അവിവാഹിതരാണോ കൂടുതൽ വിഷാദരോഗികൾ... കാരണങ്ങൾ ഇതെല്ലാം | Unmarried people are more depressed. A study reveals why singles are at higher risk, and what happens after marriage Malayalam news - Malayalam Tv9
Unmarried people are more depressed: വിവാഹിതരല്ലാത്തവർ അമിതമായ മദ്യപാനം, പുകവലി തുടങ്ങിയ അനാരോഗ്യകരമായ ശീലങ്ങളിൽ ഏർപ്പെടാൻ സാധ്യത കൂടുതലാണ്.
1 / 5
ലോകമെമ്പാടും വലിയ ആരോഗ്യപ്രശ്നമുണ്ടാക്കുന്ന മാനസികരോഗമാണ് വിഷാദം. ആത്മഹത്യ ഉൾപ്പെടെയുള്ള ജീവഹാനിവരെ വരുത്താൻ സാധ്യതയുള്ള ഈ അവസ്ഥയ്ക്ക് വിവാഹബന്ധവുമായി ബന്ധമുണ്ടെന്ന് 'നേച്ചർ ഹ്യൂമൻ ബിഹേവിയർ' എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടുന്നു. വിവാഹിതരെ അപേക്ഷിച്ച്, അവിവാഹിതർക്ക് വിഷാദരോഗ ലക്ഷണങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അമേരിക്ക, യുകെ, ചൈന, കൊറിയ, മെക്സിക്കോ തുടങ്ങി നിരവധി രാജ്യങ്ങളിലെ ഡാറ്റകൾ വിശകലനം ചെയ്താണ് ഗവേഷകർ ഈ കണ്ടെത്തലിൽ എത്തിയത്.
2 / 5
വിവാഹബന്ധം വിഷാദരോഗ സാധ്യത കുറയ്ക്കുന്നതിൻ്റെ പ്രധാന കാരണങ്ങൾ പലതുണ്ട്. അതിൽ വിവാഹം പങ്കാളിയിലൂടെ വൈകാരികവും സാമൂഹികവുമായ പിന്തുണയാണ് പ്രധാനം. ജീവിതത്തിലെ വെല്ലുവിളികളെയും സമ്മർദ്ദങ്ങളെയും ഒറ്റയ്ക്ക് നേരിടേണ്ടി വരുമ്പോൾ, പിന്തുണയുടെ അഭാവം വിഷാദരോഗം വഷളാക്കുന്നു. വിവാഹബന്ധം ഈ പിന്തുണ നൽകി അമിതമായ മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.
3 / 5
അവിവാഹിതരായ പുരുഷന്മാരിലാണ് സ്ത്രീകളെ അപേക്ഷിച്ച് വിഷാദരോഗ ലക്ഷണങ്ങൾ കൂടുതലായി കാണുന്നത്. സാമൂഹിക പിന്തുണ ശൃംഖലകൾ പുരുഷന്മാർക്ക് കുറവായതും വിവാഹം, സാമ്പത്തിക സ്ഥിരത എന്നിവയെക്കുറിച്ചുള്ള സാമൂഹിക സമ്മർദ്ദങ്ങളും ഇതിന് കാരണമാകാം.
4 / 5
ഉയർന്ന വിദ്യാഭ്യാസം നേടിയ അവിവാഹിതരിൽ വിഷാദരോഗ സാധ്യത കൂടുതലാണ്. കരിയറിലെ വളർച്ചയെക്കുറിച്ച് സമൂഹം വെച്ചുപുലർത്തുന്ന പ്രതീക്ഷകൾ ഇവർക്ക് വലിയ തൊഴിൽപരമായ സമ്മർദ്ദം നൽകുന്നു. ഈ സമയത്ത് പങ്കാളി നൽകുന്ന വൈകാരിക പിന്തുണയുടെ കുറവ് വിഷാദത്തിലേക്ക് നയിച്ചേക്കാം.
5 / 5
വിവാഹിതരല്ലാത്തവർ അമിതമായ മദ്യപാനം, പുകവലി തുടങ്ങിയ അനാരോഗ്യകരമായ ശീലങ്ങളിൽ ഏർപ്പെടാൻ സാധ്യത കൂടുതലാണ്. ഈ ശീലങ്ങൾ വിഷാദരോഗ സാധ്യത വർദ്ധിപ്പിക്കുകയും നിലവിലുള്ള വിഷാദത്തെ വഷളാക്കുകയും ചെയ്യും. വിവാഹം കൂടുതൽ ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് മാറാൻ സഹായിക്കുമെന്നും പഠനം സൂചിപ്പിക്കുന്നു. മാറുകയും ചെയ്യുന്നു.