AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Unni Mukundan: ‘എൽ ഫോർ ലവ്’; വിവാദങ്ങൾക്കിടെ മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് നടൻ ഉണ്ണി മുകുന്ദൻ

Unni Mukundan Shares New Photo with Mohanlal: മോഹന്‍ലാലിനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് നടൻ ഉണ്ണി മുകുന്ദന്‍. 'എല്‍ ഫോര്‍ ലവ്' എന്ന അടിക്കുറിപ്പോടു കൂടിയാണ് താരം ചിത്രം പങ്കുവെച്ചത്.

nandha-das
Nandha Das | Published: 01 Jun 2025 12:56 PM
വിവാദങ്ങൾക്കിടെ മോഹന്‍ലാലിനൊപ്പമുള്ള പുതിയ ചിത്രം പങ്കുവച്ച് നടൻ ഉണ്ണി മുകുന്ദന്‍. 'എല്‍ ഫോര്‍ ലവ്' എന്ന അടിക്കുറിപ്പോടു കൂടിയാണ് താരം ചിത്രം പങ്കുവെച്ചത്. എംബ്രോയ്‍ഡറി ഉള്ള വെള്ള ഷര്‍ട്ടുകള്‍ ആണ് ഇരുവരും ഫോട്ടോയില്‍ ധരിച്ചിരിക്കുന്നത്. (Image Credits: Unni Mukundan Instagram)

1 / 5
അതേസമയം, മുൻ മാനേജരെ മര്‍ദ്ദിച്ചെന്ന കേസിൽ ഉണ്ണി മുകുന്ദന്റെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കി. എറണാകുളം ജില്ലാ കോടതിയാണ് ഹർജി പരിഗണിച്ചത്.  ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് നടനെതിരെ ചുമത്തിയിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. (Image Credits: Unni Mukundan Instagram)

2 / 5
നേരത്തെ ഉണ്ണി മുകുന്ദൻ കേസിൽ ഗൂഢാലോചന ആരോപിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. കൂടാതെ, സംഭവത്തിൽ വിശദീകരണവുമായി കഴിഞ്ഞ ദിവസം ഉണ്ണി മുകുന്ദൻ വാർത്താ സമ്മേളനവും നടത്തിയിരുന്നു. (Image Credits: Unni Mukundan Instagram)

3 / 5
മുൻ മാനേജർ വിപിന്‍ കുമാറിനെ മര്‍ദ്ദിച്ചിട്ടില്ലെന്ന നിലപാട് വാർത്ത സമ്മേളനത്തിലും ഉണ്ണി മുകുന്ദൻ ആവര്‍ത്തിച്ചു. വിപിൻ തന്നെ കുറിച്ച് മോശം കാര്യങ്ങള്‍ പറഞ്ഞു പരത്തിയതായും നടൻ ആരോപിച്ചു. (Image Credits: Unni Mukundan Instagram)

4 / 5
വാക്കുതര്‍ക്കത്തിനിടെ വിപിന്‍റെ കൂളിംഗ് ഗ്ലാസ് താന്‍ വലിച്ചെറിഞ്ഞുവെന്നല്ലാതെ വിപിനെ മര്‍ദിച്ചിട്ടില്ലെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. ടൊവിനോയെകുറിച്ച് താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും പറയുകയുമില്ലെന്നും തങ്ങൾ ഏറ്റവും നല്ല സുഹൃത്തുക്കളാണെന്നും ഉണ്ണി കൂട്ടിച്ചേർത്തു. (Image Credits: Unni Mukundan Instagram)

5 / 5