ഹരാരെയില്‍ ചരിത്രനിമിഷം! വരവറിയിച്ച് വൈഭവ്, കന്നി അര്‍ധ സെഞ്ചുറി | Vaibhav Sooryavanshi Creates History with 18-Ball Fifty Against Zimbabwe Malayalam news - Malayalam Tv9

Vaibhav Sooryavanshi: ഹരാരെയില്‍ ചരിത്രനിമിഷം! വരവറിയിച്ച് വൈഭവ്, കന്നി അര്‍ധ സെഞ്ചുറി

Updated On: 

23 Jul 2026 | 07:40 PM

Vaibhav Sooryavanshi International Half-Century: രാജ്യാന്തര ക്രിക്കറ്റില്‍ അര്‍ധ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ താരമായി വൈഭവ് സൂര്യവംശി. സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലാണ് നേട്ടം. 18 പന്തിലാണ് ഈ 15കാരന്‍ അര്‍ധ സെഞ്ചുറി നേടിയത്. നാല് ഫോറും നാല് സിക്‌സറും നേടി.

1 / 5
രാജ്യാന്തര ക്രിക്കറ്റില്‍ അര്‍ധ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ താരമായി വൈഭവ് സൂര്യവംശി. സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലാണ് നേട്ടം. 18 പന്തിലാണ് ഈ 15കാരന്‍ അര്‍ധ സെഞ്ചുറി നേടിയത്. നാല് ഫോറും നാല് സിക്‌സറും നേടി  (Image Credit Source: PTI).

2 / 5
അര്‍ധ സെഞ്ചുറി നേടിയതിന് ശേഷമുള്ള തൊട്ടടുത്ത പന്തില്‍ വൈഭവ് പുറത്തായി. റിച്ചാര്‍ഡ് എന്‍ഗാര്‍വയ്ക്കായിരുന്നു വിക്കറ്റ്. ബെന്‍ കറന്‍ ക്യാച്ചെടുക്കുകയായിരുന്നു. 15 വര്‍ഷും 118 ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവ് അര്‍ധ സെഞ്ചുറി നേടിയത്.

3 / 5
നേപ്പാള്‍ താരം കുശാല്‍ മല്ലയുടെ റെക്കോഡാണ് വൈഭവ് മറികടന്നത്. 15 വര്‍ഷവും 340 ദിവസവും പ്രായമുള്ളപ്പോഴാണ് കുശാല്‍ അര്‍ധ സെഞ്ചുറി നേടിയത്. 2020 ഫെബ്രുവരി എട്ടിന് യുഎസിനെതിരെയാണ് കുശാല്‍ അര്‍ധ സെഞ്ചുറി നേടിയത്.  ഈ റെക്കോഡാണ് വൈഭവ് മറികടന്നത്.

4 / 5
രാജ്യാന്തര ക്രിക്കറ്റില്‍ ഇതിന് മുമ്പ് അര്‍ധ സെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരന്‍ സച്ചിന്‍ തെണ്ടുല്‍ക്കറായിരുന്നു. 16 വയസും 213 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു സച്ചിന്റെ നേട്ടം. 1989ല്‍ പാകിസ്ഥാനെതിരെ ഫൈസലാബാദില്‍ സച്ചിന്‍ അര്‍ധ സെഞ്ചുറി നേടിയിരുന്നു. സച്ചിന്റെ റെക്കോഡും വൈഭവ് പഴങ്കഥയാക്കി.

5 / 5
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ വൈഭവിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. രണ്ടാം ടി20യിലാണ് ആദ്യം കളിച്ചത്. ആ മത്സരത്തില്‍ നേടിയത് 10 പന്തില്‍ 14 റണ്‍സ്. മൂന്നാം ടി20യില്‍ അഞ്ച് പന്തില്‍ 13 റണ്‍സും, നാലാം മത്സരത്തില്‍ 10 പന്തില്‍ 15 റണ്‍സും നേടി.

Loading...
Unable to load recommendations.
Follow Us
ദൂരം ഒരു പ്രശ്നമല്ല, 243 കിലോമീറ്റർ റേഞ്ചുമായി സിംപിൾ വേവ്
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി