ക് ഉല ബസില്‍ ചെന്നൈ നഗരം ചുറ്റാം; ടിക്കറ്റ് ഇവിടെ കിട്ടും, സ്റ്റോപ്പുകള്‍ ഇതെല്ലാം
Chennai Ula Vintage Bus Service Timings and Other Details: ഹോപ്പ് ഓണ്‍ ഹോപ്പ് ഓഫ് സര്‍വീസുകളുള്ള ചെന്നൈ ഉല ബസുകള്‍ അഞ്ചെണ്ണമാണ് നിരത്തിലിറങ്ങിയിരിക്കുന്നത്. 30 കിലോമീറ്റര്‍ ദൂരപരിധിക്കുള്ളിലാണ് ബസ് സര്‍വീസ് നടത്തുക.

തമിഴ്‌നാട് മുന്‍സിപ്പല്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ കീഴില്‍ ചെന്നൈയില്‍ ഉല ബസുകള്‍ സര്‍വീസ് ആരംഭിച്ചു. ചെന്നൈ നഗരത്തിലെ പുരാതനവും ചരിത്ര പ്രാധാന്യമുള്ളതുമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ യാത്രക്കാരെ സഹായിക്കുന്ന രീതിയിലാണ് ബസ്സിന്റെ സഞ്ചാരം. (Image Credits: Social Media)

ഹോപ്പ് ഓണ്‍ ഹോപ്പ് ഓഫ് സര്‍വീസുകളുള്ള ചെന്നൈ ഉല ബസുകള്‍ അഞ്ചെണ്ണമാണ് നിരത്തിലിറങ്ങിയിരിക്കുന്നത്. 30 കിലോമീറ്റര്‍ ദൂരപരിധിക്കുള്ളിലാണ് ബസ് സര്‍വീസ് നടത്തുക. എല്ലാ സ്ഥലങ്ങളും ഒരു ദിവസം ചുറ്റിനടന്ന് കണ്ടുവരാന്‍ വെറും 50 രൂപ മാത്രമേ ടിക്കറ്റ് ചാര്‍ജ് ഈടാക്കുകയുള്ളൂ.

സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍, എഗ്മോര്‍ റെയില്‍വേ സ്‌റ്റേഷന്‍, മറീന ബീച്ച് എന്നിവിടങ്ങളിലെ കൗണ്ടറുകളില്‍ നിന്ന് നിങ്ങള്‍ക്ക് ടിക്കറ്റ് സ്വന്തമാക്കാവുന്നതാണ്. ചെന്നൈ വണ്‍ ആപ്പ് വഴിയും ടിക്കറ്റെടുകളെടുക്കാം.

16 സ്ഥലങ്ങളാണ് ഒരു ദിവസം കൊണ്ട് ഇതുവഴി സന്ദര്‍ശിക്കാന്‍ സാധിക്കുക. പാര്‍ക്ക് റെയില്‍വേ സ്റ്റേഷന്‍, എഗ്മോര്‍ റെയില്‍വേ സ്റ്റേഷന്‍, എഗ്മോര്‍ മ്യൂസിയം, വള്ളുവര്‍കോട്ടം, സാന്തോം പള്ളി, ലൈറ്റ് ഹൗസ്, അണ്ണാ മേല്‍പ്പാലം, ലസ് കോര്‍ണര്‍, വിവേകാനന്ദ ഹൗസ്, കണ്ണകി സ്റ്റാച്യു, മറീന ബീച്ച്, വാര്‍ മെമ്മോറിയല്‍, മദ്രാസ് ഹൈക്കോടതി, സെക്രട്ടേറിയറ്റ്, പല്ലവന്‍ ഹൗസ് എന്നിവയാണ് ബസ്സിന്റെ സ്‌റ്റോപ്പുകള്‍.

ഒരൊറ്റ ടിക്കറ്റ് ഉപയോഗിച്ച് ഈ അഞ്ച് ബസുകളില്‍ ഏതില്‍ വേണമെങ്കിലും ഒരുദിവസത്തില്‍ യാത്ര ചെയ്യാവുന്നതാണ്. പ്രവൃത്തി ദിനങ്ങളില്‍ വൈകിട്ട് 4 മുതല്‍ പുലര്‍ച്ചെ 1 മണി വരെയും അവധി ദിനങ്ങളില്‍ രാവിലെ 10 മുതല്‍ രാത്രി 11 മണി വരെയും ബസുകള്‍ ഓടും.